Connect with us

Hi, what are you looking for?

Crime,

സന്നിധാനത്ത് പതിനെട്ടാം പടിയിൽ തീർത്ഥാടകന് വീണ്ടും പോലീസ് മർദ്ദനം

ശബരിമല . ശബരിമല സന്നിധാനത്ത് പതിനെട്ടാം പടി കയറുന്നതിനിടെ തീർത്ഥാടകന് പൊലീസിന്റെ മർദ്ദനമേറ്റതായി വീണ്ടും പരാതി. ബംഗളുരു മൈസൂർ റോഡ് ടോൾഗേറ്റ് കസ്തൂരി വൈ നഗറിൽ എസ്. രാജേഷിനാണ് (30)​ മർദ്ദനമേറ്റത്. ഞായർ വൈകിട്ട് അഞ്ചരയോടെയായിരുന്നു ഇത്.

ബംഗളുരുവിൽ നിന്ന് എത്തിയ 22 അംഗ അയ്യപ്പ സംഘത്തോ ടൊപ്പമാണ് രാജേഷ് ശബരിമലയിൽ എത്തിയത്. സംഘത്തിലു ണ്ടായിരുന്ന ആറുവയസുകാരൻ രാജേഷിനൊപ്പമാണ് പടി ചവിട്ടിയിരുന്നത്. കുട്ടി വേഗത്തിൽ പടി കയറുന്നില്ല എന്നാരോപിച്ചാണ് പൊലീസുകാർ മർദ്ദിച്ചത്.

മർദ്ദനത്തിൽ പരിക്കേറ്റ രാജേഷിനെ ഒപ്പമുണ്ടായിരുന്ന അയ്യപ്പന്മാർ സന്നിധാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട് തഞ്ചാവൂർ സ്വദേശി ദയാനന്ദിനും (24)​ പതിനെട്ടാം പടിയിൽ വച്ച് പൊലീസിന്റെ മർദ്ദനമേറ്റതായി നേരത്തെ പരാതി ഉയർന്നിരുന്നു. ഇദ്ദേഹവും സന്നിധാനം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...