Connect with us

Hi, what are you looking for?

India

ഇന്ത്യ – മാലിദ്വീപ് സൗഹൃദ ബന്ധം ഉലച്ചിൽ, ഇന്ത്യയോട് അകലാനൊരുങ്ങി മാലിദ്വീപ്

ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും പ്രബല ശക്തിയായ രണ്ടു രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. പാകിസ്താനെ മാറ്റി നിർത്തിയാൽ മറ്റു അയൽ രാജ്യങ്ങൾക്ക് ഒക്കെ ഇന്ത്യ പ്രധാനപ്പെട്ടതാണ്. അതുപോലെ തന്നെ ഇന്ത്യക്കും ഈ രാജ്യങ്ങൾ പല കാരണങ്ങൾ കൊണ്ടും പ്രധാനപ്പെട്ടതാണ് . എന്നാൽ ഈ ബന്ധങ്ങൾ അടുത്തായി പല കാര്യങ്ങൾ കൊണ്ടും വിള്ളൽ ഉണ്ടായിട്ടുണ്ട്. ഭൂട്ടാനുമായി ഈയിടെ ഉണ്ടായിട്ടുള്ള പ്രശ്നങ്ങളും ഉദാഹരണമാണ്. മാലിദ്വീപിൽ കുറച്ച് കാലമായി ഇന്ത്യ വിരുദ്ധ വികാരം ശക്തമാണ്.

തിരഞ്ഞെടുപ്പ് പ്രചാരണകാലത്തും അധികാരത്തിലേറിയശേഷവും ഇന്ത്യക്കുനേരെ വെറുപ്പ് ചൊരിയുകയായിരുന്നു മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ആ വെറുപ്പ് എത്രത്തോളം ആഴത്തിൽ വേരൂന്നിയെന്നതിന്റെ പ്രതിഫലനമാണ് അദ്ദേഹത്തിന്റെ മന്ത്രിമാർ ഇന്ത്യൻ പ്രധാനമന്ത്രിക്കുനേരേ നടത്തിയ പരസ്യമായ അധിക്ഷേപം. ഇന്ത്യക്കടുത്ത് ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന രാജ്യമാണ് മാലദ്വീപ്. ആയിരത്തിയിരുനൂറോളം ചെറുദ്വീപുകൾ ചേർന്ന രാജ്യം. അതിൽ മിക്കതിലും ആൾപ്പാർപ്പില്ല. ആകെ ജനസംഖ്യ 52 ലക്ഷം. അടുത്തുകിടക്കുന്നു എന്നതും സാംസ്കാരികമായ ബന്ധവും കാരണം ഇന്ത്യയുമായി ആഴമേറിയ അടുപ്പം മാലദ്വീപിനുണ്ട്. എന്നാൽ ഈ ബന്ധത്തിൽ കൂടുതൽ വിള്ളലുകൾ വീഴുന്നതാണ് കാണാൻ കഴിയുന്നത്.

ദീർഘ കാലമായുള്ള പതിവാണ് മാലിദ്വീപിൽ പുതിയ പ്രഡിഡന്റ് അധികാരത്തിലെത്തിയാൽ ആദ്യ സന്ദർശനം ഇന്ത്യയിലേക്ക് ആയിരിക്കുമെന്ന് . എന്നാൽ ഇക്കുറി ആ പതിവ് തെറ്റിയിരി ക്കുകയാണ്. മാലിദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സുവിന്റെ ആദ്യ സന്ദർശനം തുർക്കിയിലേക്കായിരുന്നു. അതിനു പിന്നിലും പ്രത്യേക കാരണങ്ങൾ ഉണ്ടെന്ന് വ്യക്തമാണ്. കര വിസ്തൃതിയിൽ കേരളത്തിന്റെ നൂറിൽ ഒന്നുമല്ലാത്ത ഒരു രാജ്യമാണ് മാലിദ്വീപ്. 1966 ഇൽ സ്ഥാപിതമായ കാലം മുതൽ ഒരു സഹോദര രാജ്യം എന്ന നിലയിൽ ഇന്ത്യക് അഭേദ്യമായ ബന്ധമുള്ള രാജ്യമാണ് മാലിദ്വീപ്. ആ ബന്ധത്തിലാണ് ഇപ്പോൾ ഉലച്ചിൽ വന്നിരിക്കുന്നത്. ഈ ഉലച്ചിലിന്ന് പിന്നിൽ തീർച്ചയായും ചൈനയുടെ കളികൾ ഉണ്ടെന്ന് വ്യക്തമാണ് . ഇന്ത്യൻ മഹാ സമുദ്രത്തിലെ ഒരു തന്ത്ര പ്രധാനമായ ദ്വീപിൽ ആധിപത്യം ഉറപ്പിക്കാൻ ചൈന പിന്നിൽ നിന്ന് നീക്കങ്ങൾ നടത്തുവെന്ന് തന്നെ മനസിലാക്കാം.

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ കരാറിന്റെ അടിസ്ഥാനത്തിൽ 75 ഇന്ത്യൻ സൈനികർ കുറച്ച് കാലമായി മാലിദ്വീപിൽ തങ്ങുന്നുണ്ട്. എന്നാൽ ഇവരെ ഉടൻ തന്നെ പിൻവലിക്കണമെന്ന് അറിയിക്കുകയായിരുന്നു. ഇന്ത്യക്കും മാലിദ്വീപിനും ഇടയിൽ 100 സഹകരണ കരാറുകൾ നിലവിലുണ്ട് ഈ കരാറുകൾ ഒക്കെ പുനഃപരിശോധിക്കാൻ പോകുന്നുവെന്നാണ് പ്രഡിഡന്റ് മുഹമ്മദ് മോയ്‌സ്‌ പ്രഖ്യാപിച്ചത്. അങ്ങനെ ആദ്യം മുതൽക്കേ തന്നെ അദ്ദേഹം ഇന്ത്യ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചു. എന്നാൽ ഇന്ത്യ ഈ ബന്ധം കഴിവതും നല്ല രീതിയിൽ തന്നെ കൊണ്ട് പോകാൻ ശ്രമിച്ചു. മുഹമ്മദ് മോയ്സ് ആദ്യം തന്നെ അധികാരമേറ്റപ്പോൾ അഭിനന്ദനമറിയിച്ച രാജ്യങ്ങളിൽ ഒന്നായിരുന്നു ഇന്ത്യ.

പക്ഷെ തിരിച്ച് ഇന്ത്യയോട് നല്ല രീതിയിൽ ഉള്ള പ്രതികരമല്ല ഉണ്ടായത്. ഇന്ത്യ മാലിദ്വീപ് ബന്ധത്തിന് വിള്ളലുകൾ ഉണ്ടായി തുടങ്ങിയത് പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശത്തിനെ തുടർന്നായിരുന്നു. പ്രധാന മന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം പോസ്റ്റ് ചെയ്ത ഒരു പ്രധാനപ്പെട്ട കാര്യമായിരുന്നു വിനോദവും സാഹസികതയും ഇഷ്ടപ്പെടുന്നവരെ ഞാൻ ലക്ഷദ്വീപിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന്. ആ പോസ്റ്റിനു പിന്നാലെയാണ് ലക്ഷദ്വീപിലെ അപമാനിച്ചും അതുപോലെ തന്നെ ഇന്ത്യയെ അപമാനിച്ചും ഉള്ള പരാമർശങ്ങൾ മാലിദ്വീപിൽ നിന്ന് ഉണ്ടാവുന്നത്.

മാലിദ്വീപ് മന്ത്രിമാർ തന്നെയാണ് ഇത്തരം വിമർശനങ്ങൾ ഉന്നയിച്ചത്. അതിനുശേഷം ഞങ്ങൾക്ക് മാലിദ്വീപ് വേണ്ട ലക്ഷദ്വീപ് മതിയെന്നും , ലക്ഷദ്വീപിന്റെ മനോഹാരിത ആസ്വദിക്കാൻ തന്നെ തീരുമാനിച്ചു, മാലിദ്വീപിനേക്കാൾ നല്ല സൗന്ദര്യത്തെ നമ്മളുടെ നാടിന് തന്നെയുണ്ട് എന്ന തരത്തിലുള്ള നിരവധി പോസ്റ്റുകൾ ആണ് വരുന്നത്. ഒടുക്കം മാലിദ്വീപ് മന്ത്രിമാർ ആ പോസ്റ്റ് ഡിലീറ്റ് ആക്കിയിരുന്നു. എന്നാൽ ഇതിന് പിന്നിലെ പ്രക്ഷോപങ്ങൾക്ക് മാറ്റം ഒന്നും ഉണ്ടായിട്ടില്ല. ആളുകൾ പുതിയ ടൂർ പാക്കേജുകൾ പോകുന്നതും ലക്ഷദ്വീപ് ഉദ്ധേശിച്ച തന്നെയാണ്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലദ്വീപ് മന്ത്രിമാരുടെ പരാമർശങ്ങൾ വിവാദമാകുന്നതിനിടെ മാലദ്വീപ് പ്രസിഡൻ്റ് മൊഹമ്മദ് മൊയ്സു ചൈനയിൽ ഏഹ്ത്തുന്നുണ്ട്. പ്രസിഡൻ്റ് ഷി ജിൻ പിങിൻ്റെ ക്ഷണം സ്വീകരിച്ചാണ് മാലിദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സുവിന്റെ ചൈന പര്യടനം. അതേസമയം, ഇരു രാജ്യങ്ങളും തമ്മിൽ സുപ്രധാന കരാറുകളിൽ ഒപ്പിടുമെന്ന് ചൈന അറിയിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സന്ദർശനമെങ്കിലും നേരത്തെ നിശ്ചയിച്ചതാണ് ഇരുനേതാക്കളുടേയും സന്ദർശനം. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ മന്ത്രിമാരെ മാലദ്വീപ് ഭരണകൂടം പുറത്താക്കി.

മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിച്ച് സമൂഹമാധ്യമത്തിൽ നടത്തിയ പരാമർശത്തിൽ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നടപടി. മന്ത്രിമാരുടേത് സർക്കാരിൻ്റെ അഭിപ്രായമല്ലെന്ന് മാലദ്വീപ് പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെ മന്ത്രിമാരെ പുറത്താക്കി തലയൂരുകയായിരുന്നു മാലദ്വീപ്. ഇന്ത്യയോട് അടുത്ത നിൽക്കുന്ന പല രാജ്യനഗളിലും ബന്ധം സ്‌ഥാപിക്കാൻ ചൈനക്ക് നല്ല താല്പര്യമാണ് ഉള്ളത്. വർഷങ്ങളായി സൗഹൃദ ബന്ധം പുലർത്തുന്ന ഇന്ത്യ മാലിദ്വീപ് ബന്ധത്തിലാണ് ഇപ്പോൾ ശക്തമായ വിള്ളലുകൾ വീണിരിക്കുന്നത് .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...