Connect with us

Hi, what are you looking for?

Crime,

കൈയേറ്റക്കാർ വേമ്പനാട്ട് കായലിന്റെ 43.5 ശതമാനം കൊണ്ട് പോയി, ജലസംഭരണ ശേഷിയും മത്സ്യസമ്പത്തും ഗണ്യമായി കുറഞ്ഞെന്ന് പഠനം

കൊച്ചി . കൈയേറ്റവും നശീകരണവും വൻതോതിൽ ആയി വേമ്പനാട്ട് കായലിന്റെ ജലസംഭരണ ശേഷിയും മത്സ്യസമ്പത്തും ഗണ്യമായി കുറഞ്ഞെന്ന് കേരള ഫിഷറീസ് സമുദ്ര പഠന സർവക ലാശാല – കുഫോസിന്റെ പഠന റിപ്പോർട്ട്.

കായലിന്റെ ജലസംഭരണ ശേഷി 120 വർഷത്തിൽ കുറഞ്ഞത് 85.3 ശതമാനമാണ്. കൈയേറ്റക്കാർ കായൽ വിസ്തൃതിയിൽ 43.5 ശതമാനം കൊണ്ടുപോയി. കായലിന്റെ അടിത്തട്ടിൽ ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടിയതായി കണ്ടെത്തി എന്നും റിപ്പോർട്ടിൽ പറയുന്നു.

കേരള സർക്കാരിന്റെ നിർദ്ദേശ പ്രകാരം കുഫോസിലെ സെന്റർ ഫോർ അക്വാറ്റിക് റിസോഴ്‌സസ് മാനേജ്‌മെന്റ് ആൻഡ് കൺസ ർവേഷൻ അഞ്ച് വർഷം കൊണ്ട് നടത്തിയ പഠനം ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ജനുവരി 12 മുതൽ 14 വരെ കുഫോസിൽ നടക്കുന്ന ഇന്റർനാഷണൽ ഫിഷറീസ് കോൺഗ്രസിൽ വേമ്പനാട്ട് കായലിന്റെ ശോച്യാവസ്ഥയും നശീകരണ തോതും പ്രധാന ചർച്ചയാവും. ദുർഘടാവസ്ഥയിൽ നിന്ന് കായലിനെ എങ്ങിനെ രക്ഷിക്കാം എന്നതാണ് അന്താരാഷ്ട്ര ഫിഷറീസ് കോൺഗ്രസ് ചർച്ച ചെയ്യുകയെന്ന് കുഫോസ് വൈസ് ചാൻസലറും കോൺഗ്രസിന്റെ മുഖ്യരക്ഷാധികാരിയുമായ ഡോ.ടി. പ്രദീപ് കുമാർ പറഞ്ഞിട്ടുണ്ട്.

കായലിലെ ജല സംഭരണ ശേഷി 120 വർഷം കൊണ്ട് 85.3 ശതമാനം കുറഞ്ഞു. 1900 ൽ 2617.5 മില്യൻ ക്യൂബിക് മീറ്ററായിരുന്ന സംഭരണ ശേഷി 2020 ൽ 387.87 മില്യൺ ക്യൂബിക് മീറ്ററിലേക്കാണ് കുറഞ്ഞിരിക്കുന്നത്. ഇതേകാലയളവിൽ 158.7 ചതുശ്രകിലോമീറ്റർ കായലാണ് കൈയേറ്റക്കാർ നികത്തിയിരിക്കുന്നത്. ചുരുക്കത്തിൽ പറഞ്ഞാൽ 43.5 ശതമാനം കായൽ ഇല്ലാതായി. 1900 ൽ 365 ചതുശ്രകിലോമീറ്ററായിരുന്ന കായൽ വിസ്തൃതി 2020 ആയപ്പോഴേക്കും 206.30 ചതുശ്രകിലോമീറ്ററായി കൂപ്പുകുത്തി.

കായലിന്റെ അടിത്തട്ടിൽ ഉള്ളത് 3005 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ്. കായലിന്റെ ആഴത്തിൽ ഗണ്യമായ കുറവ് ഉണ്ടായി. അത് സംഭരണ ശേഷി കുറയാൻ കാരണമാക്കി. അര നൂറ്റാണ്ടിനിടയിൽ വേമ്പനാട്ട് കായലിൽ നിന്ന് 60 ഇനം മത്സ്യങ്ങൾ ആണ് അപ്രത്യക്ഷമായിരിക്കുന്നത്. 1980 ൽ 150 സ്പീഷ്യസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് ഇപ്പോൾ വെറും 90 ഇനങ്ങൾ മാത്രമാണ് ഉള്ളത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...