Connect with us

Hi, what are you looking for?

Cinema

‘ആദ്യം അന്തസ്’ എന്ന് അക്ഷയ കുമാർ, വിവരമില്ലെന്ന് കങ്കണ റണാവത്ത്, ലക്ഷ്വദീപ് പോകേണ്ട സ്ഥലമെന്നു ജോൺ എബ്രഹാം’ മോദിയെ അധിക്ഷേപിച്ച മാലിദ്വീപിനെതിരെ ബോളിവുഡ് താരങ്ങൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാലിദ്വീപ് മന്ത്രി അധിക്ഷേപിച്ച പിറകെ പ്രതിഷേധവുമായി ബോളിവുഡ് താരങ്ങൾ രംഗത്ത്. അക്ഷയ് കുമാർ, സൽമാൻ ഖാൻ, കങ്കണ റണാവത്ത്, ജോൺ എബ്രഹാം, ശ്രദ്ധ കപൂർ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ എന്നിവരുൾപ്പെടെ ബോളിവുഡ് താരങ്ങളാണ് സംഭവത്തിൽ തങ്ങൾക്കുള്ള പ്രതിഷേധം പങ്കുവെച്ച് സാമൂഹ്യ മാധ്യമങ്ങളിൽ രംഗത്ത് വന്നിരിക്കുന്നത്.

‘പ്രകോപനമില്ലാത്ത വിദ്വേഷം’ എന്നാണ് മാലിദ്വീപ് നേതാക്കൾ നടത്തിയ പരാമർശങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ പങ്കിട്ടു കൊണ്ട് അക്ഷയ് കുമാർ വിശേഷിപ്പിച്ചിരിക്കുന്നത്. ‘മാലിദ്വീപിൽ നിന്നുള്ള പ്രമുഖ വ്യക്തികളിൽ നിന്ന് ഇന്ത്യക്കാരെ വിദ്വേഷകരവും വംശീയവുമായ അഭിപ്രായങ്ങൾ കടന്നുപോയി. അവർക്ക് പരമാവധി വിനോദസഞ്ചാരികളെ അയയ്ക്കുന്ന ഒരു രാജ്യത്തോടാണ് അവർ ഇത് ചെയ്യുന്നത് എന്നുള്ളത് ആശ്ചര്യപ്പെടുത്തുന്നു. ഞങ്ങൾ നമ്മുടെ അയൽക്കാരോട് നല്ലവരാണ്, പക്ഷേ ഞങ്ങൾ എന്ത് വേണം. അത്തരം പ്രകോപനമില്ലാത്ത വിദ്വേഷം സഹിക്കണോ? ഞാൻ മാലിദ്വീപ് പലതവണ സന്ദർശിച്ചിട്ടുണ്ട്, എല്ലായ്പ്പോഴും അതിനെ പുകഴ്ത്തിയിട്ടുണ്ട്, എന്നാൽ അന്തസ്സാണ് ആദ്യം. നമുക്ക് എന്ന് തീരുമാനിക്കാം, നമ്മുടെ സ്വന്തം ടൂറിസത്തെ പിന്തുണയ്ക്കാം.’, അക്ഷയ് കുമാർ കുറിച്ചു.

‘മണമോ ? സ്ഥിരമായ മണമോ ?? എന്ത് !!! ഒരേ സമുദായത്തിൽ പെട്ടവരാണെങ്കിലും വൻതോതിൽ മുസ്ലീം ഫോബിയ അനുഭവി ക്കുന്നു. ലക്ഷദ്വീപിൽ 98 ശതമാനം മുസ്ലീം ജനസംഖ്യയുണ്ട്, മാലദ്വീപിൽ നിന്നുള്ള ഈ പ്രമുഖ വ്യക്തി അവരെ ദുർഗന്ധ മുള്ളവരും താഴ്ന്നവരും എന്ന് വിളിക്കുന്നു. വിവരമില്ല,’ കങ്കണ റണാവത്ത് എക്‌സിൽ എഴുതി.

‘നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രഭായി മോദിയെ ലക്ഷദ്വീപിലെ മനോഹരവും വൃത്തിയുള്ളതും അതിശയി പ്പിക്കുന്നതുമായ ബീച്ചുകളിൽ കാണുന്നത് വളരെ രസകരമാണ്, ഏറ്റവും നല്ല ഭാഗം ഇത് ഇന്ത്യയിലാണ്’ സൽമാൻ ഖാൻ കുറിച്ചു.

‘ഇന്ത്യ മനോഹരമായ തീരപ്രദേശങ്ങളും നിർമ്മലമായ ദ്വീപുകളും കൊണ്ട് അനുഗ്രഹീതമാണ്. നമ്മുടെ ‘അതിഥി ദേവോ ഭവ’ തത്ത്വചിന്തയിൽ നമുക്ക് പര്യവേക്ഷണം ചെയ്യാനുണ്ട്, ഒരുപാട് ഓർമ്മകൾ സൃഷ്ടിക്കാൻ കാത്തിരിക്കുന്നു’. എന്ന കുറിപ്പുമായി സച്ചിൻ ടെണ്ടുൽക്കർ ഒരു കടൽത്തീരത്ത് ക്രിക്കറ്റ് കളിക്കുന്നതിന്റെ ഒരു വീഡിയോയും പങ്കുവെച്ച് എഴുതിയിരിക്കുന്നു.

‘ലക്ഷ്വദീപ് പോകേണ്ട സ്ഥലമാണ്’ എന്ന് പറഞ്ഞുകൊണ്ട് ജോൺ എബ്രഹാം ബീച്ചുകളുടെ അതിശയിപ്പിക്കുന്ന ചിത്രങ്ങളും പങ്കിട്ടു.
ബോളിവുഡ് താരം ശ്രദ്ധ കപൂറും വിഷയത്തിൽ പ്രതികരണം പങ്കുവെച്ചിട്ടുണ്ട്.

മാലിദ്വീപ് മന്ത്രി മറിയം ഷിയുനയാണ് മോദിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയിരിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിച്ച് കൊണ്ടായിരുന്നു മന്ത്രിയുടെ അധിക്ഷേപ പരാമർശം. മാലിദ്വീപിലെ യുവ ശാക്തീകരണ മന്ത്രിയാണ് ഷിയുന. നരേന്ദ്ര മോദിയെ ‘കോമാളി’യെന്നും ‘ഇസ്രായേലിന്റെ പാവ’യെന്നും വിളിച്ചായിരുന്നു അവരുടെ പരിഹാസം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...