Connect with us

Hi, what are you looking for?

Crime,

വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ പിതാവിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെ ആക്രമണം

ഇടുക്കി . വണ്ടിപ്പെരിയാറിൽ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ പിതാവിനെ ആക്രമിച്ച പ്രതി പാൽ രാജിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പു കൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. ആറ് വയസുകാരിയുടെ കുടുംബത്തിന് നേരെ ഉണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കുമെന്ന് പോലീസ് പറഞ്ഞിട്ടുണ്ട്.

ശനിയാഴ്ചയാണ് വണ്ടിപ്പെരിയാറിൽ വെച്ച് കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ പിതാവിനെ കേസിൽ കുറ്റവിമുക്തനാക്കിയ അർജുന്റെ ബന്ധു പാൽ രാജ് ആക്രമിക്കുന്നത്. പെൺകുട്ടിയുടെ പിതാവും മുത്തച്ഛനും സാരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. പ്രകോപനം ഉണ്ടാക്കിയത് പാൽരാജ് ആണെന്നാണ് എഫ്‌ഐ ആരിൽ പറഞ്ഞിരിക്കുന്നത്. കുട്ടിയുടെ പിതാവിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയായിരുന്നു ആക്രമണം നടത്തുന്നത്.

പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണം എന്ന് ആവശ്യവുമായി വണ്ടിപ്പെരിയാറിൽ കോൺഗ്രസ് ഞായറാഴ്ച സ്ത്രീജ്വാല പ്രതിഷേധ പരിപാടി നടത്തും. വൈകിട്ട് 3ന് ബഹുജന റാലിയക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. എ.ഐ.സി.സി.ജനറൽ സെക്രട്ടി ദീപാ ദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...