Connect with us

Hi, what are you looking for?

India

അയോധ്യയിലെ ക്ഷേത്ര പ്രതിഷ്‌ഠക്ക് മന്ത്രി കെ ബി ഗണേഷ്‌കുമാറിന് ക്ഷണം

അയോധ്യ ക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിലേക്ക് സംസ്ഥാന ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറിന് ക്ഷണം. സംഘാടകർ നേരിട്ടെത്തിയാണ് ഗണേഷ് കുമാറിനെ ക്ഷണിച്ചത്. വാളകത്തെ വീട്ടിലെത്തിയാണ് ആർഎസ്എസ് നേതാക്കൾ മന്ത്രിയെ ക്ഷണിച്ചിട്ടുള്ളത്.

പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിച്ചും ചടങ്ങിനെ വിമർശിച്ചും ഇടത് പാർട്ടികൾ മത്സരിക്കുന്നതിനിടയിലാണ് കേരളത്തിലെ ഇടത് മുന്നണി സർക്കാരിൽ ഒരു മന്ത്രിക്ക് മാത്രം പ്രത്യേക ക്ഷണം ലഭിച്ചിരിക്കുന്നത്. ചടങ്ങിൽ ഗണേഷ് കുമാർ പങ്കെടുത്താൻ സർക്കാരും സിപിഎമ്മും കൂടുതൽ പ്രതിരോധത്തിലാകുമെന്നതും ഈ അവസരത്തിൽ ശ്രദ്ധേയമാണ്.

അയോധ്യയിലേക്ക് നിരവധി സിനിമാ താരങ്ങൾക്ക് ക്ഷണമുണ്ട്. അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, അനുപം ഖേര്‍, അക്ഷയ് കുമാര്‍, പ്രമുഖ സംവിധായകരായ രാജ്കുമാര്‍ ഹിരാനി, സഞ്ജയ് ലീല ബന്‍സാലി, രോഹിത് ഷെട്ടി, നിര്‍മ്മാതാവ് മഹാവീര്‍ ജെയിന്‍, ചിരഞ്ജീവി, മോഹന്‍ലാല്‍, ധനുഷ്, റിഷബ് ഷെട്ടി തുടങ്ങിയവ ര്‍ക്കൊക്കെ ക്ഷണമുണ്ട്.

തമിഴിനാട്ടിൽ നിന്ന് നടൻ രജനീകാന്ത് ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ജനുവരി 21 ന് അയോധ്യയിലെക്ക് രജനിയും കുടുംബവും പുറപ്പെടും. രജനിക്കൊപ്പം ഭാര്യയും സഹോദരനും ചടങ്ങിൽ പങ്കെടുക്കാനായി പോകുന്നുണ്ട്. കഴിഞ്ഞ ദിവസം ആർഎസ്എസ് നേതാക്കൾ രജനീകാന്തിന് നേരിൽ കണ്ട് ക്ഷണക്കത്ത് നൽകിയിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...