Connect with us

Hi, what are you looking for?

Kerala

പിണറായിക്കെതിരെ ആഞ്ഞടിച്ച് ശോഭ സുരേന്ദ്രൻ, ആ കരുത്ത് അവർക്ക് മാത്രം സ്വന്തം, കേരള ബി ജെ പിയുടെ രക്ഷകയാകുമോ ?

കേരള ബിജെപിയിലെ പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വത്തിന് ഉടമയാണ് ശോഭ സുരേന്ദ്രൻ. തൃശൂരിൽ നമ്മുടെ പ്രധാനമന്ത്രി പങ്കെടുത്ത മഹിളാ സമ്മേളനത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ശോഭ സുരേന്ദ്രന്‍ തന്നെയായിരുന്നു. മഹിളാ സമ്മേളനത്തിൽ ഇത്രയെങ്കിലും മഹിളകളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞത് ശോഭ സുരേന്ദ്രന്റെ വിശ്രമമില്ലാത്ത പ്രവർത്തനങ്ങൾ മൂലമാണ്. ഈ മഹിളാ സമ്മേളനം നടത്തുന്നതിനുള്ള മുഴുവൻ ചുമതലയും ശോഭ സുരേന്ദ്രനായി രുന്നെങ്കിൽ പ്രഖ്യാപിച്ചതു പോലെ തന്നെ 2 ലക്ഷം മഹിളകൾക്ക് മുകളിൽ പങ്കെടുക്കുന്ന ഒരു ചരിത്ര സംഭവം തന്നെയായി കേരളത്തിൽ ഇത് മാറിയേനെ. അതാണ് ശോഭ സുരേന്ദ്രന്റെ കരുത്ത്.

ഇന്നും കേരള ബിജെപിയിൽ ജനങ്ങളെ പ്രസംഗത്തിലൂടെ ആകർഷിക്കാൻ കഴിവുള്ള ഏക നേതാവ് ശോഭ സുരേന്ദ്രന്‍ മാത്രമാണ്. അതുകൊണ്ടാണ് ഇന്നു വരെ മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം വോട്ടുകൾ കൂടുതൽ കൂടുതൽ നേടിയെടുത്ത് തൻ്റെ കഴിവ് തെളിയിക്കാന്‍ സാധിച്ചിട്ടുള്ളത്. കേരള ബിജെപിയിൽ ഇത്രയേറെ അവഗണിക്കപ്പെട്ടിട്ടും ഭാരതീയ ജനതാ പാര്‍ട്ടിയോടുള്ള തൻ്റെ കൂറും, വിശ്വസ്തതയും നിലനിർത്തി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഒരേയൊരു നേതാവ് ശോഭ സുരേന്ദ്രന്‍ മാത്രമാണ്. കോണ്‍ഗ്രസിൽ നിന്നും, സിപിഎമ്മിൽ നിന്നും വന്ന വാഗ്ദാനങ്ങളെല്ലാം പുല്ലു പോലെ വലിച്ചെറിഞ്ഞ്, തന്നെ താനാക്കിയ പ്രസ്ഥാനത്തോട് ചേർന്ന് നിൽക്കാൻ എത്രപേര്‍ തയ്യാറാകും?

അവിടെയാണ് ശോഭ സുരേന്ദ്രന്റെ വേറിട്ട വ്യക്തിത്വം നമുക്ക് കാണാനാവുക. കേരളത്തിലെ ബിജെപി നേതാക്കൾ കല്പനകളും, ശാസനകളും, വെട്ടിനിരത്തലുകളുമായി നടക്കുന്നതല്ലാതെ സംഘടനയ്ക്ക് വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? ജനങ്ങളിലേയ്ക്ക് ഇറങ്ങി ചെന്ന് പ്രവർത്തിക്കാൻ ഇവരിൽ എത്ര പേർക്ക് കഴിയുന്നുണ്ട്? എന്തിനാണ് ഇവർ അതിന് മടിക്കുന്നത്? രാഷ്ട്രീയത്തിൻ്റെ ബാലപാഠങ്ങള്‍ പോലുമറിയാത്ത ഇവരിൽ എത്രപേര്‍ ബൂത്തു തലത്തിലോ, മണ്ഡലം തലത്തിലോ പ്രവർത്തിച്ചിട്ടുണ്ട്? തങ്ങളിലുള്ള വിശ്വാസ്യത നിലനിർത്തി എത്രയാളുകളെ ഇവർക്ക് ബിജെപിയിലെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്?

തൃശൂരിലെ മഹിളാ സമ്മേളനത്തിന് പോലും സ്ത്രീകളെ ഇറക്കാൻ എസ്എന്‍ഡിപി മൈക്രോ ഫിനാൻസിനും, സിപിഎം കുടുംബശ്രീയ്ക്കും കോടികൾ ചിലവാക്കിയില്ലേ? ഈ മഹിളാ സമ്മേളനത്തിൽ പങ്കെടുത്ത എത്ര സ്ത്രീകളുടെ വോട്ടുകൾ ബിജെപിക്ക് കിട്ടും? 50000 പേരെയോ, 1 ലക്ഷം പേരെയോ വച്ച് ഒരു സമ്മേളനം നടത്തിയിട്ട് അതിൽ നാലിലൊന്ന് പേരുടെ വോട്ടുകൾ പോലും ബിജെപിക്ക് ലഭിക്കുന്നില്ലെങ്കിൽ പിന്നെ എന്ത് രാഷ്ട്രീയ പ്രവർത്തനമാണ് കേരളത്തിൽ ബിജെപി നടത്തുന്നത്? അതുകൊണ്ട് കേരള ബിജെപിയെ ഇപ്പോഴത്തെ അവസ്ഥയില്‍ രക്ഷിക്കാന്‍ കേരള ബിജെപിയുടെ അഭിമാനവും മികച്ച സംഘാടകയുമായ ശോഭ സുരേന്ദ്രന് മാത്രമേ കഴിയൂ എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ്, ശോഭ സുരേന്ദ്രനെ ഉടൻ തന്നെ സംസ്ഥാന ബിജെപി അദ്ധ്യക്ഷയാക്കി നിയമിക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളുന്നതിന് ബിജെപിയുടെ ദേശീയ സംസ്ഥാന നേത്രുക്കങ്ങൾക്ക് കഴിയട്ടെ.

തൃശ്ശൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത മഹിളാ സമ്മേളനത്തിൽ വേദിയെ പ്രകമ്പനം കൊള്ളിക്കുന്ന പ്രസംഗമാണ് നടത്തിയത്. ബി ജെ പി യുടെ ഗർജിക്കുന്ന സിംഹമായി മാറിയിരിക്കുകയാണ് ശോഭ സുരേന്ദ്രൻ. മോഡി വേദിയിൽ വരുന്നതിന് തൊട്ടു മുൻപായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രസംഗം. ലക്ഷകണക്കിന് സ്ത്രീകളെ അഭിസംബോധന ചെയ്ത കേരളത്തിലെ കരുത്തുറ്റ വനിതയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ്.

ഏതാണ്ട് 24 മിനിറ്റ് നീണ്ടു നിന്ന പ്രസംഗം പങ്കെടുത്ത മുഴുവൻ സ്ത്രീകളെയും കോരിത്തരിപ്പിക്കുന്ന രീതിയിലായിരുന്നു. പ്രസംഗത്തിലുടനീളം മുഖമന്ത്രിക്ക് എതിരെയുള്ള കടുത്ത വിമർശനങ്ങൾ ആണ് ശോഭ സുരേന്ദ്രൻ ഉന്നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പേരിന് വേണ്ടി മാത്രം വിമർശനങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷ പാർട്ടി നേതാക്കൾക്കിടയിൽ തിളങ്ങി നിൽക്കുകയാണ് ശോഭ. തേക്കിൻകാട് മൈതാനത്തിൽ ജനലക്ഷണങ്ങളെ സാക്ഷിയാക്കി ശോഭ സുരേന്ദ്രൻ നടത്തിയ പ്രസംഗം രാഷ്ട്രീയ ചരിത്രത്തിൽ ഉൾപ്പെടുത്തേണ്ട ഒരു കാര്യം തന്നെയാണ്.

‘നിങ്ങൾക് സഹിക്കുന്നില്ല ശ്രീമാൻ നരേന്ദ്ര മോദിയുടെ വരവ്. ആ വരവ് ഒരു ഒന്നൊന്നര വരവ് ആയിരിക്കുമെന്നും, ഈ രാജ്യത്തിൻറെ വിവിധങ്ങളായ സംസ്ഥാനങ്ങളിൽ വിവിധാനങ്ങളായിട്ടുള്ള മുഖ്യമന്ത്രിമാർ അവരുടെ ഹൃദയത്തിൽ ചേർത്ത് വെച്ച കൊണ്ട് അവരുടെ ജനങ്ങളെ നോക്കി സംരക്ഷിക്കാൻ വേണ്ടി തീരുമാനമെടുക്കുമ്പോൾ നിങ്ങൾ തീരുമാനമെടുത്തത് നിങ്ങളുടെ മകളെയും മകനെയും എപ്പോഴും ആലോചിച്ചുകൊണ്ട് അവരെ സ്വർണ മഞ്ചലിൽ കിടത്തി ആട്ടിയുറക്കാനാണ്.

ശ്രീമാൻ നരേന്ദ്രമോദിയുടെ ഫ്ലക്സ് ബോർഡുകൾ അദ്ദേഹം വരുന്ന വരവിൽ ആ ബോർഡുകൾ നിങ്ങൾ നീക്കം ചെയ്താൽ കേരളത്തിലെ സ്ത്രീകളുടെ ഹൃദയത്തിൽ വെച്ച നരേന്ദ്ര മോദിയെ മാറ്റാൻ പിണറായി വിജയനല്ല ആര് വിചാരിച്ചാലും നടക്കില്ലായെന്നായിരുന്നു ശോഭ സുരേന്ദ്രൻ പറഞ്ഞത്. ഒരു പ്രമുഖൻ അത്താഴ വിരുന്ന് വിളിച്ചു ആ അത്താഴ വിരുന്നിലേക് ചിലരൊക്കെ പോയി, 4 വോട്ട് കിട്ടാൻ വേണ്ടിയിട്ടാണ് പ്രമുഖൻ അത്താഴ വിരുന്നിന് വിളിച്ചതെന്നും കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞപ്പോൾ എന്തുകൊണ്ട് ആ പ്രമുഖന്റെ പേര് പറഞ്ഞില്ലെന്നും ശോഭ സുരേന്ദ്രൻ ചോദിക്കുകയുണ്ടായി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...