Connect with us

Hi, what are you looking for?

Kerala

പതിനെട്ടാം പടിയില്‍ തീര്‍ത്ഥാടകനെ പോലീസ് തല്ലിച്ചതച്ചു, ഗുരുതര പരിക്കോടെ തമിഴ്നാട് സ്വദേശി ഐസിയുവില്‍

ശബരിമല . ശബരിമലയിൽ പതിനെട്ടാം പടിയിലിട്ടു പിണറായിയുടെ പോലീസ് തീര്‍ത്ഥാടകരെ മര്‍ദ്ദിച്ചു. വ്യാഴാഴ്ച 11 മണിക്ക് ശേഷം പതിനെട്ടാം പടി ചവിട്ടിയ നിരവധി തീര്‍ത്ഥാടകരെയാണ് പടിയില്‍ ഡ്യൂട്ടി ചെയ്തിരുന്ന കേരള പോലീസിലെയും ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ സേനാംഗങ്ങള്‍ തല്ലി ചതച്ചത്.

മര്‍ദ്ദനത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകന് ഗുരുതരമായി പരിക്കുണ്ട്. തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി ദയാനന്ദ് (24)നെ ഗുരുതര പരിക്കോടെ സന്നിധാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്ക് ഗുരുതരമായതിനാല്‍ കൂടുതല്‍ നിരീക്ഷണത്തിനായി ദയാനന്ദിനെ ഐസിയുവിലേക്ക് മാറ്റി. മര്‍ദ്ദനത്തില്‍ ദയാനന്ദിന്റെ നെഞ്ചിനും നടുവിനും പരിക്കുണ്ട്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ദയാനന്ദിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...