Connect with us

Hi, what are you looking for?

Cinema

സുരേഷ് ഗോപി കേരളത്തിന്റെ സ്റ്റാർ, ബി ജെ പി യുടെയും , ആ കേളി കൊട്ടിനാരംഭം

തൃശൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശനത്തിൽ കേരളത്തിലെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കേളി കൊട്ടിനാരംഭം.. മഹിള സംഗമത്തിൽ രണ്ട് ലക്ഷത്തോളം വനിതകളെ പങ്കെടുപ്പിച്ച് കൊണ്ടായിരിക്കും ഈ തീരുമാനം. ബി.ജെ.പി സംസ്ഥാനത്ത് കൂടുതൽ വിജയ സാദ്ധ്യത പുലർത്തുന്ന തൃശൂർ പാർലമെന്റ് മണ്ഡലത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യത്തിൽ തുടക്കം കുറിക്കുന്നത്.

സുരേഷ് ഗോപിയായിരിക്കും ഇവിടത്തെ പാർട്ടി സ്ഥാനാർത്ഥി. സുരേഷ് ഗോപിക്കായി ചുവരെഴുത്ത് വരെ ആരംഭിച്ചു കഴിഞ്ഞിരി ക്കുകയാണ്. ശോഭന, മിന്നു മണി, വൈക്കം വിജയലക്ഷ്മി, ബീന കണ്ണൻ ഉൾപ്പെടെയുള്ള പ്രമുഖ വനിതകൾ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാനെത്തുന്നുണ്ട്.

തൃശൂരിലെത്തുന്ന പ്രധാനമന്ത്രിയിൽ നിന്ന് വലിയ പ്രഖ്യാപനങ്ങളും ബി.ജെ.പി പ്രതീക്ഷിക്കുന്നു. സുരേഷ് ഗോപിക്ക് വിജയമൊരുക്കുന്ന തരത്തിൽ തൃശൂർ കേന്ദ്രീകരിച്ചുള്ള എന്തെങ്കിലും പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷ. സ്ത്രീകളുമായി ബന്ധപ്പെട്ട പ്രധാന പ്രഖ്യാപനവുമുണ്ടാവും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വിഭാഗങ്ങളുടെ വലിയ പിന്തുണ സുരേഷ് ഗോപിക്ക് ലഭിച്ചെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അതെ സമയം വസ്തുക്കൾ തിരിച്ചറിയാതെ പ്രതിപക്ഷം ഉണക്കുന്ന മണിപ്പൂർ കലാപം തിരിച്ചടിയാകുമോയെന്ന ആശങ്കയും ഉണ്ട്. ഇതിനെ മാറി കടക്കാനും വസ്തുതകൾ സത്യമെന്തെന്നു പറഞ്ഞു കൊടുക്കാനും കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെയുള്ളവർ സഭാ നേതാക്കളെ സന്ദർശിക്കുന്നുണ്ട്.

രാജ്യസഭാ എം.പിയായിരിക്കെ സുരേഷ് ഗോപി തൃശൂരിനായി ചെയ്ത വികസനങ്ങളും പ്രചരണ വിഷയത്തിൽ ഉണ്ടാവും.ഒപ്പം സുരേഷ് ഗോപി വ്യക്തിപരമായി ചെയ്യുന്ന ജന ക്ഷേമ പ്രവർത്തങ്ങളും ചർച്ചയാകും. യു.ഡി.എഫിന്റെ സ്ഥാനാർത്ഥി സിറ്റിംഗ് എം.പി ടി.എൻ.പ്രതാപനായിരിക്കും എന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം. എൽ.ഡി.എഫിൽ മുൻ മന്ത്രി വി.എസ് സുനിൽ കുമാറിന്റെ പേരാണ് എൽ ഡി എഫ് സ്ഥാനാർത്ഥിയായി കേൾക്കുന്നത്. സി.പി.ഐയുടെ സീറ്റായ ഇവിടെ കെ.പി.രാജേന്ദ്രന്റെ പേരും കേൾക്കുന്നുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...