Connect with us

Hi, what are you looking for?

Health

കോവിഡ് രോഗികളിൽ 22 % വർധന, ആശങ്ക

ന്യൂഡൽഹി . രാജ്യത്ത് ഒരാഴ്ചക്കിടയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ 22 % വർധന. കഴിഞ്ഞ ശനിയാഴ്ച 800 പേർക്കാണ് രോഗം സ്ഥിതീകരിച്ചത് . കഴിഞ്ഞ ഏഴ് മാസത്തിനുള്ളിലെ ഏറ്റവും ഉയർന്ന രോഗികളുടെ എണ്ണമാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. രോഗികളുടെ മൊത്തത്തിൽ ഉള്ള എണ്ണത്തിൽ കുറവുണ്ടെങ്കിലും രോഗനിരക്ക് വർധിക്കുന്നത് ഏറെ ആശങ്കജനകമാണ്.

പരിശോധനകൾ കുറയുന്നതാണ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാവുന്നതും, രോഗനിരക്ക് ഉയരുന്നതിന് കാരണമെന്നും ആണ് പ്രാഥമിക നിഗമനം. ജെ എൻ എൽ 1 വകഭേദത്തിന്റെ സാന്നിധ്യം കേരളത്തിൽ കണ്ടെത്തിയതോടെ കോവിഡ് കേസുകളിൽ ഗണ്യമായ വർധനയാണ് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ആഴ്ച കേരളത്തിൽ 2282 കോവിഡ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്.

3018 ആയിരുന്നു തൊട്ടു മുൻപുള്ള ആഴ്ചയിൽ കേരളത്തിലെ രോഗികളുടെ എണ്ണം. മുൻ ആഴ്ചയേ അപേക്ഷിച്ച്‌ 24 % കുറവാണ് നിലവിൽ ഉള്ളത്. നിലവിൽ രാജ്യത്തിലെ മൊത്തം രോഗികളുടെ എണ്ണത്തിന്റെ പകുതിയിൽ താഴെ ആണ് കേരളത്തിലെ കണക്ക്. കഴിഞ്ഞ ആഴ്ച്ച അത് 80 ശതമാനത്തിന്റെ അടുത്ത് ആയിരുന്നു. അതെ സമയം കേരളത്തിലെ രോഗികളുടെ എണ്ണം കുറയുന്നു എന്ന ആശ്വാസം നിലനിൽക്കുമ്പോഴും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ കേസുകൾ ഉയർന്നു വരികയാണ്.

കർണാടകയിലും മഹാരാഷ്ട്രയിലും ആണ് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കർണാടകയിൽ കഴിഞ്ഞ ആഴ്ച 922 കേസുകൾ റിപ്പോർട്ട് ചെയ്തു. മുൻ ആഴ്ചയിൽ ഇത് 309 ആയിരുന്നു. മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ ഒറ്റയടിക്ക് 103 ൽ നിന്നും 620 ആയത്. ഇതുകൂടാതെ കൂടുതൽ സംസ്ഥാനങ്ങളിലും വ്യാപനം വർദ്ധിക്കുന്നുണ്ട്.

ജെ എൻ എൽ 1 ന്റെ വകഭേദത്തിന്റെ വ്യാപനം കൂടുന്നതിലാണ് കൂടുതൽ സംസ്ഥാനങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് എന്നാണ് പ്രാഥമിക നിഗമനം . അതെ സമയം രോഗ നിരക്ക് ഇനിയും വർധിച്ചാൽ കർശനമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യങ്ങളിലേക്ക് പോകേണ്ടി വരും. കോവിഡ് ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചാൽ മാത്രമേ നിലവിലെ രോഗ വ്യാപനം തടയാൻ പറ്റുകയുള്ളു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...