Connect with us

Hi, what are you looking for?

Exclusive

പാർട്ടി ലോക്കൽ കമ്മിറ്റി ഓഫീസിന്റെ ഉദ്‌ഘാടനത്തിൽ ജി സുധാകരനെ തഴഞ്ഞു, പിണറായി പറഞ്ഞു, മനഃപൂർവം ഒഴിവാക്കി

ആലപ്പുഴ . പുന്നപ്ര വടക്ക് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് മുൻമന്ത്രി ജി. സുധാകരനെ ഒഴിവാക്കി പിണറായി സുധാകരന്റെ പ്രസ്താവനയുടെ പക തീർത്തു. ആർ.മുരളീധരൻ നായർ സ്മാരക ഓഫീസ് മന്ത്രി സജി ചെറിയാനാണ് ഉദ്ഘാടനം ചെയ്തത്. ആലപ്പുഴ പുന്നപ്ര വടക്ക് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് മുൻമന്ത്രി ജി. സുധാകരനെ ഒഴിവാക്കിയത്.

സുധാകരന്റെ വീട് ഉൾപ്പെടുന്ന പ്രദേശത്തെ പാർട്ടി ലോക്കൽ കമ്മിറ്റി ഓഫീസിന്റെ ഉദ്‌ഘാടനത്തിൽ നിന്ന് സുധാകരനെ തഴയുകയോ?
മനഃപൂർവം ഒഴിവാക്കുകയോ? ചെയ്തിരിക്കുന്നത് ചെറുതായി കാണാനാവില്ല. ഇത് പിണറായിയുടെ, പ്രത്യേകിച്ച് സി പി എമ്മിന്റെ മുന്നറിയിപ്പ് കൂടിയാണിത്. 1 തന്ത്രപരമായി സുധാകരനെ സി പി എം ഒഴിവാക്കാൻ നോക്കുന്നു, 2 സി പി എമ്മിനിനി സുധാകരനെ വേണ്ട. 3 ആലപ്പുഴ ഞാൻ പറയുന്നത് പോലെ കേൾക്കും എന്ന സജി ചെറിയാൻ നൽകിയിരിക്കുന്ന പൊട്ടൻ ഉറപ്പ്,

മുന്‍മന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ ജി. സുധാകരന്‍ സ്വന്തം പാര്‍ട്ടിയെക്കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞ ചില കാര്യങ്ങള്‍ പിണറായി വിജയൻ ഉൾപ്പടെ ഉള്ള പാർട്ടി നേതൃത്വത്തിന്റെ മുഖംമുടി വലിച്ചുകീറുന്ന തരത്തിലായിരുന്നു. സിപിഎം നേതാക്കളുടെ പ്രവര്‍ത്തനശൈലിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് സുധാകരന്‍ നടത്തിയത്.

പാര്‍ട്ടിയുടെ ഭാരവാഹിത്വം വഹിക്കുന്നവര്‍ പുറത്തുള്ളവര്‍ക്കും സ്വീകാര്യരാവണമെന്നും, അങ്ങനെയാണ് പാര്‍ട്ടി വളരുന്നതെന്നും പറഞ്ഞ സുധാകരന്‍, അഞ്ചാറുപേര്‍ കെട്ടിപ്പിടിച്ചിരുന്നാല്‍ പാര്‍ട്ടി ഉണ്ടാകുമോയെന്നും ചോദിച്ചിരുന്നു. സുധാകരന്റെ ശക്തമായ പ്രതികരണം നവകേരള സദസിനു പിറകെ പിണറായിക്ക് കരണത്തടിയേറ്റ പോലെയായി.

രാജ്യത്ത് പന്ത്രണ്ട് ശതമാനം ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റുകാർ ഇപ്പോള്‍ രണ്ടര ശതമാനത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണെന്നും, അതുകൊണ്ട് നമ്മളാണ് എല്ലാറ്റിനും മേലെ എന്ന മനോഭാവം മാറ്റണമെന്ന് പാര്‍ട്ടിക്കാരെ ഉപദേശിക്കാനും സുധാകരന്‍ ശ്രമിക്കുകയുണ്ടായി. ഇതെല്ലം സി പി എമ്മിനെയും പ്രത്യേകിച്ച് പിണറായിയേയും പ്രകോപിപ്പിച്ചത് കൊണ്ടാണ്, സുധാകരന്റെ വീട് ഉൾപ്പെടുന്ന പ്രദേശത്തെ ലോക്കൽ കമ്മിറ്റി ഓഫിന്റെ ഉദ്‌ഘാടന ചടങ്ങിൽ നിന്ന് സുധാകരനെ സി പി എം ഗറ്റ് ഔട്ട് അടിച്ചത്.

സിപിഎമ്മിന്റെ സംസ്ഥാനത്തെ പ്രമുഖ നേതാവായ ജി. സുധാകരന്‍ വി.എസ്. അച്യുതാനന്ദന്റെ തട്ടകമായിരുന്ന ആലപ്പുഴ ജില്ലയില്‍ പാര്‍ട്ടിയുടെ അവസാന വാക്കായിരുന്നു. വിഎസിനെ നേരിടാന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ സമര്‍ത്ഥമായി ഒരു സമയത്ത് ഉപയോഗിച്ച സുധാകരന്‍ ഒന്നാം പിണറായി മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രി കൂടിയായിരുന്നു. പിണറായി എല്ലാം മറന്നു മരുമോന്റെ വരവോടെ താൻ ഒരു കമ്മ്യൂണിസ്റ്റ് കരാണെന്നത് പോലും മറന്നു എന്ന് വേണം പറയാൻ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...