Connect with us

Hi, what are you looking for?

Cinema

നടൻ ബാലക്ക് അമിത സുരേഷിന്റെ മുന്നറിയിപ്പ്, ‘ഉടമ്പടി ലംഘിച്ചാൽ നിയമ നടപടി’

നടൻ ബാലയുടെ ആരോപണങ്ങൾക്ക് വക്കീലുമാർക്കൊപ്പമെത്തി ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ മറുപടി നൽകി ആദ്യ ഭാര്യ അമൃത സുരേഷ്. ബാലയുട ആരോപണങ്ങൾക്ക് ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ തന്റെ ഭാഗം വ്യക്തമാക്കിയിരിക്കുകയാണ് അമൃത സുരേഷ്. അഡ്വക്കേറ്റ് രജനിയും സുധീറും ആണ് അമൃതയുടെ അഭിഭാഷകർ. വിവാഹമോചന സമയത്തു സംഭവിച്ച കാര്യങ്ങൾ അമൃത വിശദമാക്കി. മകളെ കാണാൻ തന്നെ അനുവദിക്കുന്നില്ല എന്ന ബാലയുടെ ആരോപണത്തിന് നിയമപരമായ രീതിയിൽ അമൃതയുടെ വക്കീലുമാർ മറുപടി നൽകിയിരിക്കുകയാണ്.

ഒരാൾക്കെതിരെ മറ്റൊരാൾ യാതൊരു വിധ പോസ്റ്റുകളോ പ്രസിദ്ധീകരണങ്ങളോ ചെയ്യാൻ പാടില്ല എന്ന് പരസ്പര ധാരണ പ്രകാരമുള്ള ഉടമ്പടി ഉള്ളതെന്നാണ് അമൃത സുരേഷ് ബാലയെ ഓർമ്മപ്പെടുത്തുന്നത്. ഇതിന്റെ ലംഘനമാണ് ബാല ഉയർത്തുന്ന പല ആരോപണങ്ങളും എന്നും, പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനമാണ് നടന്നതെന്നും അമൃത സുരേഷ് പറഞ്ഞിരി ക്കുന്നു. മകൾക്ക് 18 വയസ്സ് ആകുന്നതുവരെ അമ്മയാണ് കുഞ്ഞിന്റെ രക്ഷിതാവ്.

മകളെ കാണാൻ ബാലയ്ക്ക് അനുവാദമുണ്ട്. അതനുസരിച്ച് കുഞ്ഞുമായി പോയപ്പോൾ ബാല എത്തിയില്ലെന്നുമാണ് അമൃത പറഞ്ഞിരിക്കുന്നത്. ഉപാധികൾ അനുസരിച്ച് കുഞ്ഞിനെ എല്ലാ രണ്ടാം ശനിയാഴ്ചയും അമൃതയോ അവരുടെ അമ്മയോ കോടതിയിൽ എത്തിക്കുമ്പോൾ രാവിലെ10 മുതൽ വൈകിട്ട് നാല് മണിവരെ അച്ഛനെ കാണാൻ അവസരമുണ്ട്. അങ്ങനെ ആദ്യമായി കൊണ്ടുപോയപ്പോൾ ബാല കുഞ്ഞിനെ കാണാനെത്തിയില്ല.

എന്തെങ്കിലും തടസം ഉണ്ടായിരുന്നെങ്കിൽ, കോടതിയിൽ നൽകിയ ഇമെയിൽ വിലാസം അല്ലെങ്കിൽ ഫോൺ കോൾ വഴി അമൃതയെ
വിവരം അറിയിക്കണമായിരുന്നു. എന്നാൽ അത് ഉണ്ടായില്ല. എന്നാൽ തനിക്ക് മെസ്സേജ് വരികയോ ഇമെയിൽ അയക്കുകയോ ചെയ്തിട്ടില്ല എന്ന് അമൃത പറയുന്നു..

താൻ കുഞ്ഞിനെ പിടിച്ചുവച്ചിരിക്കുന്നു എന്ന് കാണിക്കാനും തേജോവധം ചെയ്യാനും മാത്രമാണ് ബാല ശ്രമിക്കുന്നത്. കോമ്പ്രമൈസ് പെറ്റീഷൻ പ്രകാരം 25 ലക്ഷം രൂപ അമൃതയ്ക്ക് നൽകിയിട്ടുണ്ട്. കൂടാതെ അവന്തിക എന്ന മകളുടെ പേരിൽ 15 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസിയുമാണുള്ളത്. ഈ പെറ്റീഷൻ പ്രകാരം കുഞ്ഞിനെ വളർത്താനുള്ള തുകയോ, വിദ്യാഭ്യാസത്തിന്റെയോ, വിവാഹത്തിന്റെ ചിലവുകളോ കൊടുക്കുമെന്ന് പറഞ്ഞിട്ടില്ല.

ബാലക്കെതിരെ പോക്സോ കേസ് കൊടുത്തതായി ഒരു രേഖയും ഇല്ല. പോക്സോ പ്രകാരം കേസ് ഉണ്ടെങ്കിൽ പോലീസ് റിമാൻഡ് ചെയ്യുമായിരുന്നു. അത് ഉണ്ടായില്ല.. കുഞ്ഞിന്റെ രക്ഷിതാവായി അമൃതയെ നിശ്ചയിച്ച സത്യവാങ്മൂലം നൽകിയിട്ടുണ്ട്. കുഞ്ഞിന്റെ പിതാവായി എന്നും ബാലയുടെ പേരാകും വച്ചിരിക്കുക എന്ന കാര്യം ലംഘിച്ചിട്ടുമില്ല. അമൃതയ്ക്കു മാത്രമാകും കുഞ്ഞിന്റെ ചുമതല എന്നും പറയുന്നുണ്ട്. മൈനർ ആയ കുഞ്ഞിന്റെ കാര്യങ്ങൾ ഒന്നിലും ബാല ഇടപെടില്ല എന്നും പറയുന്നുണ്ട്. ഇനിയും ഉടമ്പടി പ്രകാരം പറഞ്ഞ കാര്യങ്ങളിൽ ലംഘനമുണ്ടായാൽ നിയമപരമായി നേരിടാൻ അഭിഭാഷകർക്ക് അമൃത നിർദേശം നൽകിയിരിക്കുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...