ബിഷപ്പ് കെപി യോഹന്നാന്റെ ഉടമസ്ഥതയിലുള്ള തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഹോസ്റ്റൽ കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു. എംബിബിഎസ് വിദ്യാര്‍ത്ഥിയായ കൊല്ലം ആശ്രാമം സ്വദേശി ജോണ്‍ തോമസ് ആണ് മരണപ്പെട്ടത്. 26 വയസായിരുന്നു.
വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടം. ഹോസ്റ്റര്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് ജോണ്‍ തോമസ് വീണതെന്നാണ് പോലീസ് പറയുന്നത്. ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കില്‍ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അതെസമയം, ജോണിന്റെ മരണത്തില്‍ സഹപാഠികള്‍ ദുരൂഹത ആരോപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാന ത്തില്‍ തിരുവല്ല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.