Connect with us

Hi, what are you looking for?

Crime,

സ്വപ്ന വാ തുറന്നാൽ രവി പിള്ളയും യൂസഫലിയും കുടുങ്ങുമോ? വിജേഷ് പിള്ള വന്നത് യൂസഫലിക്ക് വേണ്ടിയോ?

സ്വര്‍ണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ ഗുരതര ആരോപണ ങ്ങളുമായി സ്വപ്ന സുരേഷ് നടത്തിയ ഫേസ് ബുക്ക് ലൈവിൽ എം വി ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിൽ സ്വപ്ന സുരേഷിനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ കേസിനോട് ബന്ധമില്ലാത്ത കാര്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥൻ തന്നോട് ചോദിച്ചതെന്നു സ്വപ്നാ സുരേഷ് പറയുകയു ണ്ടായി. എം എ യൂസഫലിക്കും രവി പിള്ളയ്ക്കുമെതിരായ തെളിവുകൾ താൻ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്നാണ് അന്വേഷണ സംഘത്തിന് അറിയേണ്ടിയിരുന്നതെന്ന് സ്വപ്ന പറഞ്ഞു.

എം വി ഗോവിന്ദനെതിരെ നടത്തിയ ആരോപണത്തിൽ സ്വപ്ന എം എ യൂസഫലിയെക്കുറിച്ചും പരാമർശം നടത്തിയിരുന്നു. തന്നെ കാണാനെത്തിയ വിജയ് പിള്ള എന്നയൾ യൂസഫലിയുടെ പേര് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയതെന്നാണ് സ്വപ്ന ആരോപിച്ചത്. എനിക്കെതിരെ ഇല്ലാത്ത കേസ് കെട്ടിച്ചമച്ച് എന്നെ കുടുക്കുമെന്നാ യിരുന്നു വിജയ് പിള്ളയുടെ ഭീഷണിയെന്നാണ് സ്വപ്ന പറഞ്ഞത്. ബാഗിലടക്കം നോട്ടോ മയക്കുമരുന്നോ വച്ച് എന്നെ അകത്താക്കാൻ എളുപ്പമാണെന്നും അയാൾ പറഞ്ഞെന്നും സ്വപ്ന പറഞ്ഞു.

യൂസഫലി തന്നെ അപകടപ്പെടുത്താന്‍ ശ്രമിക്കുമെന്ന് വിജേഷ് പിള്ള പറഞ്ഞതായും സ്വപ്‌ന സുരേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇപ്പോൾ ചോദ്യം ചെയ്യലിനിടെയും ഉദ്യോഗസ്ഥർക്ക് അറിയേണ്ടിയിരുന്നതത്രയും യൂസഫലിക്കും രവി പിള്ളയ്ക്കും എതിരായ തെളിവുകൾ താൻ ഒളിപ്പിതിരിക്കുന്നതെവിടെയാണ് എന്നതാണെന് സ്വപ്ന പറയുമ്പോൾ ഈ കേസിന്റെ തലം തന്നെ മാറുകയാണ്.

സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങള്‍ എല്ലാം വാസ്തവ വിരുദ്ധമാണെനന്നായിരുന്നു ഇതിനോടുള്ള യൂസഫലിയുടെ പ്രതികരണം. പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കുമ്പോള്‍ പലതും കേള്‍ക്കേണ്ടി വരുമെന്നും അങ്ങനെയുള്ള ഒരു ആരോപണമായിട്ടാണ് ഇതിനെയും കാണുന്നതെന്നും ആയിരുന്നു യൂസഫലി പറഞ്ഞത്. ഇത്തരം ആരോപണങ്ങള്‍ കൊണ്ട് താന്‍ ചെയ്യുന്ന പ്രവൃത്തികളില്‍ നിന്നും സംരംഭങ്ങളില്‍ നിന്നും പിന്തിരിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘സമൂഹ മാധ്യമങ്ങളില്‍ വരുന്ന ആരോപണങ്ങളെ ഭയമില്ല. എന്റെ കുടുംബത്തെ അടക്കം അപമാനിക്കുന്നവരുണ്ട്. അത് അവരുടെ സ്വാതന്ത്ര്യം. ഇതുകൊണ്ടൊന്നും ഭയപ്പെടുത്താന്‍ കഴിയില്ല. നിയമപരമായി നേരിടേണ്ടതുണ്ടെങ്കിൽ അത് ലുലുവിന്റെ ലീഗല്‍ വിഭാഗം നോക്കിക്കോള്ളും,’ എന്നും യൂസഫലി പറയുകയുണ്ടായി.

https://www.youtube.com/watch?v=8H6aO54hxHo

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...