Connect with us

Hi, what are you looking for?

Cinema

‘പ്രയാഗയെ ചൊറിഞ്ഞാൽ താരം മാന്തും, അല്ലെങ്കിൽ രണ്ടെണ്ണം കൊടുക്കും’

മലയാളികളുടെ പ്രിയ നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. പലപ്പോഴും വ്യത്യസ്തമായ ലുക്കിൽ എത്തി ആരാധകരെ പ്രയാഗ മാര്‍ട്ടിന്‍ അമ്പരപ്പിക്കാറുണ്ട്. താരം എത്തിയ വ്യത്യസ്ത ലുക്കുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്. താരത്തിന്റെ വ്യത്യസ്ത ലുക്ക് കൾ സമൂഹ മാധ്യമങ്ങളിൽ അത് കൊണ്ട് തന്നെ ഇപ്പോഴും ചർച്ചയുമാണ്.

മുടി കളർ മാറ്റിയും ബ്രെയ്‌ഡ്‌ ചെയ്തുമൊക്കെ പ്രയാഗ പലപ്പോഴും എത്തിയിട്ടുണ്ട്. ആദ്യം വെള്ള നിറത്തിലും, പിന്നെ ഗോൾഡൻ നിറത്തിലേക്കു മൊക്കെ പ്രയാഗ തന്റെ മുടിയുടെ നിറം മാറ്റാറുണ്ട്. പക്ഷെ ഇതിനൊക്കെ പ്രയാഗക്ക് വിമർശനങ്ങളും പൊതിരെ കിട്ടാറുണ്ട്. എപ്പോഴും താരത്തിന്റെ പുതിയ ലുക്ക് ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങും.

ഇപ്പോൾ തന്റെ പിറകെ നടന്നു ഇങ്ങനെ വിമർശിക്കുന്നവർക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് താരം. ഒരു അഭിമുഖത്തിലാണ് താരത്തി ന്റെ തുറന്നുപറച്ചൽ ഉണ്ടായിരിക്കുന്നത്. ‘തനിക്കെന്തെങ്കിലും ചെയ്യണമെങ്കില്‍ ആരോടെങ്കിലും ചോദിക്കേണ്ട കാര്യമില്ല. തന്റെ ഇഷ്ടത്തിനൊത്ത് ജീവിക്കാന്‍ നല്ല ധൈര്യമുണ്ടെന്നും’ താരം പറയുന്നു.

‘മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ ധൈര്യമില്ലാത്ത കാര്യങ്ങള്‍ ചെയ്യുമ്പോഴാണ് ചോദ്യങ്ങള്‍ ഉണ്ടാവുന്നത്. അതിന് ഞാന്‍ മറുപടി പറയേണ്ടതില്ല. ഞാനൊരു രാഷ്ട്രീയക്കാരിയല്ല. മറ്റുള്ളവര്‍ എന്ത് പറയുമെന്ന് ചിന്തിച്ച് ഞാൻ സമയം കളയുന്നൊരാളല്ല. വല്ലവരും എന്നെ ചൊറിഞ്ഞാല്‍ ഞാന്‍ തിരിച്ച് ചൊറിയും. അല്ലെങ്കില്‍ മാന്തും. അതുമല്ലെങ്കില്‍ രണ്ടെണ്ണം കൊടുത്തിട്ട് സ്ഥലം വിടും. ഇതാണ് എന്റെ പതിവ്’ പ്രയാഗ പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...