Connect with us

Hi, what are you looking for?

Kerala

സുധാകരന്റെ തലയ്ക്ക് വിലയിടാൻ പിണറായി വളർന്നുവോ? ദിവസം കുറിക്കാൻ സൈബർ പോരാളികൾ

മുന്‍മന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ ജി. സുധാകരന്‍ സ്വന്തം പാര്‍ട്ടിയെക്കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞ ചില കാര്യങ്ങള്‍ നേതൃത്വത്തിന്റെ മുഖംമുടി വലിച്ചുകീറുന്നതാണ്. സിപിഎം നേതാക്കളുടെ പ്രവര്‍ത്തനശൈലിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് സുധാകരന്‍ നടത്തിയത്. പാര്‍ട്ടിയുടെ ഭാരവാഹിത്വം വഹിക്കുന്നവര്‍ പുറത്തുള്ളവര്‍ക്കും സ്വീകാര്യരാവണമെന്നും, അങ്ങനെയാണ് പാര്‍ട്ടി വളരുന്നതെന്നും പറഞ്ഞ സുധാകരന്‍, അഞ്ചാറുപേര്‍ കെട്ടിപ്പിടിച്ചിരുന്നാല്‍ പാര്‍ട്ടി ഉണ്ടാകുമോയെന്നും ചോദിക്കുകയുണ്ടായി.

ഇങ്ങനെ ചെയ്താല്‍ പാര്‍ട്ടി വളരുമെന്ന് ചിലര്‍ കരുതുന്നത് തെറ്റാണെന്നും സുധാകരന്‍ പറഞ്ഞിരിക്കുന്നു. ഒരു പുസ്തകപ്രകാശന ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട പഴയ കാര്യങ്ങളൊന്നും പറയരുതെന്ന് ഒരു എംഎല്‍എ പറഞ്ഞതായും സുധാകരന്‍ വെളിപ്പെടുത്തിയിരുന്നു. പഴയ കാര്യങ്ങള്‍ പറഞ്ഞില്ലെങ്കിലും ജനങ്ങള്‍ക്ക് അതൊക്കെ ഓര്‍മയുണ്ടെന്ന് സുധാകരന്‍ പറയുമ്പോള്‍ അത് എന്തൊക്കെയാണെന്ന സാമാന്യധാരണ എല്ലാവര്‍ക്കുമുണ്ടാവും. രാജ്യത്ത് പന്ത്രണ്ട് ശതമാനം ഉണ്ടായിരുന്ന കമ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ രണ്ടര ശതമാനത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. അതുകൊണ്ട് നമ്മളാണ് എല്ലാറ്റിനും മേലെ എന്ന മനോഭാവം മാറ്റണമെന്ന് പാര്‍ട്ടിക്കാരെ ഉപദേശിക്കാനും സുധാകരന്‍ മറന്നില്ല.

വാക്കും പ്രവൃത്തിയും നല്ലതായിരിക്കണം. അല്ലാതെ മറ്റുള്ളവരുടെ മുഖത്ത് അടി കൊടുത്തിട്ട് അത് വിപ്ലവമാണെന്നു പറയുന്നത് ശരിയായ ശൈലിയല്ലെന്നും സുധാകരന്‍ പറഞ്ഞിരിക്കുന്നു. എല്‍ഡിഎഫ് ഭരണകാലത്ത് സാംസ്‌കാരിക നായകന്മാരാ യിരുന്നവരാണ് സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തെ തകര്‍ത്തതെന്നുകൂടി സുധാകരന്‍ തുറന്നടിച്ചിരിക്കുകയാണ്.

ഒന്നുകില്‍ അടുത്ത വിഎസ് അല്ലെങ്കില്‍ അടുത്ത ടിപി. മറ്റുള്ളവരെ അടിച്ചിട്ട് അത് വിപ്ലവമെന്ന് പറയുന്നത് വലിയ കേമത്തമല്ലെന്ന് പിണറായിക്കിട്ട് പൊട്ടിച്ച മുന്‍ മന്ത്രി ജി സുധാകരന് അണിയറയില്‍ പണി ഒരുങ്ങുന്നുവെന്ന് അടക്കംപറച്ചില്‍. അടുത്ത വിഎസ് അല്ലെങ്കില്‍ അടുത്ത ടിപി….കുറിച്ചിട്ടോളാന്‍ സിപിഎം സൈബര്‍ കൂട്ടങ്ങളുടെ ഭീഷണിയും വന്നിട്ടുണ്ട്.

നവകേരള സദസിനെ പൊളിച്ചടുക്കുന്നതായിരുന്നു സുധാകരന്റെ പ്രസ്താവന. കൂട്ടത്തില്‍ നിന്ന് അടി കിട്ടിയതിന്റെ ക്ഷീണം പിണറായിക്കുണ്ട്. മുഖ്യന്‍ പറഞ്ഞ രക്ഷാപ്രവര്‍ത്തനം വെറും ഊച്ചാളിത്തരമെന്നാണ് സുധാകരന്‍ പറഞ്ഞുവെച്ചത്. പിന്നാലെ സൈബര്‍ കൂട്ടം സുധാകരനെ കൊത്തിപ്പറിക്കാന്‍ ഇറങ്ങിയിട്ടുണ്ട്. പിണരായി വിജയനെ എതിര്‍ത്തതിന് വെട്ടിനിരത്തപ്പെട്ടതും വെട്ടിനുറക്കപ്പെടതുമാണല്ലോ ടിപിയും വിഎസും. ആ പേരുകളോടൊപ്പമാണ് സുധാകരന്റെയും പേര് എഴുതി ചേര്‍ത്തിരിക്കുന്നത്.

സിപിഎമ്മിന്റെ സംസ്ഥാനത്തെ പ്രമുഖ നേതാവായ ജി. സുധാകരന്‍ വി.എസ്. അച്യുതാനന്ദന്റെ തട്ടകമായിരുന്ന ആലപ്പുഴ ജില്ലയില്‍ പാര്‍ട്ടിയുടെ അവസാന വാക്കായിരുന്നു. വിഎസിനെ നേരിടാന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ സമര്‍ത്ഥമായി ഉപയോഗിച്ച സുധാകരന്‍ ഒന്നാം പിണറായി മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയുമായിരുന്നു.

മറ്റ് മന്ത്രിമാരെ അപേക്ഷിച്ച് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സുധാകരനെ ഇടതുമുന്നണിക്ക് അധികാരത്തുടര്‍ച്ച ലഭിച്ചപ്പോള്‍ പിണറായി വിദഗ്ധമായി തഴഞ്ഞു. തെരഞ്ഞെടുപ്പില്‍ ജയിച്ചുവരുമെന്നുള്ളതിനാല്‍ മത്‌സരിക്കാന്‍ സീറ്റുപോലും നല്‍കിയില്ല. കരുത്തനായ സുധാകരനെ വെട്ടാന്‍ സജി ചെറിയാനെയാണ് പിണറായി രംഗത്തിറക്കിയത്.

തത്വദീക്ഷയില്ലാത്ത രാഷ്‌ട്രീയനേതാവായി അറിയപ്പെടുന്ന ചെറിയാന്‍ പാര്‍ട്ടിക്കകത്തും പുറത്തുമുള്ള മതമൗലികവാദികളെ കൂട്ടുപിടിച്ച് സുധാകരനെ ഒതുക്കി. അനുഭവസമ്പത്തും അക്കാദമിക് യോഗ്യതയുമൊക്കെയുള്ള സുധാകരനെ സിപിഎം ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. സുധാകരന്റെ രാഷ്‌ട്രീയ ജീവിതംതന്നെ ഇതിലൂടെ റദ്ദാക്കപ്പെടുകയായിരുന്നു. പാര്‍ട്ടിക്കുള്ളിലെ അപ്രിയ സത്യങ്ങള്‍ വിൡച്ചുപറയാന്‍ മടികാണിക്കാത്ത സുധാകരന്‍ ഇക്കാരണത്താല്‍ പലതവണ വിവാദപുരുഷനായി വാര്‍ത്തകളില്‍ നിറയുകയുണ്ടായി.

പാര്‍ട്ടിയെ നയിക്കുന്നത് ക്രിമിനലുകളാണെന്ന സുധാകരന്റെ വിമര്‍ശനം നേതൃത്വത്തില്‍ പലരെയും ഞെരിപിരികൊള്ളിച്ചു. പാര്‍ട്ടി കാര്യങ്ങളിലുള്ള അറിവും ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ ചങ്കൂറ്റവും സുധാകരനെ വ്യത്യസ്തനാക്കുന്നു. ഇതിനാലാണ് പാര്‍ട്ടി നേതാക്കളുടെ മുഖം നോക്കാതെ മുഖത്തുതന്നെ നോക്കി പലതും വിളിച്ചുപറയാന്‍ മടിക്കാത്തത്. ആരും മറുത്തുപറയാറില്ല. അതിനു മുതിരുന്നവര്‍ ഈ നേതാവിന്റെ നാവിന്റെ ചൂടറിയും.

ജി. സുധാകരന്റെ ഇപ്പോഴത്തെ വിമര്‍ശനത്തിന് ഒരു പശ്ചാത്തലമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസംഘവും നടത്തിയ നവകേരള സദസ്സിനെ വ്യത്യസ്തമാക്കിയത് ഓരോ ദിവസവും അരങ്ങേറിയ അക്രമങ്ങളാണ്. അനുദിനം യാത്ര കടന്നുപോയ ഇടങ്ങളിലെല്ലാം സിപിഎമ്മുകാരും പോലീസുകാരും ഒറ്റയ്‌ക്കും കൂട്ടായും രാഷ്‌ട്രീയ പ്രതിയോഗികളുടെമേല്‍ വന്യമായ ശൗര്യത്തോടെ ചാടിവീഴുകയായിരുന്നു.

ഇതിനെ പിന്തുണയ്‌ക്കുകയും ന്യായീകരിക്കുകയും ആവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുകയുമാണ് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ചെയ്തത്. ജി. സുധാകരന്‍ പറയുന്നതുപോലെ ആളുകളുടെ മുഖത്തടിക്കുകയും മര്‍ദ്ദിക്കുകയുമൊക്കെ ചെയ്തിട്ട് അതാണ് വിപ്ലവമെന്ന് ഭാവിക്കുകയാണ് പാര്‍ട്ടി സഖാക്കളും കാക്കിയിട്ട സഖാക്കളും.

ഇത് ശരിയല്ലെന്നു പറയാന്‍ ഒരാളെങ്കിലും ഉണ്ടായത് നന്നായി. സുധാകരന്റെ വിമര്‍ശനത്തോട് സജി ചെറിയാനും മുഖ്യമന്ത്രിയും സിപിഎം നേതാക്കളും മൗനം പാലിക്കുന്നത് അര്‍ത്ഥഗര്‍ഭമാണ്. നിഷേധിച്ചാല്‍ സുധാകരന്‍ കൂടുതല്‍ പ്രകോപിതനാവുമെന്ന് അവര്‍ ഭയക്കുന്നുണ്ടാവും. സുധാകരന്‍ ചൂണ്ടിക്കാണിച്ച സിപിഎമ്മുകാരുടെ അക്രമാസക്തിയും അഹങ്കാരവും മറ്റുള്ളവര്‍ക്ക് അറിയാവുന്നതാണ്.

പലരും അനുഭവസ്ഥരുമാണ്. സുധാകരനെപ്പോലൊരാളും അത് പറയാന്‍ നിര്‍ബന്ധിതനായി എന്നതാണ് ശ്രദ്ധേയം. അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും സിപിഎം അനുവര്‍ത്തിക്കുന്ന ഹിംസയാണ് കേരളത്തെ ഇത്രമേല്‍ അധഃപ്പതിപ്പിച്ചത്. ഇതിന്റെ പ്രതിഫലനമാണ് സര്‍ക്കാരിന്റെ ഒത്താശയോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ സര്‍വകലാശാലകള്‍ക്കകത്തും പുറത്തും അരങ്ങേറുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...