Connect with us

Hi, what are you looking for?

Kerala

പിണറായി ഓണ സദ്യ വിളമ്പിയത് 26.86 ലക്ഷം രൂപക്ക്, ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി 7.86 ലക്ഷം കൂടി നൽകി

തിരുവനന്തപുരം . സ്പീക്കർ എ എൻ ഷംസീർ നിയമസഭയിൽ ഓണ സദ്യ ഒരുക്കിയതിന് പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേകമായി ഓണ സദ്യ വിളമ്പിയത് 26.86 ലക്ഷം രൂപക്ക് ( 26, 86, 130 രൂപ). നാല് മാസം മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഓണ സദ്യക്ക് 7.86 ലക്ഷം രൂപ കൂടി അധിക ഫണ്ടായി അനുവദിച്ചു. ഈ മാസം 13 നാണ് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി കൊണ്ട് തുക അനുവദിച്ചത്.

ഓ​ഗസ്റ്റ് 26 ന് ആണ് നിയമസഭ മന്ദിരത്തിൽ വെച്ച് പൗരപ്രമുഖർക്കായി മുഖ്യമന്ത്രി ഓണസദ്യ ഒരുക്കുന്നത്. ഓണ സദ്യയ്ക്ക് 19,00, 130 രൂപ ചെലവായെന്നും നവംബർ 8 ന് ഹോട്ടലിൽ പണം നൽകിയെന്നും പൊതു ഭരണവകുപ്പിന്റെ വിവരാവകാശ മറുപടിയായി അറിയിച്ചത് അടുത്തിടെ പുറത്ത് വന്നിരുന്നു. 7.86 ലക്ഷം കൂടി അനുവദിച്ചതോടെ ഓണ സദ്യ മുഖ്യ മന്ത്രി നൽകിയ ചെലവ് 26, 86, 130 രൂപ ആയി.

7.86 ലക്ഷം കൂടി അനുവദിച്ച ഉത്തരവിൽ ഏത് വകയിലാണ് അധിക തുക അനുവദിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. സദ്യയിൽ എത്രപേർ പങ്കെടുത്തു എന്നതിനും കൃത്യമായ കണക്കില്ല. അഞ്ച് തരം പായസമുൾപ്പെടെ 65 വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യയാണ് സ്വകാര്യ കാറ്ററിം​ഗ് സ്ഥാപനം ഓണ സദ്യയായി നൽകിയത്. സ്പീക്കർ എ എൻ ഷംസീറും നിയമസഭയിൽ ഓണ സദ്യ ഒരുക്കിയിരുന്നു. ഇത് കൂടാതെയായിരുന്നു പൗരപ്രമുഖർക്ക് മുഖ്യമന്ത്രി പ്രത്യേകമായി ഓണ സദ്യ നൽകിയത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...