Connect with us

Hi, what are you looking for?

Exclusive

നവകേരള ബസിനു വില പറഞ്ഞു ബോച്ചെ, വിലയറിഞ്ഞു മന്ത്രി സഭയുടെ കിളി പറന്നു പോയി

മുൻ അമേരിക്കൻ പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപിന്‍റെ റോൾസ്​റോയ്​സിനു വരെ വില പറഞ്ഞയാളാണ് നമ്മുടെ സ്വന്തം ബോബി ചെമ്മണ്ണൂർ. തിയേറ്റർ പാക്കേജ്, സ്റ്റാർലൈറ്റ് ഹെഡ്‌ലൈനർ, ഇലക്ട്രോണിക് കർട്ടനുകൾ എന്നിവയുള്ള ആഢംബര മോഡലായിരുന്നു ഈ റോൾസ് റോയ്‌സ് ഫാന്റം. ഇപ്പോഴിതാ ബോബി ചെമ്മണ്ണൂർ എന്ന ബോച്ചേ നവകേരള ബസ് വാങ്ങാൻ ഒരുങ്ങുന്നു എന്ന വാർത്തയും പുറത്തു വരികയാണ്.

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് വിവാദങ്ങൾ കൊണ്ട് സൂപ്പർഹിറ്റാണ്. ബസ് തുടക്കം മുതൽ തന്നെ വിവാദ നായകനായിരുന്നു. അത്യാഢംബര സൗകര്യങ്ങളുണ്ടെന്ന വാർത്തകൾ സർക്കാർ കേന്ദ്രങ്ങൾ തന്നെ മനപ്പൂർവ്വം പുറത്തുവിട്ടു. പിന്നാലെ ബസിന് വേണ്ടി പ്രത്യേകം സർക്കുലർ ഇറക്കുകയും ചെയ്തു. ഇതിനിടെ നവകേരള ബസ് ഇനി എന്തു ചെയ്യുമെന്നുള്ള ആലോചനകളും വിവിധ കോണുകളിൽ നടക്കുന്നുണ്ട്.

ഈ വരുന്ന ഒന്ന്, രണ്ട് തീയ്യതികളിലായി നവകേരള സദസ്സിന്റെ അവശേഷിക്കുന്ന എറണാകുളത്തെ പരിപാടികൾ നടക്കുന്നുണ്ട്. അതിന് ബസ് ഉപയോഗിക്കും. അതിന് ശേഷം ബസ് കെഎസ്ആർടിസിക്ക് കൈമാറാനാണ് നിലവിലെ ആലോചന. ഇതോടെ കെഎസ്ആർടിസി വഴി വിവാഹം, തീർത്ഥാടനം, വിനോദയാത്ര എന്നിങ്ങനെ സ്വകാര്യ ആവശ്യങ്ങൾക്കായി ബസ് വിട്ടുനൽകാനാണ് തീരുമാനം. നിശ്ചിത വാടക ഈടാക്കി ബസ് നൽകാനാണ് തീരുമാനം. ബസിന്റെ ഭാവി റൂട്ട് സംബന്ധിച്ച് പുതിയ ഗതാഗതമന്ത്രിയായിരിക്കും അന്തിമ തീരുമാനം എടുക്കുക.
വിമർശനങ്ങൾ ഏറെയേറ്റുവെങ്കിലും നവകേരള ബസിന് വൻ ജനപ്രീതിയുണ്ട്.

കേരള ക്യാബിനറ്റ് ഒന്നടങ്കം യാത്ര ചെയ്ത ഈ ബസ് ഇനി ആർക്കും സഞ്ചരിക്കാവുന്ന റൂട്ടിലേക്കാണ് ഓടുന്നത്. 25 സീറ്റുകളേയുള്ളൂ എന്നതിനാൽ സർവീസ് പ്രയാസകരമാണ്. എസിയാണെങ്കിലും സ്ലീപ്പർ അല്ലാത്തതിനാൽ ദീർഘദൂര യാത്രയ്ക്കും അത്ര അനുയോജ്യമല്ല. അതിനാലാണ് സ്വകാര്യ ആവശ്യങ്ങൾക്ക് നൽകാൻ ആലോചിക്കുന്നത്. വിവാഹപ്പാർട്ടികൾക്കും തീർത്ഥാടക സംഘത്തിനും വിനോദയാത്ര പോകുന്നവർക്കും ഇനി മന്ത്രിമാർ ഇരുന്ന സീറ്റിലിരുന്ന് പോകാം.

എന്നാൽ മുഖ്യമന്ത്രി ഇരുന്ന ഒറ്റയ്ക്കുള്ള സീറ്റ് അങ്ങനെ തന്നെ നിലനിർത്തണോ, മാറ്റം വരുത്തണോ എന്ന കാര്യത്തിൽ രണ്ടഭിപ്രായമുണ്ട്. നവകേരള സദസിനായുള്ള ഓട്ടത്തിനിടെ ഗ്ലാസിൽ ചിലയിടങ്ങളിൽ പോറൽ വന്നിട്ടുണ്ട്. എറണാകുളത്തെ പരിപാടിക്ക് ശേഷം ബസിന്റെ അറ്റകുറ്റപ്പണി നടത്തുക. ബംഗളൂരുവിൽ എത്തിച്ച് ചില മാറ്റങ്ങൾ കൂടി വരുത്തിയാകും ബസ് വീണ്ടും പുറത്തിറങ്ങുക.

മുന്മന്ത്രി എ കെ ബാലൻ പറഞ്ഞപോലെ ചിലപ്പോൾ തലസ്ഥാനത്തു ൾപ്പടെ കുറച്ചുദിവസം പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചേക്കും. കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള ബസ് ഇപ്പോൾ തിരുവനന്തപുരം എസ്എപി ക്യാമ്പിലാണുള്ളത്. പുതിയ മന്ത്രിയാവും ഭാവി തീരുമാനം എടുക്കുക. വിഐപി പരിവേഷമുള്ള ബസ് സർക്കാരിന്റെ പ്രധാനപരിപാടികൾക്ക് മാത്രം ഉപയോഗിച്ചാൽ മതിയോ എന്ന ചിന്തയും കെഎസ്ആർടിസി മാനേജ്‌മെന്റിന് മുന്നിലുണ്ട്. അതിനിടെ ബസ് വ്യവസായി ബോബി ചെമ്മണ്ണൂരിന് വിൽക്കാൻ ഉയർന്ന വിലക്ക് വിൽക്കാൻ നീക്കങ്ങളും അണിയറയിൽ നടക്കുന്നതായി സൂചനകളുണ്ട്.

എന്നാൽ, ഇത്തരമൊരു ഇടപാട് വിവാദങ്ങൾക്ക് വഴിവെക്കും എനന്തു കൊണ്ട് ആ നീക്കം എത്രകണ്ട് വിജയിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്. വിവാദങ്ങളുടെ കളിത്തോഴനാണ് ബോച്ചേ. വേറിട്ട എന്ത് പ്രവർത്തി ചെയ്തും സമൂഹത്തിൽ എന്നും നിറഞ്ഞു നിൽക്കാനുള്ള പ്രവർത്തനം ബോബി ചെമ്മണ്ണൂർ നടത്താറുണ്ട്. മാത്രമല്ല സാക്ഷാൽ ഡൊണാൾഡ് ട്രംപിന്റെ വണ്ടിക്ക് വില പറഞ്ഞ വ്യക്തിയാണ് ബോച്ചേ എന്ന് സൂചിപ്പിച്ചുവല്ലോ. അദ്ദേഹത്തിന് അത്തരം ചില ക്രെയിസുകൾ ഉണ്ട്. അതുകൊണ്ടു തന്നെ ഈ ബസ് ബോച്ചേ വാങ്ങാൻ നീക്കം നടത്തി എന്നതിൽ അവിശ്വസനീയമായി ഒന്നുമില്ല.

അതുമാത്രമല്ല റോൾസ് റോയ്‌സ് കാർ വാടകയ്ക്ക് നൽകുന്ന ഒരേഒരു നാട്ടുരാജാവും ബോച്ചേ ആണ്. ഈ സർവീസ് 25000 രൂപയാണ് വാടക എന്നാണ് അറിയാൻ കഴിയുന്നത്. ഹെലികോപ്റ്റർ സർവീസ് വാടകയ്ക്ക് നൽകുന്ന ആളും ബോച്ചേ ആണ്. ഇപ്പോൾ ബോച്ചേ വയനാട്ടിൽ ന്യൂ ഇയർ പാർട്ടി നടത്താനുള്ള തിടുക്കത്തിലാണ്. അദ്ദേഹം വാങ്ങിയ 1000 ഏക്കർ സ്ഥലത്ത് ടെന്റ് അടിച്ച് ന്യൂ ഇയർ പാർട്ടി നടത്താനാണ് ബോച്ചേ ഒരുങ്ങുന്നത്.

https://youtu.be/DR7sSjAtGQw?si=ahnxBH6Rr2eb_LLP

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...