Connect with us

Hi, what are you looking for?

Kerala

ശോഭ സുരേന്ദ്രന് ഭ്രഷ്ട് !!? സുരേന്ദ്രനെ പൂട്ടാനുള്ള നീക്കവുമായി സുരേഷ് ഗോപി

സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പ്രതീക്ഷിക്കപ്പെടുന്ന തീപ്പൊരി നേതാവാണ് ശോഭ സുരേന്ദ്രൻ. ശോഭ സുരേന്ദ്രനെ ആദ്യമേ ഒതുക്കി നിർത്താൻ ശ്രമിച്ചതാണ്, ശ്രമിച്ചതുമാണ് കെ സുരേന്ദ്രനും വി മുരളീധരനും. ഒരു കനൽത്തരി എവിടെക്കിടന്നാലും അത് ആളിക്കത്തുമല്ലോ. എത്ര ഒളിപ്പിച്ചു വയ്ക്കാൻ ശ്രമിച്ചിട്ടും മറനീക്കി പുറത്തുവന്ന നേതാവ് തന്നെയാണ് ശോഭ ജി. സുരേന്ദ്രനും മുരളീധരനും ഒരുപാട് കാര്യങ്ങൾ ചെയ്യാറുണ്ടായിരുന്നു കേരളത്തിൽ. ബി ജെ പിക്ക് വേണ്ടിയല്ല പിണറായിക്ക് വേണ്ടി. അതുകൊണ്ടു തന്നെയാണ് ശബരിമല സ്ത്രീപ്രവേശന വിഷയം വന്നതിനു ശേഷം കേരളം ബി ജെ പിക്ക് വളർച്ച താഴോട്ട് ആയിപ്പോയത്.

പിണറായിക്ക് വേണ്ടി വിടുപണി ചെയ്ത ചെയ്തുകൊണ്ടിരിക്കുന്ന കെ സുരേന്ദ്രൻ – വി മുരളീധരൻ ചരിത്രം ഇനിയും പാടേണ്ട കാര്യമില്ലല്ലോ. ശോഭ സുരേന്ദ്രൻ ഇപ്പോൾ തെളിഞ്ഞു വരികയാണ് വീണ്ടും. സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷൻ ആയതു തന്നെ ശോഭ സുരേന്ദ്രൻ അടക്കമുള്ള നിരവധി നേതാക്കളെ ഇല്ലായ്മ ചെയ്തുകൊണ്ടാണ്. വി മുരളീധരന് വേണ്ടി മാമ പണി ചെയ്താണ് സുരേന്ദ്രന്റെ വരവ്. അധ്യക്ഷൻ ആയതോടെ മുരളീധരനും സുരേന്ദ്രനും കൂടി നേരിട്ടുള്ള ഡീലിംഗുകൾ ആയി. മുഖ്യമന്ത്രി പിണറായി വിജയന് സത്യത്തിൽ ശോഭ സുരേന്ദ്രനെ പേടിയാണ് എന്ന് വേണം പറയാൻ. കാരണം സുരേന്ദ്രനെ പോലെ വീടുപണിക്ക് നിൽക്കുന്ന ആളല്ല ശോഭ ജി എന്ന് നന്നായിട്ട് അറിയാം. മുരളീധരനും ഒരു വൻ തിരിച്ചടി ആയിരിക്കും.

മുരളീധരന്റെ കൊടുക്കൽ വാങ്ങലുകൾ ഒന്നും നടക്കില്ല. നട്ടെല്ലുള്ള നേതാവാണ് ശോഭ ജി. എല്ലാവരും കൂടി ഒതുക്കി തീർക്കാൻ ശ്രമിച്ചിട്ടും അവിടെ നിന്നും ഉയർന്നു വന്നത് അത്രയേറെ ആർജവം ഉള്ളതുകൊണ്ടാണ്. അണികൾ അടക്കം പറയുന്ന കാര്യമാണ് ആഗ്രഹിക്കുന്ന കാര്യമാണ് ശോഭ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷൻ ആകണമെന്നത്. ആ ആഗ്രഹ പൂർത്തീകരണത്തിലേക്ക് അധിക സമയം വേണ്ടായിരുന്നു. സുരേഷ് ഗോപിയുടെ വരവും സഹകാരിസംരക്ഷണ യാത്രയുമെല്ലാം കേരളത്തെ ഞെട്ടിച്ച നീക്കങ്ങൾ ആയിരുന്നു. സുരേഷ്‌ഗോപിയുടെ രാഷ്ട്രീയഭാവി ഇല്ലാതെയാക്കാൻ കെട്ടിച്ചമച്ച തിരക്കഥയായിരുന്നു ഷിദ ജഗത്തിന്റെ പീഡന പരാതി. ഇതിനു സുരേന്ദ്രനും മുരളീധരനും സി പി എമ്മിന് ഒത്താശ ചെയ്തു. അതുകൊണ്ടു തന്നെയാണ് സുരേഷ്‌ഗോപിക്കെതിരെ പീഡന പരാതി ഉയർന്നപ്പോൾ നാവടക്കി ഇരുവരും ഒളിച്ചിരുന്നത്.

അന്ന് ശബ്ദമുയർത്തിയത് ശോഭ സുരേന്ദ്രനായിരുന്നു. സുരേഷ് ഗോപി ക്യാബിനറ്റു റാങ്കുള്ള മന്ത്രിയാകുമെന്നും ശോഭ ജി ആർജവത്തോടെ വിളിച്ചു പറഞ്ഞു. ഇതോടെ വീണ്ടും ശോഭാജിയെ ഇല്ലാതാക്കാനുള്ള നീക്കം നടത്തുകയാണ്. ത്രിശൂർ കഴിഞ്ഞു തെക്കോട്ടുള്ള ഒറ്റ ജില്ലകളിലും ശോഭ സുരേന്ദ്രന്റെ ഒരു പരിപാടിയും നടത്തരുതെന്നും പൊതുപരിപാടികളിൽ വിളിക്കരുതെന്നുമുള്ള നിർദേശമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. പത്രസമ്മേളനത്തിൽ പോലും വിളിക്കരുതെന്നും അങ്ങനെ ഉണ്ടെങ്കിൽ ഒഴിവാക്കിക്കണമെന്നും പറഞ്ഞിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. പലയിടങ്ങളിലും ഇപ്പോൾ ശോഭ സുരേന്ദ്രൻ പ്രസംഗിക്കുന്നത് കേൾക്കാൻ പാർട്ടിക്കാർ അല്ലാത്തവർ പോലും തടിച്ചുകൂടുന്ന അവസ്ഥയുണ്ടാകുന്നുണ്ട്.

അതൊക്കെയും ശോഭ സുരേന്ദ്രന്റെ ജനപ്രീതി കൂടുന്നതിന്റെ തെളിവാണ്. കൂടെ സുരേഷ്‌ഗോപി ഉണ്ടെങ്കിൽ പറയുകയും വേണ്ട. ബി ജെ പിയുടെ ആർജവമുള്ള നട്ടെല്ലുള്ള രണ്ടു നേതാക്കൾ എന്ന് പറഞ്ഞാൽ ജനം നിസംശയം പറയുക ഇവരെ രണ്ടുപേരേയുമാണ്. സുരേന്ദ്രനും മുരളീധരനും ചിത്രത്തിൽ ഇല്ലാത്തവിധം മാഞ്ഞുപോ കാൻ തുടങ്ങുന്നതിനിടെയാണ് ഈ നേതാക്കളുടെ വരവ്. ശോഭാജി തെളിഞ്ഞു വന്നാൽ പിന്നെ കേരളത്തിൽ തന്നെ സുരേന്ദ്രന് നിലനിൽപ്പ് ഇല്ലാതെയാകും. മുരളീധരൻ കേന്ദ്രമന്ത്രിയായിട്ടെങ്കിലും വിലസും കുറച്ചു നാൾ കൂടെ. പക്ഷെ സുരേന്ദ്രന്റെ കാര്യം അങ്ങനെയല്ല. ഈ നേതാവ് ഉണ്ടായിരുന്നോ എന്ന് ചോദിക്കുന്ന അവസ്ഥയിലേക്ക് പോകും കാര്യങ്ങൾ. അതുകൂടി മുൻകൂട്ടി കണ്ടാണ് സുരേന്ദ്രന്റെ ഈ നീക്കം.

അധ്യക്ഷനായിരുന്നാൽ തിരഞ്ഞെടുപ്പോപ്പ് ഫണ്ട് അട്ടിമറിക്കൽ ഉൾപ്പെടെ പണമുണ്ടാക്കാൻ നിരവധി കാര്യങ്ങൾ ഉണ്ടാകും. കൂടാതെ പിണറായിക്കൊപ്പം നിന്ന് പാർട്ടിയെ പറ്റിച്ചുണ്ടാക്കുന്ന കാശും കിട്ടും. പിണറായിക്ക് ശോഭാജിയെ വിലയ്ക്ക് വാങ്ങാൻ കഴിയില്ല. അപ്പോൾ രഹസ്യ രാഷ്ട്രീയ വിൽപ്പനയ്ക്ക് വിലപറഞ്ഞുറപ്പിക്കൽ നടക്കില്ല. എന്തായാലും ഈ വിവരം അറിഞ്ഞ സുരേഷ് ഗോപി മാസ്സ് നീക്കം നടത്താനൊരുങ്ങുകയാണ്. അമിത് ഷായെ വിളിച്ച് വിവരം അറിയിക്കാൻ ഒരുങ്ങുകയാണ്. മോദി കേരളത്തിലേക്ക് എത്തുകയാണ് ജനുവരി മൂന്നിന്. അമിത് ഷാ മോദിയുമായി ചർച്ച നടത്തി അതിനുള്ള ഇടപെടൽ മോദി കേരളത്തിലെത്തുന്ന സമയം ഉണ്ടാകുമെന്നാണ് അറിയാൻ കഴിയുന്നത്. സുരേന്ദ്രനെ ഇനിയും പിടിച്ചു നിർത്തിയില്ലെങ്കിൽ കേരളത്തിൽ ബി ജെ പിക്ക് ക്ലച്ച് പിടിക്കാൻ സാധ്യത കുറവാണ്.

https://youtu.be/jALwCBVZC1w?si=wBxkLXsr1vIM1-Vh

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...