Connect with us

Hi, what are you looking for?

Kerala

മകളുടെ അച്ഛൻ മന്ത്രിയാകുന്നതിൽ സന്തോഷിച്ച് പടക്കങ്ങൾ പൊട്ടിച്ച് സരിത നായർ

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് കാണിച്ച ക്രൂരതകള്‍ക്കുള്ള ഉപകാരസ്മരണയായി കെ.ബി ഗണേഷ്‌കുമാറിന് മന്ത്രിപദം ലഭിക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന മുഖങ്ങളിലൊന്ന് സോളാർ വിവാദ നായിക സരിതയുടേത് തന്നെയാവും. സരിതയുടെ ഇളയകുട്ടിയുടെ പിതാവ് ഗണേഷ് കുമാർ ആണെന്ന തരത്തിൽ റിപോർട്ടുകൾ പുറത്ത് വന്നിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ ഗണേഷിന്റെ മന്ത്രിസ്ഥാനത്തിൽ സരിതയാവും ഏറ്റവുമധികം സന്തോഷിക്കുക എന്നത് നിശ്ചയം.

ഉമ്മൻ ചാണ്ടിയെ ചതിച്ച സരിതാ നായരുടെ കുഞ്ഞിന്റെ അച്ഛനെന്ന നിലയിലും സരിതയുടെ പീഡന നാടകങ്ങൾക്ക് ചുക്കാൻ പിടിച്ച ആൾ എന്ന നിലയിലും ഗണേശന്റെ മന്ത്രിസഭാ പ്രവേശനത്തെ കോൺഗ്രസ് ശക്തമായി എതിർക്കുകയാണ്. എന്നാൽ ഉപകാരസ്‌മാരണയെ ന്നോണം പിണറായി വിജയന് ഗണേഷിനെ പുറം തള്ളാനും ആവില്ല. അതിന് മുന്നണിമര്യാദ എന്ന ഓമനപ്പേരും നല്‍കിയിട്ടുണ്ട് സി.പി.എം. എന്തായാലും ഗണേഷിന്റെ മന്ത്രിപദത്തിൽ സന്തോഷിക്കുന്ന സരിതെയെന്ന പേരിൽ നിരവധി ട്രോളുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

സോളാര്‍ കേസിലെ പ്രതിയായ യുവതിയെ ഉപയോഗിച്ചാണ് ആദ്യം സി.പി.എം ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷവും അത് തുടര്‍ന്നു. സോളാര്‍ കേസിലെ പ്രതി പത്തനംതിട്ട ജയിലില്‍ വെച്ച് എഴുതിയ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരില്ലായിരുന്നെന്നും കെ.ബി ഗണേഷ് കുമാര്‍ ഇടപെട്ടാണ് അദ്ദേഹത്തിന്റെ പേര് എഴുതി ചേര്‍ത്തതെന്നും പ്രതിയുടെ അഭിഭാഷകനായ ഫെന്നി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. കത്തിന് പിന്നില്‍ ഗൂഢാലോചന നടന്നെന്ന് സി.ബി.ഐ കണ്ടെത്തുകയും ഉണ്ടായി. അതോടെയാണ് ഗണേഷിന്റെ പങ്ക് കൂടുതല്‍ വ്യക്തമായതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

ഇത് സംബന്ധിച്ച കേസ് കൊട്ടാരക്കര കോടതിയില്‍ നടക്കുകയാണ്. അതായത് കേസില്‍ കുറ്റാരോപിതനായ ഒരാളെയാണ് ഇടതുപക്ഷം മന്ത്രിയാക്കുന്നത് എന്നത് വ്യക്തം. ഇത് എന്ത് ധാര്‍മികതയാണ്. ധാര്‍മികത, സത്യസന്ധത എന്നിവയെ കുറിച്ച് വാതോരാതെ പറയുന്ന മുഖ്യമന്ത്രിക്ക് ഇതേക്കുറിച്ച് ഒന്നും പറയാനില്ല. കേസില്‍ നിന്ന് കുറ്റവുമുക്തനാക്കിയ ശേഷമാണല്ലോ സജി ചെറിയാനെ പോലും വീണ്ടും മന്ത്രിസഭയിലെടുത്തത്. സജി ചെറിയാനില്ലാത്ത പ്രിവില്ലേജ് ഗണേഷ് കുമാറിന് നല്‍കുന്നുണ്ടെങ്കില്‍ അത് മുന്നണിമര്യാദയല്ല. അതിനപ്പുറമുള്ള കടപ്പാടാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഗണേഷിനെതിരെ ആദ്യഭാര്യ ഗാര്‍ഹികപീഡന പരാതി നല്‍കിയപ്പോള്‍ പിണറായിയുടെയും കൂട്ടരുടെയും നിലപാടെന്തായിരുന്നു?.

ഗണേഷിനെ വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവന്‍ എന്നാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് പി.കെ ശ്രീമതി ടീച്ചര്‍ പ്രസംഗിച്ചത്. പത്തനാപുരത്തെ ജനങ്ങള്‍ എന്തിന് സഹിക്കുന്നു എന്നും ചോദിച്ച ശ്രീമതി ടീച്ചര്‍ ഇപ്പോള്‍ നിയുക്തമന്ത്രി ഗണേഷിന് ആശംസ അര്‍പ്പിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടിരിക്കുന്നു. ഇജ്ജാതി നിലപാടില്ലായ്മ കൊണ്ട് തരംതാഴുകയാണ് ഇടത് നേതാക്കള്‍. സോളാര്‍ ലൈംഗിക ആരോപണ കേസിലെ റിപ്പോര്‍ട്ടില്‍ സി.ബി.ഐ പറയുന്ന മറ്റൊരു സുപ്രധാനകാര്യമുണ്ട്. പരാതിക്കാരിയുടെ ഒരു മകന്റെ പിതാവ് കെ.ബി ഗണേഷ്‌കുമാറാണെന്ന്. ഇക്കാര്യം ഗണേഷോ, പരാതിക്കാരിയോ നിഷേധിച്ചിട്ടില്ല. ഇങ്ങിനെയുള്ളൊരു മാന്യവ്യക്തിയെയാണ് പിണറായി വിജയന്‍ സ്വന്തം മന്ത്രിസഭയിലേക്ക് ആനയിച്ച് കൊണ്ടുവരുന്നത്.

സ്വന്തം മുന്നണിയിലെ പ്രമുഖ നേതാവായ ജോസ് കെ.മാണിയേയും ഗണേഷ് കുമാര്‍ കുടുക്കാന്‍ ശ്രമിച്ചെന്ന് കേരളാ കോണ്‍ഗ്രസ് ആരോപിച്ചതാണ്. അവരെ പോലും വെല്ലുവിളിച്ചാണ് സി.പി.എം ഗണേഷിന് ചുവപ്പുപരവതാനി വിരിക്കുന്നത്. മുന്നണിയിലെ പലര്‍ക്കും ഇതിനോട് കടുത്തവിയോജിപ്പുണ്ടെങ്കിലും പിണറായി രാജാവിനെ ഭയന്ന് മിണ്ടാതിരിക്കുകയാണ്. 2016ലെ തെരഞ്ഞെടുപ്പിന് മുമ്പ് സോളാര്‍ കേസിലെ പ്രതിയെ ഉപയോഗിച്ച് ഉമ്മന്‍ചാണ്ടിക്കും യു.ഡി.എഫിനും എതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും സി.പി.എം നേതൃത്വം നല്‍കിയിരുന്നു. ഇ.പി ജയരാജന്‍ 10 കോടി നല്‍കാമെന്ന് പ്രതിയോട് പറഞ്ഞെന്ന ആരോപണം ഇതിന്റെ ഭാഗമായി ഉണ്ടായതാണ്.

പിണറായി അധികാരത്തിലേറിയ ശേഷം ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗിക പീഡന കേസ് എടുക്കാന്‍ ലക്ഷങ്ങള്‍ മുടക്കി നിയമോപദേശം വരെ വാങ്ങിയെങ്കിലും ഒരു ചുക്കും സംഭവിച്ചില്ല. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനൊക്കില്ലെന്ന് ആദ്യം കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ തുറന്നടിച്ചിരുന്നു. പിന്നീടാണ് കേസ് സി.ബി.ഐയ്ക്ക് വിട്ടത്. പിണറായി സര്‍ക്കാര്‍ പുറത്തുവിട്ട സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലും തിരിമറി നടന്നതായി മുതിര്‍ന്ന സി.പി.ഐ നേതാവ് സി. ദിവാകരന്‍ വെളിപ്പെടുത്തിയിരുന്നു. സാധാരണ കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ നിയമസഭയുടെ ടേബിളിലാണ് വയ്ക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനം വിളിച്ച് റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പരാതിക്കാരി പറഞ്ഞ ആരോപണങ്ങള്‍ വിളമ്പി.

പിന്നീട് കോടതി ഇടപെട്ട് ഈ പരാമര്‍ശങ്ങളെല്ലാം നീക്കി. അത്രയ്ക്ക് ക്രൂരതയാണ് പിണറായി സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടിയോട് കാണിച്ചത്. ഗണേഷ് കുമാറും ആദ്യ ഭാര്യ യാമിനി തങ്കച്ചിയും തമ്മിലുള്ള ബന്ധം വേര്‍പിരിയുകയും പരാതി അവസാനിപ്പിക്കുകയും ചെയ്ത ശേഷം വീണ്ടും മന്ത്രിയാകാന്‍ ഗണേഷ് ആഗ്രഹിച്ചു. എന്നാല്‍ ഉമ്മന്‍ചാണ്ടി അതിന് വഴങ്ങിയില്ല. ഇതേത്തുടര്‍ന്നുണ്ടായ ആനപ്പകയാണ് ഗണേഷ് സോളാര്‍ കത്തിലൂടെ വീട്ടിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ആറ് മാസത്തോളം ഗണേഷ്‌കുമാര്‍ തന്നെ ഒളിവില്‍ താമസിപ്പിച്ചിരുന്നതായി സോളാര്‍ കേസിലെ പ്രതി വെളിപ്പെടുത്തിയിരുന്നു. ഇതൊക്കെ എന്തിനായിരുന്നെന്ന് അന്വേഷിക്കാന്‍ പോലും ആഭ്യന്തരവകുപ്പ് ഭരിക്കുന്ന പിണറായി വിജയന്‍ തയ്യാറായില്ല. പിണറായി സര്‍ക്കാരിനും മന്ത്രി മുഹമ്മദ് റിയാസിനും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കും എതിരെ പലതവണ ഗണേഷ് പരസ്യമായി പ്രതികരണങ്ങള്‍ നടത്തിയിരുന്നു. സാധാരണ എല്‍.ഡി.എഫില്‍ ഇത് പതിവുള്ള കാര്യമല്ല. എന്നിട്ടും ഗണേഷിനെ താക്കീത് ചെയ്യാന്‍ പോലും മുന്നണിക്ക് നേതൃത്വം നല്‍കുന്ന സി.പി.എം തയ്യാറായില്ല.

നിയമസഭാ പുസ്തകമേളയില്‍ വെച്ച് ചലച്ചിത്ര അക്കാദമിക്കെതിരെ ഗണേഷ്‌കുമാര്‍ അതിരൂക്ഷമായ വിമര്‍ശനം നടത്തി. സാംസ്‌കാരിക മന്ത്രിപോലും അതിനെതിരെ ഒന്നും പ്രതികരിച്ചില്ല. മുന്നണിയില്‍ മറ്റാര്‍ക്കും കിട്ടാത്ത പ്രിവില്ലേജ് ഗണേഷ്‌കുമാറിന് മാത്രം ലഭിക്കുന്നത് എന്തുകൊണ്ടാണ്. അത് ഉമ്മന്‍ചാണ്ടിയേയും യു.ഡി.എഫ് സര്‍ക്കാരിനേയും നാണംകെടുത്തി അധികാരത്തിലേറാന്‍ കളമൊരുക്കി കൊടുത്തത് കൊണ്ടാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പ്രതിപക്ഷം പറയുന്നത് രാഷ്ട്രീയമാണെന്ന് വെച്ചാലും ഇത്രയധികം നെഗറ്റീവ് ഷെയ്ഡുള്ള ഒരാളെ മന്ത്രിയാക്കുന്നത് നല്ലതാണോ? എന്ന് ഇടതുപക്ഷം ആലോചിക്കേണ്ടേ? അല്ലെങ്കില്‍ ഇടതുപക്ഷം എന്ന് പറയുന്നതില്‍ എന്തെങ്കിലും മൂല്യമുണ്ടോ?

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...