Connect with us

Hi, what are you looking for?

India

ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപം ബോംബ് സ്ഫോടനം

ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം ബോംബ് സ്ഫോടനം. വൈകുന്നേരമാണ് കോൺസുലേറ്റിന് സമീപം സ്ഫോടനം നടന്നതെന്ന് ഇസ്രായേൽ എംബസി സ്ഥിരീകരിച്ചു. ഡൽഹി പോലീസും സുരക്ഷാ സംഘവും സ്ഥിതിഗതികൾ പരിശോധിച്ച് വരുന്നതായും എംബസി വക്താവ് പറഞ്ഞിട്ടുണ്ട്.

രാജ്യതലസ്ഥാനത്തെ നയതന്ത്ര മേഖലയായ ചാണക്യപുരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എംബസിക്ക് പിന്നിൽ സ്‌ഫോടനം നടന്നന്നുള്ള വിവരം അജ്ഞാതൻ വഴിയാണ് ഡൽഹി പോലീസ് അറിയുന്നത്. വൈകുന്നേരം ആറ് മണിയോടെ ഡൽഹി ഫയർ സർവീസിലേക്കാണ് അജ്ഞാത ഫോൺ സന്ദേശം എത്തുന്നത്.

ഇസ്രായേൽ എംബസിക്ക് പിന്നിലെ ആളൊഴിഞ്ഞ പ്രദേശത്താണ് സ്ഫോടനം നടന്നതെന്ന് ഫോൺ ചെയ്ത ആൾ പറയുകയുണ്ടായി. സംഭവത്തെ തുടർന്ന് പോലീസിന്റെ പ്രത്യേക സെൽ സംഘവും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ല. ഡൽഹി അഗ്നിശമനസേനാ മേധാവിയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സ്ഫോടനത്തിന്റെ ശബ്ദം വളരെ ഉച്ചത്തിലുള്ളതായിരുന്നുവെന്ന് ഒരു ദൃക്‌സാക്ഷി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...