Connect with us

Hi, what are you looking for?

Kerala

സുരേന്ദ്രൻ പിണറായിക്ക് വേണ്ടി ചെയ്യുന്നത് പച്ച മാമാപ്പണി

ക്രിസ്ത്യാനികളുടെ പിരിവും, വോട്ടും കാര്യക്ഷമമാക്കാനുള്ള കേരള ബിജെപി നേതൃത്വത്തിൻ്റെ സ്നേഹയാത്ര ആരംഭിച്ചു. ക്രിസ്ത്യാനികളെ ബിജെപിയിലേയ്ക്ക് അടുപ്പിക്കേണ്ടതില്ല എന്നും, ന്യൂനപക്ഷ മോർച്ചയെ വളർത്തിയാൽ അത് തങ്ങളുടെ കസേരകൾക്ക് ഭീഷണിയാണെന്നും പ്രസ്താവന നടത്തിയ ബിജെപി, കൊടകര കുഴൽപ്പണ കൊള്ള കേസിലും, കാസർകോട് സുന്ദരയുടെ സ്ഥാനാർത്ഥിത്വം പണം നൽകി പിൻവലിപ്പിച്ച കേസിലും, വയനാട്ടിൽ സി. കെ. ജാനുവിന്റെ കേസിലും ആരോപണ വിധേയനായ കെ. സുരേന്ദ്രൻ നയിക്കാൻ തുടങ്ങിയതോടെ തകർന്ന് തരിപ്പണമായി.

പിണറായി വിജയനെതിരായ ലാവലിൻ, സ്വർണ്ണക്കടത്ത്, സഹകരണ ബാങ്ക് കൊള്ള തുടങ്ങിയ കേസുകൾ സിപിഎം പ്രതിരോധിക്കുന്നത് കെ. സുരേന്ദ്രനെതിരെയുള്ള ആരോപണങ്ങൾ മുൻനിർത്തിയാണ്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയ 16% വോട്ടുകൾ, 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ 12% വോട്ടുകളിലേയ്ക്ക് കൂപ്പുകുത്തിയത് തന്നെ ഇതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ്. പിന്നീട് വന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലും, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും 8% വോട്ടുകൾ പോലും കിട്ടാതെ കെട്ടിവച്ച കാശ് തിരിച്ചു കിട്ടാത്ത വിധത്തിൽ ദയനീയമായി തോറ്റു.

ബിജെപിയിലെ സ്ഥിരം തോൽക്കുന്ന സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തന്നെ തോൽക്കാനാണെന്നത് പരസ്യമായ, രഹസ്യമാണ്. തിരഞ്ഞെടുപ്പിനായി കേരളം മുഴുവൻ നടത്തുന്ന പിരിവും, ദേശീയ നേതൃത്വം നൽകുന്ന തിരഞ്ഞെടുപ്പ് ഫണ്ടും വേണ്ട വിധത്തിൽ ചിലവാക്കാതെ തട്ടിയെടുക്കുന്നതിനാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തന്നെ. ബിജെപിയുടെ ഈ സ്നേഹയാത്രയിൽ ഒരു ക്രിസ്ത്യാനി പോലുമില്ല എന്നതാണ് ചിന്തിക്കേണ്ട കാര്യം.

ബിജെപിയിൽ കഴിഞ്ഞ10 വർഷത്തിനിടെ വന്ന ന്യൂനപക്ഷങ്ങളെ മുഴുവൻ ചവിട്ടി പുറത്താക്കിയ ബിജെപി നേതൃത്വം, കഴിവും സത്യസന്ധതയുമുള്ള ഒരു ന്യൂനപക്ഷാംഗത്തെ പോലും നേതാവാക്കി വളർത്തി കൊണ്ട് വരാൻ തയ്യാറായില്ല എന്നത് വളരെ ഗൗരവമുള്ള വിഷയം തന്നെയാണ്. അതുകൊണ്ട് തന്നെ ക്രിസ്ത്യാനികളെ ഒഴിവാക്കി സ്നേഹയാത്ര നടത്താനാണ് കേരള ബിജെപി നേതൃത്വത്തിന് താത്പര്യം.

ക്രിസ്ത്യൻ സഭാ നേതൃത്വങ്ങളുമായി ബന്ധപ്പെടുത്തുന്നതിന് ഉണ്ടാക്കിയിട്ടുള്ള കമ്മിറ്റിക്ക് നേതൃത്വം നൽകുന്നത് അവസരവാദിയായ കെ. എസ്. രാധാകൃഷ്ണനാണ് എന്നതാണ് അത്ഭുതപ്പെടുത്തുന്നത്. ക്രിസ്ത്യൻ സഭകൾക്കെതിരെയും, സഭാ നേതൃത്വത്തിനെതിരെയും അധിക്ഷേപിച്ച് പ്രസ്താവന നടത്തിയിട്ടുള്ള ഈ അധികാര മോഹിയെയാണോ ക്രിസ്ത്യൻ സഭാ നേതൃത്വത്തെ പാട്ടിലാക്കാൻ സംസ്ഥാന ബിജെപി നേതൃത്വം കണ്ടെത്തിയത്?

ബിഷപ്പുമാരെ കണ്ട് പുറത്തിറങ്ങിയാലുടൻ ആ ബിഷപ്പിനെ തന്നെ പച്ചയ്ക്ക് തെറിപറയുന്ന ഇദ്ദേഹത്തിന്റെ സ്വഭാവ സവിശേഷത പല ബിഷപ്പുമാർക്കും നേരിട്ട് അറിവുള്ളതാണ്. എന്നിട്ടും ബിഷപ്പുമാർ ഇവരെ സ്വീകരിക്കുന്നുവെങ്കിൽ അതാണ് ക്രിസ്ത്യാനിയുടെ മര്യാദ, ക്രിസ്തു പഠിപ്പിച്ച സ്നേഹത്തിന്റെ മഹനീയ മാതൃക. അത് മനസിലാക്കണമെങ്കിൽ ക്രിസ്ത്യാനി എന്നതിൻ്റെ അർത്ഥം മനസിലാക്കണം. കോൺഗ്രസ് പാർട്ടിയിൽ നിന്ന് PSC ചെയർമാനും, കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ പദവിയും നേടിയെടുത്ത ശേഷം, ഇനി അവിടെ നിന്നിട്ട് കാര്യമില്ല എന്നു മനസിലാക്കി മറുകണ്ടം ചാടിയ ഈ വർഗ്ഗീയവാദി ക്രിസ്ത്യൻ ബിഷപ്പുമാരെ കണ്ടാൽ അവർ ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുമെന്ന് ചിന്തിക്കാൻ ബിജെപി നേതൃത്വം മന്ദബുദ്ധികളാണോ?

ബിജെപി നേതൃത്വം മന്ദബുദ്ധികളല്ല, കുരുട്ടുബുദ്ധികളാണ് എന്ന് നിസംശയം പറയാം, കാരണം ക്രിസ്ത്യാനികൾ ഒരിക്കലും ബിജെപിയിൽ വരരുത് എന്നാഗ്രഹിക്കുന്ന നേതൃത്വം, ഉത്തമ ക്രിസ്ത്യൻ വിരോധിയെ തന്നെ ക്രിസ്ത്യൻ ബിഷപ്പുമാരെ കാണാൻ നിയോഗിച്ചത് വെറുതെയല്ല. ഒരു ന്യൂനപക്ഷ സമുദായാംഗവും ബിജെപിയിലേയ്ക്ക് വരേണ്ടതില്ല എന്നതു തന്നെയാണ് കേരള ബിജെപിയുടെ നയം. പക്ഷേ ന്യൂനപക്ഷങ്ങളുടെ പിരിവും, വോട്ടും വേണം. ന്യൂനപക്ഷങ്ങളുടെ പിരിവില്ലെങ്കിൽ കേരള ബിജെപിക്ക് നിലനിൽക്കാനാവില്ല. ഡിജിറ്റൽ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച്, ബിജെപിയുടെ പിരിവുകൾ ഡിജിറ്റൽ ആക്കിയാൽ അതോടെ ബിജെപി സംസ്ഥാന നേതൃത്വം കുത്തുപാളയെടുക്കും.

ന്യൂനപക്ഷ മോർച്ചയെ വളർത്തേണ്ടതില്ല എന്നു സംസ്ഥാന ഭാരവാഹി യോഗത്തിൽ പ്രഖ്യാപിച്ച ന്യൂനപക്ഷ മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ന്യൂനപക്ഷ മോർച്ചയെ നയിക്കുന്നിടത്തോളം കാലം കേരള ബിജെപിയിൽ ന്യൂനപക്ഷങ്ങൾക്ക് ഒരു പരിഗണനയും ഉണ്ടാകില്ല. പഴയ ന്യൂനപക്ഷ സമുദായാംഗങ്ങളെ വെട്ടിനിരത്തിയതു പോലെ പുതിയ ന്യൂനപക്ഷ സമുദായാംഗങ്ങളെയും വെട്ടിനിരത്തേണ്ട സമയത്ത് വെട്ടിനിരത്തുക തന്നെയാണ് ബിജെപി നേതൃത്വത്തിൻ്റെ അജണ്ട. ഇതിന് എല്ലാ പിന്തുണയും നൽകി ക്രിസ്ത്യാനികളെ ഒറ്റുകൊടുക്കാൻ മറ്റൊരു ക്രിസ്ത്യൻ നാമധാരിയായ ജോർജ്ജ് കുര്യനും സംസ്ഥാന നേതൃത്വത്തിലുണ്ട് എന്നതാണ് ബിജെപി നേതൃത്വത്തിൻ്റെ ശക്തി.

ഇതിനെല്ലാം പിന്തുണ നൽകുന്ന പത്തനംതിട്ടയിലെ സ്ഥാനാർത്ഥി മോഹി മാത്രമായ നോബിൾ മാത്യുവും മറ്റൊരു ക്രിസ്ത്യാനി പോലും ബിജെപിയിൽ വരരുതെന്ന് ആഗ്രഹിക്കുന്ന വ്യക്തി തന്നെയാണ്. ന്യൂനപക്ഷ മോർച്ച സംസ്ഥാന അദ്ധ്യക്ഷനായിരുന്നപ്പോഴും, ബിജെപി കോട്ടയം ജില്ല അദ്ധ്യക്ഷനായിരുന്നപ്പോഴും തികഞ്ഞ ന്യൂനപക്ഷ വിരോധിയായിരുന്ന നോബിൾ മാത്യു, തന്നെ പിന്തുണച്ച് നിന്ന ന്യൂനപക്ഷങ്ങളെ പോലും പരമാവധി ഊറ്റിയെടുത്ത പാരമ്പര്യമുള്ള സ്വാർത്ഥ മോഹിയാണ്. ഇവരെ മുൻനിർത്തി, ഇവരെ പോലുള്ളവരാണ് ന്യൂനപക്ഷങ്ങൾ എന്നു ദേശീയ നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുന്ന ബിജെപി സംസ്ഥാന നേതൃത്വത്തെ സ്നേഹത്തോടെ സ്വീകരിക്കുന്ന സഭാ നേതൃത്വം ഇതെല്ലാം മനസിലാക്കിയിരിക്കുന്നത് നല്ലതാണ്.

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് രണ്ടു വർഷം മുമ്പ് ലൗജിഹാദിനെതിരെയും, നർക്കോട്ടിക് ജിഹാദിനെതിരെയും തൻ്റെ വിശ്വാസി സമൂഹത്തെ ഉദ്ബോധിപ്പിച്ചപ്പോൾ, ബിഷപ്പിനെ പിന്തുണയ്ക്കാനും, സംരക്ഷണം നൽകാനും ഒരു ബിജെപിക്കാരനും ഉണ്ടായിരുന്നില്ല എന്നത് യാഥാർത്ഥ്യം തന്നെയാണ്. പാല ബിഷപ്പിനെ പിന്തുണച്ച് ഐക്യദാർഢ്യ റാലിയോ, ബിഷപ്പിനെതിരെ ഉറഞ്ഞു തുള്ളിയ സുടാപ്പികൾക്കെതിരെ പ്രതിഷേധ പ്രകടനങ്ങളോ നടത്തുന്നതിനെ വിലക്കി ജില്ലാ ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയ ന്യൂനപക്ഷ മോർച്ച സംസ്ഥാന അദ്ധ്യക്ഷനും, ജനറൽ സെക്രട്ടറിയും, ക്രിസ്ത്യാനികളെ ബിജെപിയുടെ പടിക്ക് പുറത്തു നിർത്തുന്നതിന് തന്നെയാണ് ശ്രമിച്ചത്.

അതുകൊണ്ടായിരിക്കാം പാലാ രൂപതാംഗമായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്ജ് കുര്യൻ ശ്രമിച്ചിട്ടും, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന് പാലാ രൂപതാദ്ധ്യക്ഷനെ സന്ദർശിക്കാൻ അനുമതി ലഭിക്കാതിരുന്നത്. കേന്ദ്ര സർക്കാരിന് നേതൃത്വം നൽകുന്ന ലോകാരാധ്യനായ ബിജെപിയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, ഭാരതത്തിന്റെ ഐക്യവും, അഖണ്ഡതയും കാത്തു സൂക്ഷിക്കുന്ന തിന് സംരക്ഷണം നൽകുന്ന ആഭ്യന്തര മന്ത്രി അമിത് ഷായെയും, നമ്മുടെ രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കാൻ ശത്രു രാജ്യങ്ങളുടെ ഭീഷണികളെ നേരിടുന്ന പ്രതിരോധ സേനയെ നയിക്കുന്ന രാജ്നാഥ് സിംഗിനെയും നമ്മൾ ബഹുമാനിക്കുമ്പോഴും, കേരള ബിജെപിയെ നയിക്കുന്ന നേതൃത്വത്തെ എങ്ങനെയാണ് നമുക്ക് വിശ്വാസത്തോടെ കാണാനാവുക?

വിശ്വാസ്യത ഇല്ലാത്ത രാഷ്ട്രീയ നേതാക്കളെ പിന്തുണയ്ക്കുന്നതും, അവസരം നൽകുന്നതും നമുക്ക് തന്നെ പാരയാകുമെന്ന അനുഭവം നമ്മുടെ മുന്നിൽ ഏറെയുണ്ട്. ആരംഭശൂരത്വം ഉള്ള ന്യൂനപക്ഷ മോർച്ച പ്രവർത്തകർ എല്ലാ ഇലകളും പഴുക്കുമെന്നത് മറക്കരുത്. കേരളത്തിൽ ബിജെപി വളരണമെങ്കിൽ അത് ഹിന്ദു (നായർ) – ക്രിസ്ത്യൻ ഐക്യത്തിലൂടെ മാത്രമേ സാധ്യമാകൂ. ബാക്കിയെല്ലാം കേന്ദ്ര നേതൃത്വത്തെ കബളിപ്പിച്ച് പണം തട്ടിയെടുക്കാനുള്ള അടവുകൾ മാത്രമാണ്.

വീഡിയോ സ്റ്റോറി കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://youtu.be/sl7p5jIZntI?si=lBleI3Qe8t0PUS8-

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...