Connect with us

Hi, what are you looking for?

India

മിന്നുമണി വീണ്ടും ഇന്ത്യൻ വനിതാ ടീമിൽ, ട്വന്റി20 യിൽ..

മുംബൈ . മലയാളി താരം മിന്നുമണി വീണ്ടും ഇന്ത്യൻ വനിതാ ടീമിൽ ഇടം പിടിച്ചു. ഓസ്ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്‌ക്കുള്ള ടീമിലാണ് കേരള താരം ഇടംപിടിച്ചിരിക്കുന്നത്. ജനുവരി 5 മുതൽ തുടങ്ങുന്ന പരമ്പരയ്‌ക്കുള്ള 16 അംഗ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. 5,7,9 തീയതികളിൽ മുംബൈ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക.

മൂന്നു മത്സരങ്ങളുള്ള ഏകദിന പരമ്പരയ്‌ക്കുള്ള ടീമിനെയും പ്രഖ്യാപിക്കുകയുണ്ടായി. ഡിസംബർ 28, 30, ജനുവരി രണ്ട് തീയതികളിലാണ് മത്സരങ്ങൾ. വാങ്ക‍ഡെ സ്റ്റേഡിയത്തിലാണ് ഏകദിന മത്സരങ്ങൾ നടക്കുക. ഇന്ത്യൻ എ ടീമിനെ നയിക്കാൻ അവസരം ലഭിച്ചതിന് ശേഷമാണ് മിന്നു വീണ്ടും ട്വന്റി20 പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിലെത്തുന്നത്. വനിത ഐപഎല്ലിൽ ഡൽഹിയുടെ താരമാണ് മിന്നു.

ട്വന്റി20 ടീമിൽ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ഥാന (വൈസ് ക്യാപ്റ്റൻ), ജെമീമ റോഡ്രിഗസ്, ഷെഫാലി വർമ, ദീപ്തി ശർമ, യാസ്തിക ഭാട്യ (വിക്കറ്റ് കീപ്പർ), റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), അമന്‍ജ്യോത് കൗർ, ശ്രേയാങ്ക പാട്ടീൽ, മന്നത് കശ്യപ്, സൈക ഇഷാഖ്, രേണുക സിങ് ഠാക്കൂർ, ടിറ്റസ് സാധു, പൂജ വസ്ത്രകാർ, കനിക അഹൂജ, മിന്നു മണി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...