Connect with us

Hi, what are you looking for?

Crime,

‘പാർട്ടി ഗ്രാമങ്ങളിൽ ബോംബുകൾ..’, കതിരൂരിൽ ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ ഉഗ്ര സ്ഫോടനം ആസാം സ്വദേശിക്കും രണ്ട് കുട്ടികൾക്കും പരുക്ക്

തലശേരി . കതിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പാട്യം മൂഴി വയലിലിൽ ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെയുണ്ടായ ഉഗ്രസ്ഫോടനത്തിൽ ആസാം സ്വദേശിക്കും രണ്ട് കുട്ടികൾക്കും പരുക്ക്. സ്ഫോടനത്തിൽ ഇരു കൈകൾക്കും ഗുരുതരമായി പരുക്കേറ്റ ആസാം സ്വദേശി ഷഹീദ് അലിയെ (45) പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും, ഇയാളുടെ മക്കളായ നൂറുദ്ദീൻ (10) മുത്തലിബ് ( 8) എന്നിവരെ കൂത്തുപറമ്പ് ജനറൽ ആശുപത്രിയിലേക്കും മാറ്റി. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞത്.

ആക്രി സാധനങ്ങൾ ശേഖരിക്കുമ്പോൾ കിട്ടിയ വാട്ടർ ബോട്ടിൽ തുറക്കുന്നതിനിടെയാണ് ഉഗ്രസ്ഫോടനമുണ്ടായത്. കതിരൂർ മേഖലയിൽ താമസിച്ചു വരുന്ന ഷഹീദ് അലി ആക്രി സാധനങ്ങൾ ശേഖരിച്ചാണ് ഉപജീവനം കഴിച്ചു വന്നിരുന്നത്. വർഷങ്ങളായി ഇയാൾ പാട്യം മേഖലയിൽ താമസിച്ചു വരുന്നു. ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തി നുറുകണക്കിന് ഇതര സംസ്ഥാന കുടുംബങ്ങൾ കുത്തു പറമ്പ്, പാനൂർ , കതിരൂർ മേഖലകളിൽ കഴിയുന്നുണ്ട്.

തലശേരി കൊളശേരിയിൽ രണ്ടു പതിറ്റാണ്ടു മുൻപ് ആക്രി സാധനങ്ങൾ ശേഖരിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ അമാവാസിയെന്ന തമിഴ് നാടോടി ബാലന്റെ കണ്ണു നഷ്ടപ്പെട്ടിരുന്നു. തുടർന്ന് സർക്കാരാണ് അമാവസിയെ ഏറ്റെടുത്ത് പഠിപ്പിച്ചു പൂർണ ചന്ദ്രനെന്ന പേരിടുന്നത്. കഴിഞ്ഞ വർഷം പാനൂർ മേഖലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഇതര സംസ്ഥാന തൊഴിലാളിയായ അച്ഛനും മകനും സ്ഫോടനത്തിൽ കൊല്ലപ്പെടുകയുണ്ടായി.

ആക്രി സാധനങ്ങൾ ശേഖരിക്കുന്നതിനിടെ ലഭിച്ച അലുമിനിയം ചെറു പാത്രം തുറക്കുന്നതിനിടെയായിരുന്നു അന്ന് സ്ഫോടനം ഉണ്ടാവുന്നത്. വീടിനകത്ത് സ്ഫോടനം ഉണ്ടായാണ് അച്ഛനും മകനും മരിക്കുന്നത്. ഇതിനു ശേഷമാണ് മറ്റൊരു സ്ഫോടനം കൂടി കതിരൂരിലെ പാട്യത്ത് നടക്കുന്നത്. പാർട്ടി ഗ്രാമങ്ങളിൽ നടക്കുന്ന ബോംബ് നിർമ്മാണം കണ്ടെത്താനും തടയാനും ഇതു വരെ പൊലീസിനെ കൊണ്ട് കഴിഞ്ഞിട്ടില്ല. ബോംബ് നിർമ്മാണത്തിനിടെയിൽ സ്ഫോടനമുണ്ടാ വുകയും ആളുകൾ കൊല്ലപ്പെടുകയും ചെയ്യുമ്പോഴാണ് പൊലിസ് രണ്ടോ മൂന്നോ ദിവസം നീളുന്ന റെയ്ഡ് നടത്താറുള്ളത്. ഐസ് ക്രീം ബോംബുകൾ ഉൾപ്പെടെ ആളൊഴിഞ്ഞ കുറ്റിക്കാടുകൾ, വിജന പ്രദേശങ്ങൾ, ആൾ പാർപ്പില്ലാത്ത വീട്ടുപരിസരങ്ങൾ എന്നിവടങ്ങളിലാണ് കുഴിച്ചിടാറുള്ളത്. കലുങ്കുകളിലും തോടുകൾക്കു സമീപവും ബോംബുകൾ സൂക്ഷിക്കാറുണ്ടെന്നതും ശ്രദ്ധേയം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...