Connect with us

Hi, what are you looking for?

Kerala

ഗണേശിന് പാരവെച്ച് ഭാര്യ ബിന്ദു? ഗണേശും കടന്നപ്പള്ളിയും മന്ത്രിമാരാകും?

കേരളാ കോൺഗ്രസ് ബി നേതാവും പത്തനാപുരം എംഎൽഎയുമായി കെ ബി ഗണേശ് കുമാർ ഒരാഴ്‌ച്ചക്കുള്ളിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങുകയാണ്. ഗതാഗത വകുപ്പു കൈകാര്യം ചെയ്യുന്നതിൽ മിടുക്കനായിരുന്ന അദ്ദേഹത്തിന് ആ വകുപ്പു തന്നെ ലഭിക്കുമെന്നാണ് സൂചനകൾ.

ഇതിനിടെയാണ് ഗണേശിന്റെ മന്ത്രിസ്ഥാനത്തിന് പാരവെക്കാനുള്ള ശ്രമങ്ങൽ അവസാന നിമിഷവും ഊർജ്ജിതമായി നടക്കുന്നത്.
ഗണഷ്‌കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള സാമ്പത്തിക ഇടപാട് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നിന്ന് മറച്ചുവെച്ചതായി കാണിച്ചുള്ള പരാതിയാണ് ഇപ്പോൾ ഗണേശിനെതിരെ എത്തിയിരിക്കുന്നത്. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് എം ജെ യദുകൃഷ്ണൻ നൽകിയ ഹർജി പത്തനാപുരം കോടതി ഫയലിൽ സ്വീകരിച്ചു. പരാതിക്കാരന്റെ മൊഴിയെടുത്ത കോടതി കേസെടുക്കണമോയെന്ന് പിന്നീട് തീരുമാനിക്കും.

ഗണേശ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുന്നതിൽ അന്തിമ തീരുമാനം ഞായറാഴ്ച വരാനിരിക്കെയാണ് പരാതി ഉയരുന്നത് എന്നതും ശ്രദ്ധേയമാണ്. രാഷ്ട്രീയ മണ്ഡലത്തിൽ ഗണേശിന് ശത്രുക്കൾ ഏറെയുണ്ട്. കോൺഗ്രസുകാരെ കൂടാതെ ഇടതു മുന്നണിയിലെ തന്നെ ഒരു വിഭാഗം ആളുകൾ ഗണേശിനെതിരാണ്. സ്വന്തം കുടുംബത്തിലും ഗണേശിനെ എതിർക്കുന്നവരുണ്ട്. സഹോദരി ഉഷ ഗണേശിനെ മന്ത്രിയാക്കരുത് എന്ന് മുഖ്യമന്ത്രിയെ കണ്ട് നേരത്തെ ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കേയാണ് ഗണേശിനെതിരെ പരാതി എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയാണ്.

അതേസമയം ഈ പരാതിയൊന്നും ഇടതു മുന്നണി തീരുമാനത്തെ ബാധിക്കില്ലെനന്നാണ് സൂചന. ഗണേശ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുന്നത് സംബന്ധിച്ച് ഇടത് മുന്നണി യോഗത്തിൽ പ്രഖ്യാപനമുണ്ടായേക്കും എന്നാണ് പുറത്ത് വരുന്ന വിവരം. സത്യപ്രതിജ്ഞ 29ന് നടക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. മുൻ ധാരണപ്രകാരം ഗണേശിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക. നവകേരള സദസ്സിന് ശേഷം ഡിസംബർ അവസാനം മന്ത്രിസഭാ പുനഃസംഘടന നടക്കുമെന്ന് ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ അറിയിച്ചിരുന്നു.

രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തിൽ വേണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (ബി) എൽഡിഎഫ് മുന്നണി നേതൃത്വത്തിന് നേരത്തെ കത്ത് നൽകിയിരുന്നു. നവകേരള സദസിന് മുൻപ് പുനഃസംഘടന വേണമെന്നായിരുന്നു ആവശ്യം. ആദ്യ രണ്ടര വർഷം കെ കൃഷ്ണൻകുട്ടി, ആന്റണി രാജു എന്നിവർക്കും രണ്ടാമത്തെ രണ്ടര വർഷം ഗണേശ് കുമാറിനും രാമചന്ദ്രൻ കടന്നപ്പള്ളിക്കും മന്ത്രിസ്ഥാനം നൽകുമെന്നത് എൽഡിഎഫ് നേതൃത്വം നേരത്തെ നൽകിയ ഉറപ്പാണ്.

ഇതാണ് ഇടത് മുന്നണി പാലിക്കാനൊരുങ്ങുന്നത്. എന്നാൽ മന്ത്രിസഭാ പുനഃസംഘടന നവകേരള സദസിന് ശേഷം മാത്രമേ നടക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയിരുന്നു. അതേസമയം ഗതാഗത വകുപ്പ് മന്ത്രിയായി കെബി ഗണേഷ് കുമാർ സത്യപ്രതിജ്ഞ ചെയ്യാനാണ് സാധ്യത. നേരത്തെ ഗതാഗത വകുപ്പിൽ വ്യത്യസ്തമായ ശൈലിയിൽ തിളങ്ങിയ മന്ത്രിയാണ് ഗണേഷ് കുമാർ. ചടുല നീക്കങ്ങൾ നടത്തുന്ന അദ്ദേഹത്തിന് വീണ്ടും ഗതാഗത വകുപ്പ് ലഭിച്ചാൽ എന്തൊക്കെ മാറ്റങ്ങളാണ് വരിക എന്ന് അറിയാൻ കാത്തിരിക്കണം.

മന്ത്രിസഭയിൽ വൻതോതിലുള്ള അഴിച്ചുപണിയല്ല വരുന്നത്. ഘടക കക്ഷികൾ രണ്ടര വർഷം ഊഴംവച്ച് മാറുകയാണ് ചെയ്യുക. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ വേളയിൽ തന്നെ ഇക്കാര്യത്തിൽ ധാരണയായിരുന്നു. ഒഴിയുന്നവർക്ക് പകരമെത്തുന്ന മന്ത്രിമാർക്ക് അതേ വകുപ്പുകൾ തുടരാനാണ് സാധ്യത. വകുപ്പ് മാറ്റം വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെയും താൽപ്പര്യം.

ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആന്റണി രാജുവാണ് നിലവിൽ ഗതാഗത മന്ത്രി. ആന്റണി രാജുവിന് പകരമാണ് കേരള കോൺഗ്രസ് ബി നേതാവ് ഗണേഷ് കുമാർ എത്തുക. കപ്പൽ, തുറമുഖ വകുപ്പ് മന്ത്രിയാണ് ഐഎൻഎൽ നേതാവായ അഹമ്മദ് ദേവർകോവിൽ. ഇദ്ദേഹത്തിന് പകരം കേരള കോൺഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രൻ മന്ത്രിയാകും.

മേൽപ്പറഞ്ഞ രീതിയിൽ മന്ത്രിസഭയിൽ അഴിച്ചുപണി നടന്നാൽ ഒരു എംഎൽഎമാരുള്ള എല്ലാ ഘടകകക്ഷികൾക്കും മന്ത്രിപദവി ലഭിക്കാൻ വഴിയൊരുങ്ങും. എന്നാൽ ആർജെഡിക്ക് മാത്രം മന്ത്രി സ്ഥാനം ലഭിക്കില്ല. ഇവർക്ക് പകരം എന്ത് നൽകുമെന്ന കാര്യത്തിലും വൈകാതെ തീരുമാനമുണ്ടാകും. ഇത് സംബന്ധിച്ച എല്ലാ ചർച്ചകളും ഈ മാസം 24ന് ചേരുന്ന എൽഡിഎഫ് യോഗത്തിൽ നടക്കും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...