Connect with us

Hi, what are you looking for?

Crime,

കുഴൽനാടനെ പോലീസ് തല്ലിച്ചതച്ചു, കൈപ്പത്തി പിരിച്ചൊടിച്ച് പക തീർത്ത് പിണറായിയുടെ റൗഡി പോലീസ്

ഇന്ന് കെ.എസ്.യു നടത്തിയ ഡിജിപി ഓഫീസ് മാർച്ചിൽ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴല്നാടനെ പോലീസ് ക്രൂരമായി മർദ്ദിച്ചു. മാത്യുവിന്റെ കൈ പിരടിച്ചൊടിച്ചാൽ എല്ലാം കഴിഞ്ഞെന്നും തനിക്കും മകൾക്കും രക്ഷനേടാമെന്നും ചിന്തിക്കുന്ന പിണറായി എത്ര വിഡ്ഢിയാണ്. മരക്കഴുതകൾ പോലും ഇങ്ങനെ ഒക്കെ പോലീസിനെ കൊണ്ട് ചെയ്യിക്കുമോ? മാത്യുവിനെ പൊലീസ് മർദ്ദിച്ചത് ഏറെ വിവാദമായിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ കണ്ണിലെ കരടായ മാത്യുവിനെ പൊലീസിനെ ഉപയോടിച്ച് അധികാരത്തിന്റെ ഗർവിൽ തല്ലിയൊതുക്കാൻ ശ്രമിച്ചെന്ന ആരോപണം ശക്തമായിരിക്കുകയാണ്. നിയമ സഭയിൽ മാത്രമല്ല, കോടതികളിലും പിണറായിയും കുടുംബവും നടത്തുന്ന കൊള്ളരുതായ്മകൾക്കെതിരെ വാളോങ്ങുന്ന അഭിഭാഷകൻ കൂടിയാണ് മാത്യു എന്ന് മറക്കരുത്.

പൊലീസ് ലാത്തിച്ചാർ്ജ്ജിൽ കൈപൊട്ടി കുഴൽ നടൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അതേസമയം മാത്യുവിനെ പൊലീസ് മർദ്ദിച്ചത്തിനു പിന്നിൽ രഹസ്യ അജണ്ടയുണ്ടെന്നാണ് ആക്ഷേപം. അതാണ് സത്യം. പിണറായിക്കു വേദം ഓതുന്നവരുടെ അജണ്ട കൂടിയാണിത്. മുഖ്യമന്ത്രിക്ക് വേണ്ടി പകപോക്കലാണ് മാത്യുവിനെതിരെ നടന്നതെന്നതാണ് സത്യം.

രണ്ടാം പിണറായി സർക്കാറിന്റെ നോട്ടപ്പുള്ളികളുടെ കൂട്ടത്തിൽ മുൻ നിരയിൽ നിൽക്കുന്ന മാത്യു കുഴൽനാടൻ മുഖ്യമന്ത്രി പിണറായി വിജയനെയും മകളെയും നിരന്തരം വെട്ടിലാക്കിയ നേതാവാണ് . നിയമസഭയ്ക്കുള്ളിലും പുറത്തും വിട്ടുവീഴ്‌ച്ചയില്ലാത്ത പോരാട്ടമാണ് മാത്യു നടത്തുന്നത്. അതുകൊണ്ട് തന്നെ പലവിധത്തിൽ മാത്യുവിനെ ദ്രോഹിക്കാൻ സർക്കാർ മുന്നിലുണ്ട്. എങ്കിട്ടും പിന്നോട്ടില്ലെന്ന നിലപാടിലാണ് കുഴൽനാടൻ.

മാർച്ച് മാർ്ച്ച് ഉദ്ഘാടനം ചെയ്തത് മാത്യു കുഴൽനാടൻ എംഎൽഎയായിരുന്നു . ഒരു മവയവും ഇല്ലാതെയയിരുന്നു മാത്യു കത്തിക്കയറിയത്. മുന്ത്രിക്കൊപ്പം സഞ്ചരിക്കുന്നത് ക്വട്ടേഷൻ സംഘമാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആരോപിച്ചു. സിപിഎമ്മിന് വേണ്ടി പണിയെടുക്കുന്ന പൊലീസുകാർ കാക്കി അഴിച്ചുവെച്ച് പുറത്തുപോകണം. തങ്ങൾ എല്ലാവരും തെരുവിൽ അണിനിരക്കും. ഗവർണർ പോയതുപോലെ അകമ്പടിയില്ലാതെ പിണറായി വിജയന് ഇറങ്ങിനടക്കാൻ കഴിയുമോയെന്നും കുഴൽനാടൻ വെല്ലുവിളിച്ചു. ഭാര്യാപിതാവിനെ ഒറ്റയ്ക്ക് വിടാൻ ധൈര്യമുണ്ടോ എന്ന് മന്ത്രി മുഹമ്മദ് റിയാസിനോടും കുഴൽനാടൻ വെല്ലുവിളി നടത്തി. ഇതിന് പിന്നാലെയായിരുന്നു ലാത്തിച്ചാർജ്ജ്.

കൈക്ക് പൊട്ടലേറ്റ് മാത്യു ചികിത്സയിലാണ്. അദ്ദേഹത്തെ പിന്തുണച്ച് ശശി തരൂർ അടക്കമുള്ളവർ രംഗത്തുവന്നു. ഇടത് സർക്കാരിന്റെ നിശിത വിമർശകനായ മാത്യുഇത് വരെ കാണിച്ചിട്ടുള്ള ധീരത തുടർന്നും പതിന്മടങ്ങ് ശക്തിയോടെ തുടരട്ടെയെന്ന് തരൂർ ആശംസിച്ചു. മാത്യുവിനെതിരായ പൊലീസ് അതിക്രമം തന്നെ ഞെട്ടിച്ചെന്നും തരൂർ വ്യക്തമാക്കി.

ശശി തരൂരിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

കേരളത്തിലെ പൊലീസിന്റെ അക്രമ വാസനക്കെതിരെ പലപ്പോഴും ഞാൻ സംസാരിച്ചിട്ടുണ്ട്. ഇന്ന് എന്റെ സുഹൃത്തും സഹപ്രവർത്തകനും നിയമസഭാ സാമാജികനുമായ മാത്യു കുഴൽനാടന് പൊലീസിന്റെ അക്രമത്തിന് ഇരയാവേണ്ടി വന്നത് എന്നെ സത്യത്തിൽ ഞെട്ടിച്ചു.


അദ്ദേഹത്തിന്റെ കൈ അവർ അടിച്ചു പൊട്ടിച്ചിട്ടുണ്ട്. കേരള പൊലീസിന്റെ അപചയത്തെ വിശേഷിപ്പിക്കാൻ സത്യത്തിൽ വാക്കുകളില്ല. ഈ അക്രമത്തിനെതിരെ ക്രിമിനൽ കംപ്ലൈന്റ്‌റ് തന്നെ കൊടുക്കേണ്ടതുണ്ട്. കെ പി സി സി യുടെ ലീഗൽ വിഭാഗം അത് പെട്ടെന്ന് ചെയ്യുമെന്ന് തന്നെ കരുതുന്നു. അതേ സമയം മാത്യുവിന്റെ പരിക്കുകൾ പെട്ടെന്ന് തന്നെ ഭേദമാവട്ടെ എന്നാശംസിക്കുന്നു. ഇടത് സർക്കാരിന്റെ നിശിത വിമർശകനായ അദ്ദേഹം ഇത് വരെ കാണിച്ചിട്ടുള്ള ധീരത തുടർന്നും പതിന്മടങ്ങ് ശക്തിയോടെ തുടരട്ടെ എന്നും ആശംസിക്കുന്നു.

അതേസമയം മാസപ്പടി കേസ് ഹൈക്കോടതി മുമ്പാകെയും ഇന്നു വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തിൽ കേന്ദ്ര കോർപറേറ്റ്കാര്യ മന്ത്രാലയത്തിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്.എഫ്.ഐ.ഒ) ഏജൻസിയുടെ അന്വേഷണം നടക്കുന്നുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു .

ഇല്ലാത്ത സേവനത്തിന്റെ പേരിൽ കൊച്ചിയിലെ സി.എം.ആർ.എൽ കമ്പനി മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസിന് പ്രതിഫലം നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ല പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് നൽകിയ ഹരജിയിലാണ് എസ്.എഫ്.ഐ.ഒ അന്വേഷണം സംബന്ധിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞത്. അന്വേഷണം നടക്കുന്നുണ്ടെങ്കിൽ വിവരങ്ങൾ അറിയിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന് സി.എം.ആർ.എൽ നൽകിയ മൊഴിയിൽ എക്സാലോജിക് സൊല്യൂഷൻസ് കമ്പനിക്ക് പണം കൈമാറിയെന്ന് പറയുന്നുണ്ടെന്നും ഇത് അന്വേഷിക്കാൻ എസ്.എഫ്.ഐ.ഒ ഡയറക്ടർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും സി.എം.ആർ.എല്ലിലെ മൈനോറിറ്റി ഷെയർ ഹോൾഡർ കൂടിയായ ഹരജിക്കാരൻ ആരോപിക്കുന്നു. അനധികൃത കരിമണൽ ഖനനത്തിനു വേണ്ടിയാണ് ഇടപാട് നടന്നിട്ടുള്ളത്. പബ്ലിക് ലിമിറ്റഡ് കമ്പനിയായ സി.എം.ആർ.എല്ലിന്റെ 13.4 ശതമാനം ഓഹരി സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെ.എസ്‌ഐ.ഡി.സിക്കാണ്. സി.എം.ആർ.എൽ 135 കോടിയുടെ തിരിമറി നടത്തിയിട്ടുണ്ടെന്നും കെ.എസ്‌ഐ.ഡി.സിക്കും ഇതിന്റെ നഷ്ടമുണ്ടായെന്നും ഹരജിക്കാരൻ വാദിക്കുന്നു.

ഇതിനിടെ മാസപ്പടി ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുന്ന ഹരജി ഹൈക്കോടതി ജനുവരി നാലിന് പരിഗണിക്കാൻ മാറ്റി. കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൈൽസ് കമ്പനി (സി.എം.ആർ.എൽ) ഇല്ലാത്ത സേവനത്തിന് മാസപ്പടി നൽകിയെന്ന കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെതിരെ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ പുനഃപരിശോധന ഹരജിയാണ് പരിഗണനയിലുള്ളത്.

ഹരജിക്കാരൻ മരിച്ച ശേഷം കേസുമായി മുന്നോട്ടുപോകുന്നില്ലെന്ന് ബന്ധുക്കൾ അറിയിച്ചെങ്കിലും പുനഃപരിശോധന ഹരജിയിൽ സ്വയം പരിശോധന നടത്താമെന്ന് വിലയിരുത്തിയ കോടതി, അമിക്കസ്‌ക്യൂറിയെ നിയമിച്ച് നിലപാട് തേടിയശേഷം കേസ് തുടരാൻ തീരുമാനിക്കുകയുമായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...