Connect with us

Hi, what are you looking for?

Crime,

ആർഷോയെ കയറൂരി വിട്ടു, പിണറായിയുടെ തലയിൽ കയറിയിരുന്ന് തേച്ച് തെറിവിളിച്ച് കുട്ടി സഖാവ്

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ അഴിപ്പിച്ച ബാനര്‍ വീണ്ടും ഉയര്‍ത്തുന്നതിനിടെ പോലീസിനെ ഭീഷണിപ്പെടുത്തിയ എസ്എഫ്ഐ സംസ്ഥാനെ സെക്രട്ടറി പി.എം ആര്‍ഷോയുടെ അതിരുവിട്ട പ്രയോഗങ്ങൾ തിരിച്ചടിയാകുന്നു. ഗവര്‍ണര്‍ക്കെതിരായ ബാനര്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുകളില്‍ കയറി നിന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കെട്ടിയത്. ഇതു തടയാന്‍ ശ്രമിച്ചതോടെയാണ് ആര്‍ഷോ പോലീസിന് നേരെ തിരിഞ്ഞത്.

‘ആ നാറി കക്കൂസ് കഴുകാൻ പറയുമ്പോൾ കക്കൂസ് കഴുകിക്കോണം. എസ്എഫ്ഐയുടെ നെഞ്ചത്ത് മെക്കിട്ട് കയറാൻ നിൽക്കരുത്’ എന്നായിരുന്നു പോലീസിനോട് ആർഷോയുടെ ഭീഷണി. ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നതെന്നും ആർഷോ പറഞ്ഞു. സംഘിയുടെ ഏഴാം കൂലിയാണ് പോലീസെന്നും ആർഷോ പറയുകയുണ്ടായി. ചുരുക്കിപ്പറഞ്ഞാൽ പോലീസ് സേനയെ വിമര്ശിക്കുന്നതിലൂടെ മുഖ്യമന്ത്രി കൂടിയായ ആഭ്യന്തര മന്ത്രി പിണറായി വിജയൻ കഴിവുകെട്ടവനാണെന്ന് പരോക്ഷമായി പറഞ്ഞു വെയ്ക്കുകയാണ് ആർഷോ ഇവിടെ ചെയ്തിരിക്കുന്നത്. കേരളാ പോലീസ് സംഘിക്ക് ദാസ്യവേല ചെയ്യുന്നു എന്ന് പറയുമ്പോൾ സ്വാഭാവികമായും ആഭ്യന്തര മന്ത്രിയായ പിണറായി വിജയനും അതിൽ പ്രതിപ്പട്ടികയിലാകും. എന്തായാലും ഇവിടെ സർക്കാരിന് തൊടുന്നതെല്ലാം തിരിച്ചടിക്കുന്ന ഗതിയാണ്.

ഗവര്ണരെക്കെതിരായ sfi യുദ്ധം മൂർച്ഛിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഗവർണറോട് സന്ധിചെയ്യാൻ തയ്യാറല്ല എന്ന് വ്യക്തമാക്കുകയാണ് എസ് എഫ് ഐ. കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ജനാധിപത്യ വിരുദ്ധനാണ് ആരിഫ് മുഹമ്മദ് ഖാന്‍ എന്നാണ് ആർഷോയുടെ ആരോപണം. ക്ഷമയുടെ നെല്ലിപ്പലക കണ്ടുകൊണ്ടാണ് എസ്എഫ്ഐ നിൽക്കുന്നത്. ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. ഉയർത്തിയത് രാഷ്ട്രീയ മുദ്രാവാക്യങ്ങളാണ്. മുദ്രാവാക്യങ്ങൾ ആർഎസ്എസ് ഭയക്കുന്നതുപോലെ ഗവർണറും ഭയക്കുകയാണ്. നാളെ നേരം പുലരുന്നതിന് മുൻപ് നൂറുകണക്കിന് ബാനറുകൾ ക്യാംപസില്‍ ഗവർണർക്കെതിരെ ഉയരുമെന്നും ആര്‍ഷോ പറഞ്ഞു.

ബാനറുകളിലൂടെയും പോസ്റ്ററുകളിലൂടെയും പ്രതിഷേധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുക എന്നുള്ളത് അങ്ങേയറ്റം ജനാധിപത്യപരമായ രീതിയാണ്. ഈ ക്യാമ്പസിനകത്ത് എസ്.എഫ്.ഐ. സ്ഥാപിച്ചിട്ടുള്ള വിവിധങ്ങളായ ബാനറുകളും പോസ്റ്ററുകളുമുണ്ട്. ഇന്ന് കേരളത്തിനകത്ത് ഉയര്‍ന്നു കേള്‍ക്കണമെന്ന് കേരളത്തിലെ ഓരോ മനുഷ്യനും ആഗ്രഹിക്കുന്ന രാഷ്ട്രീയ മുദ്രാവാക്യങ്ങളാണ് ഞങ്ങള്‍ അതിലൊക്കെ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ രാഷ്ട്രീയ ചോദ്യങ്ങളെ ഈ വിധത്തില്‍ ചാന്‍സലര്‍ ഭയപ്പെടുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് കാര്യമായ എന്തൊക്കെയോ തകരാറുണ്ട് എന്നാണ് കാണാന്‍ കഴിയുന്നത്.

ഞങ്ങള്‍ ഈ സമരം ആരംഭിക്കുമ്പള്‍ സമരരൂപങ്ങളും പ്രതിഷേധങ്ങളും ഏറ്റവും നിലവാരത്തിലുള്ളതായിരിക്കണമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ നിലവാരം ഇടിയുകയാണ്. ഗവര്‍ണര്‍ കാണിക്കേണ്ട മാന്യതയാണോ ഇതെന്ന ചോദ്യം പൊതുസമൂഹത്തില്‍ ഉയരുന്നുണ്ട്. ഞങ്ങള്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറയുന്നില്ല. അദ്ദേഹം ചാന്‍സലര്‍ ആയിരിക്കുന്ന സര്‍വകലാശാലകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന ഞങ്ങള്‍ വിദ്യാര്‍ഥികളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറയണം. അതിന് മറുപടി പറയാനുള്ള ഉത്തരവാദിത്വം ഗവര്‍ണര്‍ക്കുണ്ടെന്നും ആര്‍ഷോ പറഞ്ഞിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...