Connect with us

Hi, what are you looking for?

India

ഗവർണറെ ഒരുത്തനും തൊടില്ല, മോദിയുടെ സർജിക്കൽ സ്ട്രൈക്ക്, ഗവർണറുടെ സംരക്ഷണത്തിന് ഇന്ത്യൻ സേന എത്തും

കേരള ​ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോ​ഗിക വസതിയിലെത്തി ചർ‌ച്ച നടത്തി പാങ്ങോട് സൈനീക ക്യാമ്പ് മേധാവി. തിരുവനന്തപുരം പാങ്ങോട് മിലിട്ടറി സ്റ്റേഷൻ സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ സലിൽ എം.പിയാണ് ​ഗവർണറെ സന്ദർശിച്ചത്. ഗവർണ്ണർക്ക് സുരക്ഷ ഒരുക്കാൻ ഇന്ത്യൻ സൈന്യം മുന്നിൽ തന്നെയുണ്ട്. ഗവർണ്ണറേ വധിക്കാൻ അടക്കം നീക്കം നടന്നിട്ടും കേരളാ പോലീസിനു തടയാൻ ആകാത്ത സാഹചര്യത്തിൽ ഏത് സമയത്തും ഗവർണ്ണറുടെ സംരക്ഷണം ഇന്ത്യൻ മിലിട്ടറി ഏറ്റെടുക്കുമെന്ന സൂചനയാണ് ഈ സന്ദർശനത്തിലൂടെ പുറത്തു വരുന്നത്.

ഇതുമായുള്ള ചിത്രങ്ങൾ ​ഗവർണർ തന്നെയാണ് പങ്കിട്ടിരിക്കുന്നത്. കേരളത്തിൽ ​ഗവർണർക്ക് പോലിസ് മതിയായ സുരക്ഷയൊ രുക്കുന്നില്ല എന്നതിന്റെ തെളിവുകൾ കഴി‍‍‌ഞ്ഞ ദിവസങ്ങളിൽ കേരളം കണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട ഉന്നത തലങ്ങളിൽ നിന്ന് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാ​ഗമാണ് സൈനിക മേധാവിയുടെ ഈ സന്ദർശനം. ഭരണ ഘടന തലവനെ മനപ്പൂർവ്വം അക്രമികളുടെ കയ്യിലേക്ക് വെച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. അത്തരം സാഹചര്യങ്ങൾ നോക്കി നിൽക്കില്ല എന്ന് കേന്ദ്ര സർക്കാരും സൈന്യവും ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്.

പിആർഒ, കേരള രാജ്ഭവൻപാങ്ങോട് ആർമി ക്യാംപിലെ കമാൻഡർമാർ ഗവർണർ ആരിഫ് ഖാനെ സന്ദർശിച്ചിട്ടുണ്ട്. കേരള പൊലീസിനെ കൊണ്ട് എസ് എഫ് ഐ യെ കൈകാര്യം ചെയ്യാൻ പറ്റില്ലെന്നു കണ്ടാൽ ജസ്റ്റ് ഒരു ഫോൺ വിളിയിൽ പ്രശ്നം തീർക്കും.ഗവർണർക്കെതിരായ നീക്കങ്ങൾ മിലിറ്ററി ഇന്റലിജൻസും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.എസ് എഫ് ഐ ക്കാരെ കാണുമ്പോൾ ഭയന്ന് പുറകോട്ട് മാറുന്ന കേരള പൊലീസ് അല്ല പാങ്ങോട് ഉള്ളത്.പാക്കിസ്ഥാനിൽ സർജിക്കൽ സ്ട്രൈക്ക് നടത്തിയ മിലിട്ടറി കമാൻഡോകളുടെ ടീമും പാങ്ങോട്ടുണ്ട്.

ഗവർണർ കേരളത്തിൽ തങ്ങിയാൽ അദ്ദേഹത്തിന്റെ ജീവന് ഭീഷണി ഉണ്ടെന്ന തരത്തിൽ കേന്ദ്ര ഇന്റലിജൻസിന് ശുപാർശ നൽകാൻ സംസ്ഥാന ഇന്റലിജൻസ് വിഭാഗം നീക്കം നടത്തുന്നതായുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. രാജ്ഭവനിലും ഗവർണർ സഞ്ചരിക്കുന്ന സ്ഥലങ്ങളിലും വിന്യസിക്കാൻ ആവശ്യമായ പോലീസ് സേന കേരളത്തിനില്ലെന്നായിരിക്കും സംസ്ഥാന സർക്കാർ അറിയിക്കുക. ഇങ്ങനെ വരുമ്പോൾ ഗവർണറുടെ സംരക്ഷണത്തിന് കേന്ദ്ര സേന ഇറങ്ങുമെന്ന് ഉറപ്പാണ്.

ഡൽഹിയിലും ഗവർണർക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് സി പി എം തീരുമാനം. അതേ സമയം ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കുന്ന ലോകസഭാ തെരങ്ങടുപ്പിന്റെ പശ്ചാത്തലത്തിൽ സിപി എമ്മിനെ പിണക്കാൻ ബി ജെ പി തയാറല്ല. കാരണം രാഹുൽ ഗാന്ധി മത്സരിക്കുന്നത് കേരളത്തിലെ വയനാട്ടിലാണ്. രാഹുലിനെതിരെ മത്സരിക്കുന്നത് സി പി എം ആണ്. രാഹുൽ വയനാട്ടിൽ തോറ്റാൽ അതിന്റെ നേട്ടമെല്ലാം കൈവരിക ബി ജെ പിക്കായിരിക്കും. അതിനാൽ തത്കാലം പിണറായിയെ പിണക്കാതെ മുന്നോട്ടു കൊണ്ടുപോകാനായിരിക്കും കേന്ദ്രം ശ്രമിക്കുക.

പിണറായിക്ക് ബി ജെ പിയെക്കാൾ ശത്രുത കോൺഗ്രസിനോടാണെന്ന് കേന്ദ്രത്തിനറിയാം. നവകേരള ജനസദസിനെതിരെ നടക്കുന്ന കോൺഗ്രസിന്റെ സമരങ്ങളിൽ പിണറായി അസ്വസ്ഥനാണെന്നും ബി ജെ പിക്കറിയാം. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കാൻ കേന്ദ്ര സർക്കാരിനോട് രേഖാമൂലം ആവശ്യപ്പെടേണ്ട സാഹചര്യമാണെന്നും ഇക്കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം കൊട്ടാരക്കരയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു..

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...