Connect with us

Hi, what are you looking for?

Kerala

കേരളത്തിലും സി പി എമ്മിന് പശ്ചിമ ബംഗാളിന്റെ ഗതി വരും, മുങ്ങുന്ന കപ്പലിനെ പിണറായി ഒരരികത്ത് എത്തിക്കും

കേരളത്തിലും സി പി എമ്മിന് പശ്ചിമ ബംഗാളിന്റെ ഗതി വരും. പോലീസിന്റെ വടി DYFI യുടെയും സി പി എമ്മിന്റെയും കൈയ്യിൽ കൊടുത്തിരിക്കുന്ന പാർട്ടിയോടുള്ള ജനരോക്ഷം കേരളമാകെ ഇരമ്പുകയാണ്. നവകേരള ബസ് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ കേരള ജനതയെ വെല്ലുവിളിക്കാനും ജനത്തോടു പച്ച നുണ പറയാനും തുടങ്ങിയ പിണറായി വിജയൻ അത് തുടരുമ്പോൾ സി പി എം എന്ന മുങ്ങുന്ന കപ്പലിനെ ഏതെങ്കിലും ഒരരികത്ത് എത്തിക്കുമെന്നും ഉറപ്പായി.

നവകേരള സദസ് തലസ്ഥാനത്ത് എത്തിയതോടെ സംസ്ഥാനമാകെ സംഘര്‍ഷ ഭൂമിയായി മാറിയിരിക്കുന്നു എന്ന് വേണം പറയാൻ. നവകേരള സദസ് എന്നത് ഒരു സംഘട്ടന സദസായി മുഖ്യ മന്ത്രി തന്നെ മാറ്റി. നാട്ടിലാകെ സർക്കാരിനെതിരെ ജന രോക്ഷം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‌കേണ്ട സര്‍ക്കാര്‍ കലാപത്തിന് ആഹ്വാനം നല്കുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യം ജനം നോക്കി കാണുകയാണ്.

നവംബര്‍ 18 ന് കാസര്‍കോട് നിന്ന് ആരംഭിച്ച നവകേരള സദസ് വിവിധ ജില്ലകളില്‍ സഞ്ചരിച്ച് കഴിഞ്ഞ ദിവസമാണ് തലസ്ഥാനത്തേക്ക് കടന്നത്. നവകേരള ബസ് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ തന്നെ സംസ്ഥാനത്തിന്റെ അങ്ങിങ്ങ് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾ എല്ലാം കൂടി ബസ് തലസ്ഥാനത്ത് എത്തിയപ്പോള്‍ സംസ്ഥാന വ്യാപകമായ കലാപത്തിലേക്ക് നീങ്ങിയെന്നു വേണം പറയാൻ.

സംസ്ഥാനത്ത് ഭരണം സ്തംഭനം ഉണ്ടാക്കി കൊണ്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരുടെയും ടൂർ പരിപാടിക്ക് തുടക്കം കുറിക്കുന്നത്. സംസ്ഥാനത്ത് ഭരണം സ്തംഭിച്ചിട്ട് ഒരു മാസം പിന്നിടുന്നു. മുഖ്യമന്ത്രിയും സംഘവും സഞ്ചരിക്കുന്ന ബസിനു നേരേ കരിങ്കൊടി വീശിയത് തടഞ്ഞ പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെ നേരിടാന്‍ DYFIക്കാരെ സിപിഎം രംഗത്തിറക്കിയതോടെ കേരളത്തില്‍ സംഘര്‍ഷം ഉടലെടുത്തത്.

മുഖ്യമന്ത്രിയുടെ ഗണ്‍മാനു പ്രതിഷേധക്കാരെ തല്ലാൻ വടികൊടുത്ത് തല്ലിച്ചിട്ടും അതൊന്നും താൻ കണ്ടില്ലെന്നു പറഞ്ഞു ജനത്തെ മുഴുവൻ കഴുതകളാക്കുകയായിരുന്നു. ജനങ്ങളുടെ പരാതി കേൾക്കാൻ ഇറങ്ങിയവർ ഹോട്ടൽ മുറികളിൽ കാബിനറ്റ് മീറ്റിങ്ങും മൂക്കറ്റം ഭക്ഷണവുമായി യാത്ര ചെയ്യുന്ന അഭിനയം കണ്ടവരൊക്കെ മൂക്കത്ത് സത്യത്തിൽ വിരൽ വെച്ച് പോയി. സംസ്ഥാനത്ത് അക്രമം (മൂക്കിന് കീഴെ നടന്നിട്ടു കൂടി ) ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഒന്നും അറിഞ്ഞില്ല. കണ്ടില്ലെന്നു നടിച്ചു.

വാര്‍ത്താസമ്മേളനങ്ങളിൽ DYFI യെയും പോലീസുകാരേയും രക്ഷിക്കാൻ പാട് പെട്ട മുഖ്യന്റെ മറുപടികൾ പലയിടത്തും മുറിഞ്ഞു. ചിലപ്പോഴാകട്ടെ ധാർഷ്ട്യം കാട്ടി മൈക്ക് ഓഫ് ചെയ്ത് ഇറങ്ങി പോയി. കോടതി വിചാരണ വേണ്ടെന്ന് കയർത്തു. നവകേരള ബസ് കടന്നുവരുന്ന റൂട്ടില്‍ കറുത്ത വസ്ത്രം അണിഞ്ഞ് ആർക്കും പോകാൻ കഴിയാത്ത അവസ്ഥായായിരുന്നു ഉണ്ടായിരുന്നത്. ബസ് കാത്ത് നിന്ന യുവതിയെ പോലീസ് ഭയപ്പെടുത്തി. വിരട്ടി ഓടിച്ചു. യൂണിഫോം കറുത്ത വസ്ത്രമുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് പോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയുണ്ടായി.

റോഡ് വക്കില്‍ കറുപ്പിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ കറുപ്പ് നിറമുള്ള യുവാവ് വെളുത്ത പെയിന്റടിച്ച് വീട്ടില്‍ നില്‍ക്കേണ്ടി വരെ വന്നു. നവകേരള ബസ് തലസ്ഥാനത്ത് എത്തിയപ്പോള്‍ സമ്മേളനം നടക്കുന്ന മേഖലകള്‍ക്ക് കനത്ത സുരക്ഷ നല്കാന്‍ ജില്ലാ പോലീസ് മേധാവി ഉത്തരവിറക്കി. ഡ്രോണ്‍ പറത്താന്‍ പാടില്ലെന്നായിരുന്നു ഉത്തരവ്. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെല്ലാം നിരീക്ഷണത്തിലാണിപ്പോൾ. സംസ്ഥാനത്തെ പോലീസ് സേന മുഴുവനിപ്പോൾ പിണറായിക്കൊപ്പമാണ്. 23 വരെ പോലീസുകാര്‍ക്ക് അവധി നൽകില്ലെന്നാണ് പറഞ്ഞിരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...