Connect with us

Hi, what are you looking for?

Crime,

ആഭ്യന്തരം കൈയ്യിലെടുത്ത് DYFI CPM ഗുണ്ടകൾ, പോലീസ് കസ്റ്റഡിയിലെടുത്ത കോൺഗ്രസ് നേതാക്കളെ DYFI – CPM പ്രവർത്തകർ സ്റ്റേഷനിൽ കയറി മർദ്ദിച്ചു

തിരുവനന്തപുരം . സംസ്ഥാന തലസ്ഥാനത്ത് ആഭ്യന്തരം കൈയ്യിലെടുത്ത് DYFI CPM ഗുണ്ടകൾ. പോലീസ് കസ്റ്റഡിയിലെടുത്ത കോൺഗ്രസ് നേതാക്കളെ ഡിവൈഎഫ്ഐ – സിപിഎം പ്രവർത്തകർ സ്റ്റേഷൻ വളപ്പിലിട്ട് മർദിച്ചു. വെഞ്ഞാറമൂട്ടിൽ മുഖ്യമന്ത്രിയുടെ നവകേരള സദസിനു മുൻപ് പോലീസ് കരുതൽ തടങ്കലിലാക്കാനായി സ്റ്റേഷനിലേക്ക് കൊണ്ടുവന്ന കോൺഗ്രസ് നേതാക്കളെയാണ് ഡിവൈഎഫ്ഐ – സിപിഎം പ്രവർത്തകർ സ്റ്റേഷൻ വളപ്പിലിട്ട് അതി ക്രൂരമായി മർദ്ദിച്ചത്.

പോലീസ് കസ്റ്റഡിയിലാണല്ലോ എന്ന് കരുതി കോൺഗ്രസ് നേതാക്കൾക്ക് പ്രതികരിക്കാനായില്ല. DYFI CPM ഗുണ്ടകൾ പോലീസ് സ്റ്റേഷനിൽ കയറി പോലീസ് നോക്കി നിൽക്കെ കോൺഗ്രസ് നേതാക്കളെ മർദ്ദിക്കുകയായിരുന്നു.വെഞ്ഞാറമൂട്ടിൽ മുഖ്യമന്ത്രിയുടെ നവകേരള സദസിനു മുൻപ് കരുതൽ തടങ്കലിലാക്കാനായി സ്റ്റേഷനിലേക്ക് കൊണ്ടുവന്ന കോൺഗ്രസ് നേതാക്കളെ ഡിവൈഎഫ്ഐ–സിപിഎം പ്രവർത്തകർ സ്റ്റേഷൻ വളപ്പിലിട്ട് മർദിക്കുകയായിരുന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹരി, ബ്ലോക്ക് പ്രസിഡന്റ് ബിനു എസ്.നായർ എന്നിവർക്കാണ് അതിക്രൂരമായ മർദനമേറ്റത്.

വാമനപുരം മണ്ഡലത്തിൽ വൈകിട്ട് 4.30നാണ് മുഖ്യമന്ത്രി നവകേരള സദസ് ഉദ്ഘാടനം ചെയ്യുന്നതിനാൽ ഉച്ചക്ക് 2 മണി മുതൽ എംസി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. ഇതിനു മുന്നോടിയായി മൂന്നര മണിയോടെയാണ് കോൺഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്തായിരുന്നു പോലീസ് നടപടി എന്നാണ് പറയുന്നത്. സ്റ്റേഷനിലേക്ക് നേതാക്കളെ കൊണ്ടുവന്നപ്പോൾ DYFI – CPM പ്രവർത്തകർ സ്റ്റേഷൻ വളപ്പിലേക്ക് പാഞ്ഞു കയറി മർദിക്കുകയാണ് ഉണ്ടായത്. മർദനത്തിൽ നേതാക്കൾക്ക് പരുക്കേറ്റു. പൊലീസ് കോൺഗ്രസ് നേതാക്കളെ സ്റ്റേഷനുള്ളിലേക്ക് തുടർന്നാണ് മാറ്റുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...