Connect with us

Hi, what are you looking for?

Health

വീണ്ടും മാസ്‌ക് നിർബന്ധമാക്കിയേക്കും, കർശന നിയന്ത്രങ്ങൾ ഇപ്പോൾ കൊണ്ട് വന്നാലത്‌ നവകേരള സദസിനെ ബാധിക്കും

കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കിയേക്കും. നവകേരള സദസ് തീർന്നതിന് ശേഷം കൂടുതൽ നിയന്ത്രണവും ഉണ്ടാവും. ഇപ്പോൾ കർശന നിയന്ത്രങ്ങൾ കൊണ്ട് വന്നാൽ അത് നവകേരള സദസിനെ ബാധിക്കും. ആശുപത്രി ജീവനക്കാരും ആശുപത്രിയിലെത്തുന്നവരും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം വന്നു കഴിഞ്ഞു. ഗുരുതര രോഗമുള്ളവർ, ഗർഭിണികൾ എന്നിവർക്കും മാസ്‌ക് നിർബന്ധമാണ്. രോഗലക്ഷണമുള്ളവരെ മാത്രം കോവിഡ് പരിശോധന നടത്തുന്നതാണ് അഭികാമ്യമെന്നാണ് വിലയിരുത്തൽ.

രാജ്യത്ത് കോവിഡ് കേസുകൾ കൂടുന്നത് വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ ബുധനാഴ്ച അടിയന്തരയോഗം ചേരും. സംസ്ഥാന ആരോഗ്യമന്ത്രിമാർ, ആരോഗ്യവകുപ്പ് സെക്രട്ടറിമാർ, കേന്ദ്ര ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥർ, കേന്ദ്രഭരണപ്രദേശങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ഈ യോഗത്തിൽ മാസ്‌ക് നിർബന്ധമാക്കലും ചർച്ചയാകും. ഇതുൾപ്പെടെ പല നിയന്ത്രണവും വരാൻ ഇടയുണ്ട്. ലോക്ഡൗണിലേക്ക് പോകണമോ വേണ്ടയോ എന്ന് പിന്നീട് തീരുമാനിക്കും.

ഗുരുതരരോഗമുള്ളവർ, പ്രായമായവർ, ഗർഭിണികൾ എന്നിവർക്ക് പ്രത്യേക പരിഗണന കേരളത്തിലെ ആശുപത്രികളിൽ നൽകും. കോവിഡ് പോസിറ്റീവായാൽ ചികിത്സിക്കുന്ന ആശുപത്രിയിൽ തന്നെ ചികിത്സ ഉറപ്പാക്കണമെന്നും മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം നിർദ്ദേശിച്ചു. കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളത് 1749 പേരാണ്. കഴിഞ്ഞദിവസം മാത്രം 115 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായാണ് സംസ്ഥാന സർക്കാർ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നല്കിയ കണക്ക്.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് കേന്ദ്രത്തെ കേരളം അറിയിക്കും, കൊവിഡ് കേസുകളിൽ വർധനയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട വിധം സാഹചര്യമില്ലെന്നാണ് കേരളത്തിന്റെ വിലയിരുത്തൽ. ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും ആശുപത്രി സംവിധാനങ്ങൾ സജ്ജമെന്നുമാണ് കേരളം അറിയിക്കുക. ആശുപത്രികളിൽ മാസ്‌ക് ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. ജില്ലകളുടെ അടിസ്ഥാനത്തിൽ ഐസോലേഷൻ വാർഡുകൾ സജ്ജമാക്കാൻ നിർദ്ദേശം.

രോഗലക്ഷണങ്ങൾ ഉള്ളവരിൽ പരിശോധന ഉറപ്പാക്കുകയും രോഗികളുടെ എണ്ണം ഉയരുന്ന എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ പ്രത്യേക ശ്രദ്ധ വേണമെന്നാണ് നിർദ്ദേശമുള്ളത്. ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ആരോഗ്യവകപ്പ് ഡയറക്ട്രേറ്റ് പ്രത്യേക റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടായിരുന്നു. പരിശോധനകൾ കൂടുതൽ നടക്കുന്നതിനാലാണ് കേരളത്തിലെ ഉയർന്ന കണക്കുകളെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണത്തിലുള്ളത്.

ഓമിക്രോണിന്റെ ഉപവകഭേദമായ ജെ എൻ വൺ സംസ്ഥാനത്ത് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തലവേദന, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങളാണ് ജെ എൻ വൺ വകഭേദം മൂലമുള്ള കോവിഡ് ബാധയും പ്രകടിപ്പിക്കുന്നത്. കൂടുതൽ സംസ്ഥാനങ്ങളിലും ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്. അതിർത്തികളിൽ തൽകാലം നിരീക്ഷണം ഉണ്ടാകില്ല. എന്നാൽ സ്ഥിതി ഗതി രൂക്ഷമായാൽ അതും വരും. ക്രിസ്മസ് അവധിക്കാലം വരുന്നതിനാൽ കൂടുതൽ കർശന നിബന്ധനകൾ ഉടൻ ഉണ്ടാവില്ല.

ആശങ്കയുണ്ടാക്കുന്ന അവസ്ഥയില്ലെന്നും കേരള, തമിഴ്‌നാട് റോഡുകളുടെ കർണാടക അതിർത്തികളിൽ നിയന്ത്രണം കടുപ്പിക്കേണ്ടതില്ലെന്നും ജില്ലാഭരണകൂടങ്ങൾക്ക് നൽകിയ നിർദേശത്തിൽ കമ്മിഷണർ പറഞ്ഞു. എന്നാൽ, അതിർത്തി ജില്ലകളിൽ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടു. പരിശോധനകൾ നടക്കുന്നെന്ന് ഉറപ്പുവരുത്തണം.കേസുകളിൽ വർധന എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൊവിഡ് കേസുകളിൽ വർധനവുള്ളതെന്നും ഇവിടങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും യോഗത്തിൽ നിർദേശമുയർന്നിട്ടുണ്ട്. കേരളത്തിൽ സ്ഥിതി ഗതികൾ വിലയിരുത്താൻ പ്രത്യേക സംവിധാനം ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്. രോഗ വ്യാപന തോത് കൃത്യമായി വിലയിരുത്തിയാകും നിയന്ത്രണം കൊണ്ടു വരിക.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...