Connect with us

Hi, what are you looking for?

Crime,

സ്വപ്നാ സുരേഷ് കൊല്ലപ്പെടുമോ? കൊലക്കത്തിക്ക് മൂർച്ച കൂട്ടി പിണറായിൽ കണ്ണൂർ സ്‌ക്വാഡ്

സ്വപ്നയെ തീർക്കാൻ ഗുണ്ടാപ്പട കണ്ണൂരിൽ റെഡിഎന്ന് റിപ്പോർട്ടുകൾ. സ്വർണക്കടത്ത് കേസിലെ പ്രതിയും സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും സി.പി. എമ്മിന്റെയും കടുത്ത വിമർശകയുമായ സ്വപ്നാസുരേഷിനെ കുടുക്കാൻ വീണ്ടും കണ്ണൂരിലെ പൊലിസ്. ചോദ്യം ചെയ്യലിനായി തളിപറമ്പ് ഡി.വൈ. എസ്‌പിയുടെ മുൻപിൽ ഹാജരാകാനാണ് പോലീസ് നൽകിയിരിക്കുന്ന നോട്ടീസ്. ഇതുമായി ബന്ധപ്പെട്ടു ശ്രീകണ്ഠാപുരം എസ്. ഐ ഖദീജ, സിവിൽ പൊലിസ് ഓഫിസർ സജിമോൻ എന്നിവരടങ്ങുന്ന പൊലിസ് സംഘം ബംഗ്ളൂരിലെത്തി സ്വപ്നാ സുരേഷിന് നോട്ടീസ് നൽകിയതായാണ് വിവരം.

സി.പി. എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദനെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് ലൈവ് നടത്തി നാട്ടിൽ ക്രമസമാധാന പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചുവെന്ന സി.പി. എം തളിപറമ്പ് ഏരിയാ സെക്രട്ടറി കെ.സന്തോഷ് നൽകിയ കേസിൽ ചോദ്യം ചെയ്യാനാണ് വരുന്ന ഡിസംബർ 22-ന് ഹാജരാകാനാണ് നോട്ടീസ് നൽകിയത്.

നേരത്തെ ഈ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ സി.പി. എം പാർട്ടി കോട്ടയായ തളിപറമ്പിൽ ഹാജരാകുന്നത് തന്റെ ജീവന് ഭീഷണിയാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി എറണാകുളത്ത് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടു സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി ഈയൊരാവശ്യം നിരാകരിച്ചിരുന്നു.

അതിനിടെ ആദ്യം നൽകിയ നോട്ടീസിന്റെ കാലാവധി കഴിയുകയും ചെയ്തു. ഇതേ തുടർന്നാണ് സ്വപ്നാസുരേഷിന് വീണ്ടും പൊലിസ് നോട്ടീസ് നൽകിയത്. ഇതിനിടെ തനിക്കെതിരെ സ്വപ്നാസുരേഷ് ഉന്നയിച്ച ആരോപണങ്ങൾ മാനനഷ്ടമുണ്ടാക്കിയെന്നു ചൂണ്ടിക്കാട്ടി സി.പി. എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദൻ നൽകിയ മാനഷ്ട ഹർജി തളിപറമ്പ് കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.

ഇതിനു പുറമെയാണ് സ്വപ്നാ സുരേഷിനെതിരെ മറ്റൊരു കുരുക്ക് കൂടി മുറുകുന്നത്. സ്വപ്നാ സുരേഷും ഇവരെ മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങളിൽ നിന്നും പിന്മാറാൻ കോടികൾ വാഗ്ദാനം ചെയ്തുവെന്നു സ്വപ്ന തന്നെ വെളിപ്പെടുത്തിയ ബിജേഷ് പിള്ളയുമാണ് കേസിലെ പ്രതികൾ. ബിജേഷിനെ നേരത്തെ കണ്ണൂർ സിറ്റിപൊലിസ് കാര്യാലയത്തിൽ നിന്നും ഈ പരാതിയിൽ ചോദ്യം ചെയ്തിരുന്നു. തളിപറമ്പ് ബക്കളം സ്വദേശിയാണ് ബിജേഷ് പിള്ള. ഇയാൾ സി.പി. എം സംസ്ഥാന സെക്രട്ടറിക്കായി ഇടനിലക്കാരനായി പ്രവർത്തിച്ചുവെ ന്നാണ് സ്വപ്നാസുരേഷ് തന്റെ ഫെയ്സ് ബുക്കിലൂടെ വെളിപ്പെടുത്തി യത്.

എന്നാൽ സിപിഎമ്മിന്റെ തട്ടകമായ കണ്ണൂരിൽ എത്തിയാൽ സ്വപ്നയ്ക്ക് നേരെ ആക്രമണം ഉണ്ടാവുമെന്ന സൂചന ചില രഹസ്യ കേന്ദ്രങ്ങളിൽ നിന്നും പുറത്ത് വരുന്നുണ്ട്. പിണറായി വിജയൻറെ മാത്രമല്ല മകളും ഭാര്യയും മകനും അടങ്ങുന്ന കുടുംബത്തിന്റെ മുഴുവൻ ഭാവിയും സ്വപ്ന എന്ന പെണ്ണിന്റെ നാവിൻ തുമ്പിൽ ആവുമ്പോൾ സ്വപ്നയെ മെരുക്കുക എന്ന കഠിനമായ ശ്രമം ഉപേക്ഷിച്ചു സ്വപ്നയെ തീർക്കുക എന്ന സിപിഎമ്മിന് എളുപ്പമായ വഴി തിരഞ്ഞെടുക്കാൻ തന്നെയാവും പിണറായി ഒരുങ്ങുക. അതും പാർട്ടി തട്ടകമായ കണ്ണൂരിൽ സ്വപ്നയെ കിട്ടുമ്പോൾ കാര്യങ്ങൾ എളുപ്പമാകും. എന്തായാലും 22 എന്നത് സ്വപ്നയെ സംബന്ധിച്ചും രാഷ്ട്രീയ കേരളത്തെ സംബന്ധിച്ചും ഏറെ പ്രാധാന്യമുള്ള ദിനം തന്നെയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...