Connect with us

Hi, what are you looking for?

Kerala

ഗവർണർ പ്രാന്തനെന്നു പിണറായി !, നിന്നെ കണ്ടോളാമെന്ന് ഗവർണർ

SFI തുടങ്ങിവച്ച കരിങ്കൊടി മറ്റൊരു തലത്തിലേക്ക് എത്തുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മറുപടിയുമായി രംഗത്തെത്തിയതോടെ കാര്യങ്ങൾ സങ്കീർണമായി. ഇങ്ങനെ നിലതെറ്റിയ മനുഷ്യനെ കയർ ഊരി വിടരുതെന്നും എന്തും വിളിച്ചു പറഞ്ഞ് നാടിനെ അപമാനിക്കാമെന്നാണോ ഗവർണർ കരുതുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചു. ഗവർണറുടെ ബ്ലഡി കണ്ണൂർ പരാമർശത്തിനെതിരെയും മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചു.കണ്ണൂരിലെ ചരിത്ര സംഭവങ്ങൾ എണ്ണിപറഞ്ഞ ആയിരുന്നു മുഖ്യമന്ത്രിയുടെ മറുപടികണ്ണൂരിനെ ക്കുറിച്ച് അവസര വാദിയായ ആരിഫ് മുഹമ്മദ് ഖാനെന്തറിയാം.

മരിച്ചു വീണവരുടെ രക്തം ആണോ ആരിഫ് ഖാന് ബ്ലഡി.എന്തും വിളിച്ചു പറഞ്ഞു നാടിനെ അപമാനിക്കാം എന്നാണോ കരുതുന്നത്. നായനാരെയും കെ. കരുണാകരന്റേയും ഉൾപ്പെടെ പേരുകൾ ആരിഫ് ഖാന് അറിയില്ല. കണ്ണൂരിലെ രക്തസാക്ഷിത്വം എണ്ണിപറഞ്ഞുകൊണ്ടാണ് പിണറായി വിജയൻ ഗവർണർക്ക് മറുപടി നൽകിയത്. ഗവർണറെ ഈ നിലയ്ക്ക് വിടുന്നത് ശരിയല്ല എന്ന് കേന്ദ്രം മനസിലാക്കണം. ഇങ്ങനെ നിലതെറ്റിയ മനുഷ്യനെ കയർ ഊരി വിടരുത്. പ്രതിഷേധത്തെ തല്ലി ഒതുക്കാം എന്നാണോ ഗവർണർ കരുതുന്നത് വിവര ദോഷത്തിന് അതിരു വേണം.

ഞാൻ ഇറങ്ങിയപ്പോൾ അവർ ഓടിപ്പോയി എന്നാണ് അദ്ദേഹം പറയുന്നത്. കുട്ടികൾ അടുത്ത് വന്നാൽ നിങ്ങള് എന്ത് ചെയ്യും എന്നാണ് പറയുന്നതെന്നും മുഖ്യമന്ത്രി വെല്ലുവിളിച്ചു. ഇപ്പോൾ ഇത്രേ പറയുന്നുള്ളു.കൂടുതൽ പറയുന്നില്ല.ഞാൻ ഈ സ്ഥാനത് ഇരിക്കുന്നത് കൊണ്ട് ഇത്രയെ പറയുന്നുള്ളു. ഒതുക്കത്തിൽ നിർത്തുന്നത് ആണ് നല്ലത്. അത് കയർ ഊരി വിടുന്നവർ ശ്രദ്ധിച്ചാൽ നല്ലതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സദസ്സിൽ പറഞ്ഞു.

അതേസമയം കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്‌ഐ ബാനർ ഉയർത്തിയതിനെ ശക്തമായി അപലപിച്ചുകൊണ്ടും മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചും രാജ്ഭവൻ വാർത്താക്കുറിപ്പിറക്കിയിരുന്നു. കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ ബാനറുകൾ നീക്കാത്തതിൽ ഗവർണർ പൊലീസിനോട് കയർത്തിരുന്നു. തുടർന്ന് ബാനറുകൾ പൊലീസ് നീക്കം ചെയ്യുകയായിരുന്നു. ഈ രണ്ട് സംഭവങ്ങൾക്കും പിന്നാലെയാണ് ഗവർണർക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്.

കറുത്ത ബാനറിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്നായിരുന്നു ഗവർണർ വാർത്താക്കുറിപ്പിൽ ആരോപിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശമില്ലാതെ എസ്എഫ്‌ഐ ബാനർ കെട്ടില്ല. സംസ്ഥാനത്ത് ഭരണഘടന സംവിധാനം തകരുന്നതിന്റെ തുടക്കമെന്നും ഭരണ ഘടന സംവിധാനം തകർക്കാൻ മുഖ്യമന്ത്രി ബോധപൂർവ്വം ശ്രമിക്കുകയാണെന്നും ഗവർണർ വാർത്താക്കുറിപ്പിൽ ആരോപിച്ചു.

കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരെ എസ്എഫ്‌ഐ ഉയർത്തിയ ബാനറുകൾ നീക്കം ചെയ്തതിന് പിന്നാലെ ക്യാമ്പസിൽ വീണ്ടും ബാനർ ഉയർത്തി എസ്എഫ്‌ഐ പ്രവർത്തകർ. രാത്രിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പൊലീസുകാരോട് കയർത്തിന് പിന്നാലെ ബാനറുകൾ നീക്കം ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എംആർ ആർഷോയുടെ നേതൃത്വത്തിൽ എസ്എഫ്‌ഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രകടനവുമായി ക്യാമ്പസിലെത്തി. പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവർത്തകരെ തടഞ്ഞു. തുടർന്ന് പൊലീസുകാരുമായി ഉന്തും തള്ളുമുണ്ടായി.

പൊലീസുകാരോട് കയർത്ത് സംസാരിച്ച പിഎം ആർഷോയും പ്രവർത്തകരും ബാരിക്കേഡിന് മുകളിൽ വീണ്ടും കറുത്ത ബാനർ ഉയർത്തുകയായിരുന്നു. ഡൗൺ ഡൗൺ ഗവർണർ എന്നെഴുതിയ ബാനറാണ് ഉയർത്തിയത്. ഇതിനുശേഷം ക്യാമ്പസിനുള്ളിൽ പ്രവർത്തകർ ഗവർണർക്കെതിരെ മുദ്രാവാക്യം വിളിച്ച് കോലം കത്തിച്ചു. പ്രതിഷേധത്തിനിടെ പൊലീസുകാരോടും എസ്എഫ്‌ഐ പ്രവർത്തകർ കയർത്തു. ഞങ്ങളെ തടയരുതെന്നും ഗവർണർക്ക് സുരക്ഷയൊരുക്കിയാൽ മതിയെന്നും മിണ്ടാതെ നിന്നോളണമെന്നും പൊലീസിനോട് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ ആക്രോശിച്ചശേഷമാണ് ബാനർ ഉയർത്തിയത്.

ഗവർണറുടെ കോലം കത്തിച്ചതിനൊപ്പം ഇന്ന് ഗവർണർ പങ്കെടുക്കുന്ന സെമിനാറിന്റെ ബാനർ കീറിയെടുത്ത് എസ്എഫ്‌ഐ പ്രവർത്തകർ കത്തിച്ചു. ഗവർണർക്കെതിരായ പ്രതിഷേധം തുടരുമെന്നും ബാനറുകൾ ക്യാമ്പസിൽ തന്നെയുണ്ടാകുമെന്നും പിആർഷോ പറഞ്ഞു. നാളെ നേരം പുലരുമ്പോൾ ഗവർണർക്കെതിരെ ക്യാമ്പസിൽ ബാനറുകൾ ഉയരുമെന്നും ഗവർണറെ പിന്തുണച്ചുകൊണ്ടുള്ള ആർഎസ്എസിന്റെ ഒരു ബാനർ പ്രതിഷേധ സൂചകമായി കത്തിക്കുകയാണെന്നും ആർഷോ പറഞ്ഞു. ഗവർണർ കുനിയാൻ പറയുമ്പോൾ മുട്ടിലിഴയുന്ന നിലയിലേക്ക് പൊലീസുകാർ മാറരുതെന്നും ആർഷോ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...