Connect with us

Hi, what are you looking for?

Kerala

ശബരിമലയിലെ 95 കോടി എവിടെ ? റിയാസിനെപ്പൊരിച്ച് മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി.എ. മുഹമ്മദ് റിയാസിനും എതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. മുഹമ്മദ് റിയാസ് പേടിപ്പിക്കാൻ നോക്കേണ്ടെന്നും അമ്മായിയച്ഛൻ മുഖ്യമന്ത്രിയായതുകൊണ്ടു മന്ത്രിയായ ആളല്ല താനെന്നും മുരളീധരൻ പരിഹസിച്ചു. കായംകുളത്തു നവകേരള സദസ്സിൽ പങ്കെടുക്കവേ മുരളീധരനെതിരെ റിയാസ് വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണു കേന്ദ്രമന്ത്രിയുടെ മറുപടി. സാമ്പത്തിക വിഷയങ്ങളിൽ ഉൾപ്പടെ കേന്ദ്രമന്ത്രി നിരന്തരം അസത്യം പ്രചരിപ്പിക്കുകയാണെന്നായിരുന്നു റിയാസിന്റെ വിമർശനം.

‘മുഹമ്മദ് റിയാസും അമ്മായിയച്ഛനും കൂടി നടത്തുന്ന വികസനം കണ്ടിട്ട് ജനങ്ങൾക്ക് റോഡിൽ ഇറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. ശബരിമലയിൽ കൊടുത്ത 95 കോടി എന്തു ചെയ്തെന്നാണു ടൂറിസം മന്ത്രി ആദ്യം പറയേണ്ടത്. ദേശീയപാത വികസനം കേന്ദ്രസർക്കാർ നടത്തുന്നു. വഴിയിൽ അമ്മായിയച്ഛന്റെയും മരുമകന്റെയും ബോർഡ് വച്ചിട്ട് ഇതു മുഴുവൻ ഞാനാണു നടത്തിയതെന്നു പറയുന്നതുപോലത്തെ വികസനത്തിനു ഞാൻ ശ്രമിച്ചിട്ടില്ല. വിദേശകാര്യ വകുപ്പിന്റെ സഹമന്ത്രിയെന്ന നിലയിൽ ചെയ്യാൻ കഴിയുന്ന എല്ലാ തരത്തിലുമുള്ള പ്രവർത്തനവും കേരളത്തിന്റെ നന്മയ്ക്കുവേണ്ടി ചെയ്തിട്ടുണ്ട്.’ എന്നും വി.മുരളീധരൻ പറഞ്ഞു.

‘കേരളത്തിന് ഏറ്റവും വിനാശകരമായിട്ടുള്ള സർക്കാരും പ്രത്യയശാസ്ത്രവുമാണ് സിപിഎം. സിപിഎമ്മിനെ ഇല്ലാതാക്കാനാണു ശ്രമം. സിപിഎമ്മിനു മേലുള്ള കേരളത്തിലെ ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാനും പിന്തുണ ഇല്ലാതാക്കാനും തുടർന്നും ശ്രമിക്കും. കമ്മ്യൂണിസം ലോകം മുഴുവൻ നാശമേ ഉണ്ടാക്കിയിട്ടുള്ളു. ലോകം മുഴുവൻ കമ്മ്യൂണിസം വലിച്ചെറിഞ്ഞു’

‘കേരളത്തിന്റെ താൽപര്യങ്ങൾക്കു വേണ്ടി നിലകൊള്ളും. അതുകൊ ണ്ടാണു കെ റെയിലിന്റെ പേരിൽ ജനങ്ങളെ ഇറക്കിവിട്ടപ്പോൾ അതിനെതിരെ ശബ്ദിച്ചത്. കേരളത്തിലെ ജനങ്ങളെ കേന്ദ്രസർക്കാർ ഞെരുക്കി കൊല്ലുന്നു എന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചപ്പോൾ വസ്തുത മുന്നിൽവച്ചത്. വിയോജിക്കുന്നവരെ ആക്ഷേപിച്ചും ശാരീരികമായി ഇല്ലാതാക്കിയും ഉന്മൂലം നടത്തുക എന്ന സിപിഎമ്മിന്റെ നിലപാട് എത്രയോ കാലമായി തുടരുകയാണ്. 23–ാത്തെ വയസിൽ സിപിഎം കള്ളക്കേസിൽ കുടുക്കി എന്നെ രണ്ടു മാസം ജയിലിലിട്ട കാലം തൊട്ട് അനുഭവമുണ്ട്.’എന്നും മുരളീധരൻ വിശദീകരിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...