Connect with us

Hi, what are you looking for?

Crime,

ഗൺമാനെ പറഞ്ഞപ്പോൾ പിണറായിക്ക് ഹൃദയം പൊട്ടും, പൊതുജനം ചൂലെടുക്കുമ്പോൾ കാണാം

ഡിവൈഎഫ്‌ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അതിക്രൂരമായി മർദ്ദിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ടത് രക്ഷാപ്രവർത്തനമായാണ്. ഇപ്പോൾ സ്വന്തം ഗൺമാൻ കെ.എസ്.യു പ്രവർത്തകരെ ക്രൂരമായി മർദ്ദിക്കുന്നത് ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ അദ്ദേഹം കണ്ണടച്ച് ഇരുട്ടാക്കുകയാണ്. തന്റെ വിശ്വസ്തൻ ആരെയും മർദ്ദിക്കുന്നത് കണ്ടില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ സന്തത സഹചാരിയാണ് അനിൽ കല്ലിയൂർ. കേരളം മുഴുവൻ കണ്ട ക്രൂരമർദ്ദനം സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി മാത്രം കണ്ടില്ല.

ഗൺമാനെ ന്യായീകരിച്ചാണ് മുഖ്യമന്ത്രി ഒടുവിൽ രംഗത്തുവന്നത്. ഇത്തരത്തിലാണ് മുഖ്യമന്ത്രിയുടെ പരിവാരങ്ങളെ സംരക്ഷിക്കുന്നതെങ്കിൽ പൊതുജനം ചൂലെടുക്കേണ്ടി വരും. മുഖ്യന്റെ സുരക്ഷാ മാത്രമല്ലല്ലോ പൊതുജനത്തിന്റെ സുരക്ഷയും പ്രധാനമല്ലേ. പൊതുജനത്തിന് പ്രതിഷേധിക്കാൻ അവകാശമില്ലേ? പിണറായി നിങ്ങൾ മറന്നു പോയോ നിങ്ങളുടെ പ്രതിഷേധമുറകൾ എല്ലാം എന്നാണ് പൊതുജനം ചോദിക്കുന്നത്. ആലപ്പുഴയിൽ നവകേരള സദസ്സിനിടെ കെ.എസ്.യുക്കാരെ തടഞ്ഞത് പൊലീസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ഗൺമാൻ കെ.എസ്.യുക്കാരെ മർദിക്കുന്നത് കണ്ടിട്ടില്ലെന്നും പറഞ്ഞു. യൂണിഫോമിട്ട പൊലീസുകാരാണ് പ്രതിഷേധക്കാരെ തടഞ്ഞത്. അംഗരക്ഷകർ തനിക്ക് ഒന്നും സംഭവിക്കാതിരിക്കാനാണ് പ്രവർത്തിക്കുന്നത്.

മാധ്യമപ്രവർത്തകർക്കെതിരെയും മുഖ്യമന്ത്രി രംഗത്തെത്തി. മാധ്യമങ്ങൾ നാടിന് വേണ്ടി നിൽക്കുന്നവരാണെന്ന് പറയുമെങ്കിലും അത് ചെയ്യില്ലെന്ന് അദ്ദേഹം വിമർശിച്ചു. കണ്ണടച്ച് ഇരുട്ടാക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നത്. കേന്ദ്രസർക്കാറിന്റെ അവഗണന സംബന്ധിച്ച് മാധ്യമങ്ങൾ നിശബ്ദത പാലിക്കുകയാണ്. നിഷേധാത്മക സമീപനമാണ് മാധ്യമങ്ങൾ തുടരുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയവരെ കാറിൽ നിന്നിറങ്ങി ഗൺമാൻ അനിലും സുരക്ഷ ഉദ്യോഗസ്ഥനുമാണ് പ്രവർത്തകരെ മർദിച്ചത്. പൊലീസുകാരെ തള്ളിമാറ്റിയ ശേഷം പ്രവർത്തകരെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. അരൂർ എസ്‌ഐ തടയാൻ ശ്രമിച്ചെങ്കിലും പിടിച്ചുമാറ്റുകയായിരുന്നു. ദൃശ്യങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥൻ നിലത്ത് വീഴുന്നതും കാണാം. ഗൺമാൻ അനിലിന് നേരെ നേരത്തെയും വിമർശനം ഉയർന്നിരുന്നു.

തൊടുപുഴയിൽ മാധ്യമപ്രവർത്തകന്റെ കഴുത്തിന് പിടിച്ച് തള്ളിയതും അനിലായിരുന്നു. ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. ആലപ്പുഴയിലെ പ്രതിഷേധക്കാരെ ഒരു കാരണവുമില്ലാതെയാണ് തല്ലി ചതച്ചത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകുമ്പോൾ യൂത്ത് കോൺഗ്രസുകാർ മുദ്രവാക്യം വിളിച്ചു. ഇവരെ അവിടെയുണ്ടായിരുന്ന പൊലീസ് പിടിച്ചു മാറ്റി. ഇതോടെ തന്നെ ക്രമസമാധാന പ്രശ്നവും തീർന്നു. തൊട്ടു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ കറുത്ത യൂണിഫോം ഇട്ട പൊലീസുകാർ റോഡിലേക്ക് ഇറങ്ങി വന്നത്. ലാത്തി കൊണ്ട് അടിയും തുടങ്ങി. ഇതിനൊപ്പമാണ് മുഖ്യമന്ത്രിയുടെ ഗൺമാനായ അനിലും അടിക്കാൻ എത്തിയത്.

പ്രാദേശിക ക്രമസമാധാന പ്രശ്നത്തിൽ ഇടപെടാൻ ഗൺമാന് അവകാശമില്ല. മുഖ്യമന്ത്രിയുടെ സുരക്ഷ മാത്രമാണ് നോക്കേണ്ടത്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കടന്നു പോയ ശേഷം അനിൽ നടത്തിയത് ഗുണ്ടാ ആക്രമണത്തിന് സമാനായ ഇടപടെലായിരുന്നു. ഇതും കണ്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയി ട്ടുണ്ട്. സംഭവിച്ചത് പാടില്ലാത്തതായിരുന്നതുകൊണ്ടാണ് കണ്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് എന്നതും വ്യക്തം. പൊലീസ് ചട്ടങ്ങളുടെ ലംഘനമായിരുന്നു ഇതെല്ലാം. എന്നാൽ അനിലിനെതിരെ നടപടികളൊന്നും ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ സുരക്ഷാ ജീവനക്കാർ നടുറോഡിൽ നിയമം കൈയിലെടുക്കുന്നതും ചട്ടവിരുദ്ധമാണെന്ന വാദം ശക്തമാണ്.

പ്രകോപനമില്ലാതെ അക്രമം കാട്ടുകയായിരുന്നു ഇവരെല്ലാം. അതുകൊണ്ട് തന്നെ സാധാരണ രീതിയിൽ നടപടിയും എടുക്കണം. എന്നാൽ അതൊന്നും ഇവിടെ സംഭവിക്കില്ല. ഇതിനേയും രക്ഷാപ്രവർത്തനമായി കണക്കാക്കി അംഗീകാരം നൽകാനാണ് സാധ്യത. മുഖ്യമന്ത്രിയെ പോകുന്നിടത്തെല്ലാം അനഗുമിക്കുകയും യാത്രാ കാര്യങ്ങൾ നോക്കുകയുമാണ് ഗൺമാന്റെ ജോലി.

പിണറായി വിജയനു വേണ്ടി ഫേസ്‌ബുക്കിലൂടെ പ്രചാരണം നടത്തിയെന്നാരോപിച്ച് ഗൺമാനെതിരെ 2014ൽ അന്വേഷണം നടന്നിരുന്നു. ഏറെ കാലമായി പിണറായിയുടെ ഗൺമാനാണ് അനിൽ കല്ലിയൂർ. പിണറായി മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് പിണറായി വിജയനൊപ്പം നിൽക്കുന്ന ചിത്രങ്ങളും, മറ്റ് രാഷ്ട്രീയ പാർട്ടികളെ അവഹേളിച്ചും അനിൽ പോസ്റ്റുകൾ ഇട്ടിട്ടുണ്ടെന്ന് ആരോപണം ഉയർന്നു. എസ്‌ഐ ആയ അനിൽ പൊലീസ് ചട്ടങ്ങൾ ലംഘിച്ചുവെന്നായിരുന്നു അന്നുയർന്ന ആരോപണം. പിണറായി വിജയന് വേണ്ടി അനിൽ ഫേസ് ബുക്ക് വഴി നിരന്തരം വാർത്തകളും ചിത്രങ്ങളും നൽകുന്നുവെന്ന് വളരെ മുൻപേ തന്നെ ആക്ഷേപം ഉയർന്നിരുന്നു. തുടർന്നാണ് ഗൺമാനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. പക്ഷേ ഈ അന്വേഷണത്തിൽ തെളിവൊന്നും കിട്ടിയില്ല. ഇതോടെ കുറ്റവിമുക്തനുമായി. പിണറായി മുഖ്യമന്ത്രിയായതോടെ പൊലീസിലെ പ്രധാനിയായി അനിൽ മാറുകയും ചെയ്തു.

വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ പരാതിക്കാരനും ഇതേ അനിൽകുമാറായിരുന്നു. ആക്രമിച്ച് കൊലപ്പെടുക്കാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച ഗൺമാൻ അനിൽ കുമാറിനെ ദേഹോപദ്രവം ചെയ്തു. ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയെന്നെല്ലാംഎഫ് ഐ ആറിലും ഉണ്ടായിരുന്നു. പിണറായിയുടെ ഏറ്റവും വിശ്വസ്തനാണ് അനിൽ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...