Connect with us

Hi, what are you looking for?

Cinema

‘വീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നു, എന്നെ രക്ഷിക്കണം’ നടി വൈഷ്ണവി ധന്‍രാജിന്റെ വീഡിയോ

വീട്ടുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്ന പരാതിയുമായി നടി വൈഷ്ണവി ധന്‍രാജ്. തന്റെ മുഖത്തെ മുറിപ്പാടുകള്‍ അടക്കം കാണിച്ചു കൊണ്ടാണ് നടി വൈഷ്ണവി ധന്‍രാജ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ‘എന്നെ രക്ഷിക്കണം’ എന്നാണ് നടി ആവശ്യപ്പെട്ടിരുന്നത്.

സി.ഐ.ഡി, തേരേ ഇഷ്ഖ് മേം ഘായല്‍ തുടങ്ങിയ പരമ്പരകളിലൂടെ ജനപ്രീതി നേടിയ നടിയാണ് വൈഷ്ണവി ധന്‍രാജ്. ‘ഹായ്, ഇത് വൈഷ്ണവി ധനരാജ്. എനിക്ക് ഇപ്പോള്‍ ശരിക്കും സഹായം ആവശ്യമാണ്. ഞാന്‍ കാഷിമിറ പൊലീസ് സ്റ്റേഷനിലാണ്.’ എന്നാണ് നടി വൈഷ്ണവി വിഡിയോയിൽ പറഞ്ഞിരിക്കുന്നത്.

‘എന്റെ വീട്ടുകാര്‍ എന്നെ അപമാനിക്കുകയും വളരെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. മാധ്യമങ്ങളില്‍ നിന്നും വാര്‍ത്താ ചാനലുകളില്‍ നിന്നും സിനിമാ – സീരിയല്‍ മേഖലകളിലെ എല്ലാവരില്‍ നിന്നും എനിക്ക് സഹായം ആവശ്യമാണ്. ദയവായി വന്ന് എന്നെ സഹായിക്കൂ’ എന്നും വൈഷ്ണവി വീഡിയോയില്‍ പറയുന്നു.

തന്റെ മുഖത്തും കൈയ്യിലും ഏറ്റ മുറിവുകളുടെ അടയാളങ്ങളും വൈഷ്ണവി കാണിക്കുന്നുണ്ട്. വീട്ടുകാരുടെ മര്‍ദനത്തിന്റെ ഫലമായുണ്ടായതാണ് മുറിവുകളെന്നും അവര്‍ ആരോപിക്കുന്നു. 2016-ല്‍ നടന്‍ നിതിന്‍ ഷെരാവത്തിനെ വൈഷ്ണവി വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നടി വിവാഹമോചനം നേടുകയായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...