Connect with us

Hi, what are you looking for?

Kerala

അയ്യനെ കാണാൻ വരുന്നവർ ചോരപൊടിഞ്ഞ ശരീരവും ഹൃദയവുമായി മടങ്ങുന്നു, ക്ലിഫ് ഹൌസിൽ അയ്യപ്പന് പൂജ ചെയ്താലും പരിഹാരമാകില്ല

പിണറായിക്ക് മേൽ വീണ്ടും അയ്യപ്പശാപം. അയ്യപ്പ ഭക്തരുടെ കണ്ണീരും ശാപവും പിണറായി വിജയനെ തലമുറകളോളം പിന്തുടരും. അത്രമേൽ ക്രൂരതയാണ് അയ്യപ്പ ഭക്തരോട് സർക്കാർ സംവിധാനങ്ങൾ കാട്ടുന്ന അനാസ്ഥ. ഇരുമുടിയുമേന്തി വൃത ശുദ്ധിയോടെ അയ്യനെ കാണാനെത്തുന്നവർ ചോരപൊടിഞ്ഞ ശരീരവും ഹൃദയവുമായി മടങ്ങുന്ന കാഴ്ച കണ്ണുനനയിക്കുന്നതാണ്.

ദര്‍ശനം കിട്ടാതെ പന്തളത്ത് നെയ്യഭിഷേകം നടത്തി മാലയൂരി മടങ്ങുന്ന അയ്യപ്പഭക്തരുടെ കണ്ണുനീര് പിണറായി സര്‍ക്കാരിന്റെ കസേര ഇളക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഇതിന്റെ ശാപം സ്വന്തം കുടുംബത്തെ ബാധിക്കാതിരിക്കാൻ ദൈവങ്ങളെ തന്നെ കൂട്ട് പിടിക്കുകയാണ് പിണറായിയുടെ സഹധർമിണി. ക്ലിഫ് ഹൌസിൽ രഹസ്യമായി പൂജയും വഴിപാടുകളും ഒക്കെ നടത്താനുള്ള തയ്യാറെടുപ്പുകൾ ഉണ്ടെന്നും സൂചനകൾ പുറത്ത് വരുന്നുണ്ട്. അയ്യപ്പഭക്തരുടെ കണ്ണുനീര്‍ ഈ മണ്ണിലും സന്നിധാനത്തും വീണിട്ടുള്ളത് ഇത് ആദ്യമല്ല. സര്‍ക്കാരിനും കെഎസ്ഇബിയ്ക്കും വാട്ടര്‍ അതോറിറ്റിക്കും കെഎസ്ആര്‍ടിസിയ്ക്കുമെല്ലാം കണ്ണ് അയ്യപ്പന്‍കോള് എന്ന പേരില്‍ കിട്ടുന്ന അയ്യപ്പന്മാരുടെ പോക്കറ്റിലെ കാശില്‍ മാത്രമാകുമ്പോള്‍ പരാതികള്‍ ഉണ്ടാകുന്നതില്‍ തെറ്റില്ല.

ഇത്തവണ പതിനെട്ടാം പടിയുമായി ബന്ധപ്പെട്ടാണ് പരാതികള്‍ വരുന്നത്. പതിനെട്ടാംപടി ദിവ്യമാണ്. ആദ്യത്തെ അഞ്ച് പടികള്‍ ഇന്ദ്രിയാനുഭവങ്ങളെയും പിന്നീടുള്ള എട്ടെണ്ണം എട്ട് രാഗങ്ങളെയും അടുത്തവ മൂന്ന് ഗുണങ്ങളെയും 17ാംപടി അവിദ്യയെയും 18ാംപടി വിദ്യയെയും സൂചിപ്പിക്കുന്നു. പൊന്നമ്പലമേട്, ഗൗഡന്‍മല, നാഗമല, സുന്ദരമല, ചുറ്റമ്പലമല, ഖല്‍ഗിമല, മാതംഗമല, മൈലാടുപേട്ട, ശ്രീപാദമല, ദേവര്‍മല, നിലയ്ക്കല്‍മല, തലപ്പാറമല, നീലിമല, കരിമല, പുതുശ്ശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല, ശബരിമല എന്നീ 18 മലകളാണ് പതിനെട്ടാംപടിയെ സൂചിപ്പിക്കുന്നതെന്നും വിശ്വാസമുണ്ട്.

ശബരിമലയില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന തിക്കിനും തിരക്കിനും പ്രധാന കാരണം സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറയുന്നു. ഇപ്പോഴുള്ള അത്രയും ആളുകള്‍ ഒരു ബുദ്ധിമുട്ടും കൂടാതെ മുമ്പും ദര്‍ശനം നടത്തിയ ചരിത്രമുണ്ട്. അന്നെങ്ങും അനുഭവപ്പെടാത്ത ബുദ്ധിമുട്ടുകള്‍ ഇന്നുണ്ടാകാനുള്ള കാരണം പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ അഭാവമാണെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

ഒരു മിനിറ്റില്‍ 90 പേരോളം പതിനെട്ടാംപടി കയറിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 5060 പേര്‍ക്ക് മാത്രമേ കയറാന്‍ സാധിക്കുന്നുള്ളൂ. അതിനുവരുന്ന താമസമാണ് തിക്കിനും തിരക്കിനും പ്രധാന കാരണം. പതിനെട്ടാംപടിയില്‍ ആളുകളെ കയറ്റിവിടാന്‍ പരിചയസമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചാലേ ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയൂ. പക്ഷെ പോലീസിന്റെ ശ്രദ്ധ നവകേരള സദസ്സിലാണ്.

അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ക്ക് നിലക്കല്‍വരെ മാത്രമേ പ്രവേശനാനുമതിയുള്ളൂ. അവിടെ നിന്ന് കെ.എസ്.ആര്‍.ടി.സി ബസിലാണ് പമ്പയിലെത്തേണ്ടി വരുന്നത്. അമിത ചാര്‍ജ് വാങ്ങി ഭക്തജനങ്ങളെ കുത്തിനിറച്ചാണ് ബസുകള്‍ സര്‍വിസ് നടത്തുന്നത്. കെ.എസ്.ആര്‍.ടി.സി ബസുകളുടെ അഭാവവും നിലക്കലില്‍ തിരക്ക് വര്‍ധിക്കാന്‍ കാരണമാണ്. ചെറുവാഹനങ്ങള്‍ക്ക് പമ്പയില്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുത്താല്‍ നിലക്കലില്‍ ഉള്‍പ്പെടെ തിരക്ക് ഒഴിവാക്കാന്‍ സാധിക്കും.

കാര്യക്ഷമതയും അനുഭവസമ്പത്തുമുള്ള ഉദ്യോഗസ്ഥരെ ശബരിമലയില്‍ നിയോഗിച്ചാല്‍ ഭക്തജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്ക് പരിഹാരം കാണാം. ഒരു കുഞ്ഞിന് പോലും പരാതി ഇല്ലാത്തവിധം പോലീസ് അയ്യപ്പന്മാര്‍ കാര്യങ്ങള്‍ നടത്താറുള്ളത് നമ്മള്‍ മുന്‍ വർഷ ങ്ങളിലൊക്കെ കണ്ടതുമാണ്. പക്ഷെ ഇപ്പോള്‍ പോലീസുകാര്‍ക്കൊക്കെ നവകേരള സദസ്സിന്റെ പേരില്‍ പിടിപ്പത് പണി കൊടുത്തിരിക്കുകയാണ്.

അയ്യപ്പഭക്തരെ നിയന്ത്രിയ്ക്കാന്‍ 650 പൊലീസുകാരെയും പിണറയി വിജയനെന്ന കേരള മുഖ്യമന്ത്രിയെ ജനങ്ങളില്‍ നിന്ന് സംരക്ഷിയ്ക്കാന്‍ 2500 പൊലീസുകാരെയുമാണ് നിയോഗിച്ചിരിക്കുന്നത്. മാത്രമല്ല തീര്‍ത്ഥാടകരെ പതിനെട്ടാം പടി കയറ്റാനായി പൊലീസ് മുമ്പ് ഇരുന്നിരുന്നത് ഇപ്പോള്‍ ഹൈഡ്രോളിക് മേല്‍ക്കൂരയ്ക്കായി ഉണ്ടാക്കിയ തൂണുകള്‍ സ്ഥാപിച്ച സ്ഥലത്താണ്. ഈ സ്ഥലത്തിരുന്ന് തീര്‍ത്ഥാടകരെ ഉയര്‍ത്തി മുകളിലേക്ക് കയറ്റി വിടുകയായിരുന്നു പൊലീസ് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് നടക്കുന്നില്ല.

കനത്ത മഴയുള്ളപ്പോള്‍ തീര്‍ത്ഥാടകര്‍ക്ക് പടി കയറാന്‍ സാധിക്കാത്ത സാഹചര്യം ഒഴിവാക്കാനും കഴിയുമെന്നൊക്കെ പറഞ്ഞാണ് നിര്‍മ്മാണം ആരംഭിച്ചതെങ്കിലും പണി പൂര്‍ത്തിയാക്കാതെ കിടക്കുകയാണ്. അപൂര്‍ണമായി നില്‍ക്കുന്ന ഈ തൂണുകള്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നാണ് പോലീസ് പറയുന്നത്.18 പടികള്‍ക്ക് ഇരുവശവും കല്‍ത്തൂണുകള്‍ കെട്ടിപ്പൊക്കുന്നതിനെതിരെ കടുത്ത വിമര്‍ശനമാണ് ഭക്തര്‍ ഉന്നയിക്കുന്നത്. ശബരിമലയില്‍ അനുഭവപ്പെടുന്ന ഈ തിരക്കിനും ഒരിക്കലും നിലയ്ക്കാത്ത ക്യൂവിനും കാരണം പതിനെട്ടാം പടിക്ക് സമീപത്ത് സ്ഥാപിച്ചിരിക്കുന്ന രണ്ട് തൂണുകളാണെന്നാണ് പൊതുവെയുള്ള അഭിപ്രായം. പതിനെട്ടാം പടിക്ക് മേല്‍ക്കൂര ഇടുന്നതുകൊണ്ട് ഏകപ്രയോജനമുള്ളത് തന്ത്രിമാര്‍ക്ക് മാത്രമാണ്.

പതിനെട്ടാം പടിയുടെ മുകളില്‍ ഹൈഡ്രോളിക് മേല്‍ക്കൂര സ്ഥാപിക്കുന്നതിന് വേണ്ടി ഇരുവശത്തും നാലു തൂണുകള്‍ വീതം എട്ട് തൂണുകളാണ് നിര്‍മ്മിച്ചത്. ഈ തൂണുകളില്‍ ആദ്യത്തെ രണ്ടെണ്ണം ഏകദേശം പതിനെട്ടാം പടിയുടെ മധ്യത്തില്‍ നിന്നുമാണ് തുടങ്ങുന്നത്. ബാക്കിയുള്ളവ വലിയ നടപ്പന്തലിലെ ബാരിക്കേഡ് തുറക്കുന്നിടത്തു നിന്നും പതിനെട്ടാംപടി വരെയും നീളുന്നു. പതിനെട്ടാംപടിയുടെ ഏകദേശം മധ്യഭാഗത്തായുള്ള തൂണ് വന്നിരിക്കുന്നിടത്ത് ഇരുന്നാണ് പൊലീസുകാര്‍ തീര്‍ഥാടകരെ പടി കയറ്റി വിട്ടിരുന്നത്. ആ സമയത്ത് തീര്‍ത്ഥാടകര്‍ വേഗത്തില്‍ കയറിപ്പോകുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ പൊലീസിന് അവിടെ നിലയുറപ്പിക്കാന്‍ സാധിക്കുന്നില്ല. പകരം അവര്‍ പടിയില്‍ ഇറങ്ങി നില്‍ക്കുകയാണ് ചെയ്യുന്നത്. സ്വതവേ വീതി കുറവായ പതിനെട്ടാം പടിയില്‍ പൊലീസുകാര്‍ കൂടി നില്‍ക്കുന്നതോടെ കയറിപ്പോകുന്നവര്‍ ഞെരുങ്ങുകയാണ്. ശബരിമലയില്‍ ആചാരങ്ങള്‍ അനുസരിച്ച് പതിനെട്ടാം പടിയുടെ വീതി വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ല.. പതിനെട്ടാം പടിക്ക് താഴെയുള്ള തിരക്കിന് കാരണം ഈ തൂണുകള്‍ ആണെന്ന വാദം ശരിവെക്കുന്ന റിപ്പോര്‍ട്ടുകളാണ് രഹസ്യന്വേഷണ വിഭാഗങ്ങളും നല്‍കുന്നത്.

ശബരിമലയിലെ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ധര്‍മ്മശാലകളാണ് വേണ്ടത്. പക്ഷെ നിരവധി സന്നദ്ധ സംഘടനകള്‍ ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തിരുന്നത് സര്‍ക്കാര്‍ നിര്‍ത്തലാക്കി. പകരം ശബരിലയെ ടൂറിസം കേന്ദ്രമാക്കി മാറ്റാണ് സര്‍ക്കാരിന്റെ നീക്കം. ഒരു തീര്‍ത്ഥാടനകാലയളവില്‍ സംസ്ഥാന സര്‍ക്കാരിന് പതിനായിരം കോടിയോളം രൂപയുടെ നികുതിവരുമാനം ഉണ്ടാകുമെന്നാണ് ഏകദേശകണക്ക്. അതിന്റെ ഒരംശംപോലും ശബരിമലയില്‍ ചെലവാക്കുന്നില്ല. ആള്‍ത്തിരക്ക് നിയന്ത്രിക്കലല്ല, മാനേജ് ചെയ്യുകയാണ് വേണ്ടത്. അതിന് പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരും ഇച്ഛാശക്തിയുള്ള ഭരണ സംവിധാനവും ഉണ്ടാകണം.

1999ലെ ഹില്‍ടോപ്പ് ദുരന്തം അന്വേഷിച്ച ചന്ദ്രശേഖരമേനോന്‍ കമ്മീഷനും 2011 ലെ പുല്‍മേട് ദുരന്തം അന്വേഷിച്ച ഹരിഹരന്‍ നായര്‍ കമ്മീഷനും നല്‍കിയ റിപ്പോര്‍ട്ടിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ഇതുവരെയും നടപ്പിലാക്കിയിട്ടില്ല. ശബരിമലയിലെ സുരക്ഷ സംബന്ധിച്ചുള്ള മാസ്റ്റര്‍ പ്ലാനും കോടതി വിധികളും എവിടെയെന്നതിനും സര്‍ക്കാറിനു മറുപടിയില്ല. ശബരിലയില്‍ 110 ഏക്കര്‍ഭൂമി അഡ്വക്കേറ്റ് കമ്മീഷന്‍ അളന്ന് തിട്ടപ്പെടുത്തി നല്കിയിട്ടുണ്ട്. അതില്‍ 60 ഏക്കര്‍ മാത്രമാണ് ഉപയോഗിക്കുന്നത്. പമ്പയില്‍ അമ്പതേക്കറോളം വെറുതെ കിടക്കുന്നു. നിലക്കല്‍ നിന്നും സമാന്തരപാതയിലൂടെ പമ്പയില്‍ അയ്യപ്പന്മാര്‍ക്കെത്താന്‍ കഴിയും.

20 വര്‍ഷമായി ശ്രമിച്ചിട്ടും പാത സഞ്ചാരയോഗ്യമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇതെല്ലാം കൃത്യമായി ഉപയോഗിച്ചാല്‍ തന്നെ ഭക്തര്‍ക്ക് നിഷ്പ്രയാസം അടിസ്ഥാന സൗകര്യം ഒരുക്കാം. ക്രമീകരണ പ്രവര്‍ത്തനങ്ങളുടെ എസ്ഒപി, സെക്യൂരിറ്റിമാനുവല്‍ തുടങ്ങിയവയൊന്നും ഫലത്തിലില്ല. ഇപ്പോള്‍ സന്നിധാനത്ത് എത്തിയാല്‍ നെയ്‌തേങ്ങ ഉടച്ച് നെയ്യ് അഭിഷേകത്തിന് നല്കാനുള്ള സൗകര്യംപോലും ഭക്തന് ലഭിക്കുന്നില്ല. കുമ്മനം രാജശേഖരന്‍ പറഞ്ഞതുപോലെ നിയന്ത്രണങ്ങള്‍ ഭക്തരുടെമേല്‍ അടിച്ചേല്‍പ്പിക്കു കയല്ല, ഭക്തജന കൂട്ടായ്മകളുമായി കൂടിയാലോചിച്ച് സമവായത്തി ലൂടെ നടപ്പിലാക്കുകയാണ് വേണ്ടത്. അതിനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...