Connect with us

Hi, what are you looking for?

Crime,

KSU പ്രവർത്തകരോട് പിണറായിയുടെ ഗുണ്ടായിസം, അംഗ രക്ഷകർ സത്യത്തിൽ ഗുണ്ടകളോ?

ആലപ്പുഴ .മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗ രക്ഷകർ ഗുണ്ടകളോ എന്ന ചോദ്യമുയരുന്ന തരത്തിലാണ് വെള്ളിയാഴ്ച ആലപ്പുഴയിൽ രണ്ട് KSU പ്രവർത്തകർക്ക് നേരെ ഉണ്ടായ അതിക്രമം. മുദ്രാവാക്യംവിളിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ പോലീസ് സാന്നിധ്യത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാനും അംഗരക്ഷകരും ചേർന്ന് മർദ്ദിക്കുകയായിരുന്നു. ലാത്തി കൊണ്ട് പ്രവർത്തകരെ മനസാക്ഷിക്ക് നിരക്കാത്ത വിധമാണ് ഗൺമാനും അംഗരക്ഷകരും ചേർന്ന് മർദ്ദിച്ചത്.

ആലപ്പുഴ ജനറല്‍ നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് കടന്നുപോകുമ്പോള്‍ മുദ്രാവാക്യം വിളിച്ച രണ്ടു രണ്ട് KSU പ്രവര്‍ത്തകരെയാണ് മുഖ്യമന്ത്രിയുടെ ഗൺമാനും അംഗരക്ഷകരും ചേര്‍ന്ന് വളഞ്ഞിട്ട് തല്ലിച്ചതച്ചത്. ഒരു രാജ്യത്തെ കോടതിക്കും അഗീകരിക്കാനാവാത്ത സംഭവമാണ് ആലപ്പുഴയിൽ അരങ്ങേറിയത്.

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവട്ടുണ്ട്. ബസ് കടന്നുപോകുമ്പോള്‍ പ്രതിഷേധിച്ച പ്രവര്‍ത്തകരെ സ്ഥലത്തുണ്ടാ യിരുന്ന പൊലീസ് ഉദ്യോഗസ്ഥർ സമീപത്തെ കടയുടെ മുന്നിലേക്ക് പിടിച്ചുമാറ്റിയിരുന്നു. എന്നാല്‍ ബസിനു തൊട്ടുപിറകെ വാഹനത്തിലെത്തിയ ഗണ്‍മാനും അംഗരക്ഷകരും ലാത്തികൊണ്ട് ഇവരെ ക്രൂരമായി മര്‍ദിക്കുകയാണ് ഉണ്ടായത്. പൊലീസുകാര്‍ ആക്രമണം നോക്കിനില്‍ക്കുകയായിരുന്നു. ഒരു പോലീസുകാരനും അടികിട്ടി. പിന്നീട് ഇവര്‍ KSU പ്രവര്‍ത്തകരെ ഇവിടെനിന്ന് മാറ്റുകയായിരുന്നു. ‘നിനക്കിട്ട് തരാവേ, നീ സൂക്ഷിച്ചോ’ എന്ന ഒരു അംഗരക്ഷകൻ വിളിച്ചുപറയുന്നുണ്ടായിരുന്നു എന്നതാണ് ഇക്കാര്യത്തിൽ ശ്രദ്ധേയം.

മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ പൊലീസ് നോക്കിനില്‍ക്കെയാണ് പിണറായി വിജയന്റെ ഗണ്‍മാനും അംഗരക്ഷകരും ചേര്‍ന്ന് വളഞ്ഞിട്ട് മര്‍ദിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറയുകയുണ്ടായി. മുദ്രാവാക്യം വിളിച്ച രണ്ട് KSU നേതാക്കളെ ലോക്കല്‍ പൊലീസെത്തി പിടിച്ചു മാറ്റിയതിന് ശേഷമാണ് മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിക്കുന്ന ഗുണ്ടകള്‍ അഴിഞ്ഞാടുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...