Connect with us

Hi, what are you looking for?

Crime,

നടന്നത് വധശ്രമം, രഹസ്യ അജണ്ട, ആക്രമണം 2 ദിവസം മുൻപ് പിണറായി അറിഞ്ഞതെങ്ങനെ?

ഗവർണർക്ക് നേരെ നടന്ന ആക്രമണം പിണറായിയുടെ അറിവോടു കൂടി തന്നെയായിരുന്നു എന്നതിന്റെ തെളിവുകൾ പുറത്ത്. തനിക്കെതിരേ ഉണ്ടായ ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സംഭവത്തിൽ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരത്തിലൊരു ആക്രമണം തനിക്ക് നേരെ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി 2 ദിവസം മുമ്പ് പ്രവചിച്ചതെങ്ങനെ എന്ന് ഗവർണർ ചോദിച്ചു. ഇതിൽ നിന്നും തന്നെ എല്ലാം മുഖ്യന്റെ ഗൂഡാലോചനയാണ് എന്ന് വെളിവാകുന്നു എന്ന് ഗവർണർ ആഞ്ഞടിച്ചു.

പ്രതിഷേധക്കാർ കാറിനെ വട്ടം വളഞ്ഞപ്പോൾ പോലീസുകാർ കാഴ്ചക്കാരായി നിന്നെന്നും പോലീസിനുമേൽ സമ്മർദ്ദമുണ്ടെന്നും ഗവർണർ ആരോപിച്ചു. കഴിഞ്ഞദിവസം ഡൽഹിയിലേക്ക് തിരിക്കാൻ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ തിരുവനന്തപുരത്ത് എസ്.എഫ്.ഐക്കാർ കരിങ്കൊടി കാണിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമർശനം ഉന്നയിച്ചതിന് തുടർച്ചയായാണ് ഡൽഹിയിലെത്തിയ ശേഷവും ഗവർണറുടെ പ്രതികരണം.

‘പ്രതിഷേധക്കാരെ വിലക്കരുതെന്ന് പോലീസിന് നിർദേശം ഉണ്ടായിരുന്നു. പോലീസ് കാഴ്ചക്കാരായി നിന്നു. അക്രമികളെ പോലീസ് പിന്തിരിപ്പിച്ചില്ല. അക്രമികൾക്കെതിരേ ഐപിസി 124 ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് ഡി.ജി.പിക്കും ചീഫ് സെക്രട്ടറിക്കും നിർദേശം നൽകി’എന്നും ഗവർണർ പറഞ്ഞു.

എസ്.എഫ്.ഐയുടെ പ്രതിഷേധാഹ്വാനം നേരത്തെ തന്നെ ഉണ്ടായിരുന്നു. അതറിഞ്ഞിട്ടും സഞ്ചരിച്ച വഴിയിൽ മൂന്നിടത്ത് പ്രതിഷേധം ഉണ്ടാകുന്നു. പ്രതിഷേധത്തിൽ അക്രമികൾ വന്നതും പോയതും പോലീസ് വാഹനത്തിലാണെന്ന ഗുരുതര ആരോപണവും ഗവർണർ ഉന്നയിച്ചു.

ഗവർണർ വാഹനത്തിൽനിന്ന് ഇറങ്ങാൻ പാടില്ലായിരുന്നുവെന്നും പ്രോട്ടോക്കോൾ ലംഘിച്ചത് ഗവർണറാണെന്നും മന്ത്രിമാരടക്കം ആരോപിച്ചിരുന്നു. എന്നാൽ തനിക്കെതിരേ ആക്രമണവും കല്ലേറും ഉണ്ടായ പശ്ചാത്തലത്തിലാണ് പുറത്തിറങ്ങിയതെന്നായിരുന്നു ഗവർണറുടെ വിശദീകരണം. വാഹനത്തിനകത്ത് ഇരുന്നാൽ താൻ പരിക്കേൽക്കപ്പെടും എന്ന സാഹചര്യം ഉണ്ടായപ്പോഴാണ് പുറത്തിറങ്ങിയതെന്നാണ് ഗവർണർ വ്യക്തമാക്കിയത്.

കണ്ണൂരിലും സമാന ആക്രമണം ഉണ്ടായിരുന്നു. തുടരെത്തുടരെ തന്നെ അപായപ്പെടുത്താനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്ന തെന്നും ഗവർണർ പറയുന്നു. എന്നാൽ തനിക്ക് ഭയമില്ലെന്നും പ്രതിഷേധങ്ങൾ അഭിമുഖീകരിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂരില്‍ ചെയ്തതുപോലെ തന്നെ ശാരീരികമായി ആക്രമിക്കാന്‍ മുഖ്യമന്ത്രി ഗൂഢാലോചന നടത്തിയതാണ് പ്രതിഷേധമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് തനിക്കെതിരെ ആക്രമണം നടത്തിയത്.

റോഡ് ഭരിക്കാന്‍ ഒരു ക്രിമിനലുകളെയും താന്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എവിടെ? ഈ ഗുണ്ടകളാണോ ഭരിക്കുന്നത്. ക്രിമിനലുകള്‍. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയാണ് ഗുഢാലോചനയ്ക്ക് പിന്നില്‍. കാര്‍ ആക്രമിക്കുന്ന താണോ ജനാധിപത്യം. അവര്‍ മുഖ്യമന്ത്രിയുടെ കാര്‍ ആക്രമിക്കുമോ. കണ്ണൂരില്‍ ചെയ്തതുപോലെ എന്നെ ശാരീരികമായി ആക്രമിക്കാന്‍ മുഖ്യമന്ത്രി ഗൂഢാലോചന നടത്തിയതാണ് ഈ പ്രതിഷേധം. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണിത്. ക്രിമിനലുകളെ വെച്ചുപൊറുപ്പിക്കില്ല. ജനങ്ങള്‍ക്ക് എന്തു സുരക്ഷയാണുള്ളത്. റോഡ് ഭരിക്കാന്‍ ഒരു ക്രിമിനലുകളെയും ഞാന്‍ അനുവദിക്കില്ല.’എന്നും ഗവര്‍ണര്‍ പ്രതികരിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...