Connect with us

Hi, what are you looking for?

Cinema

കുടുംബത്തോടൊപ്പം 73-ാം പിറന്നാൾ ആഘോഷിച്ച് സൂപ്പർ സ്റ്റാർ രജനികാന്ത്

കുടുംബത്തോടൊപ്പം 73-ാം പിറന്നാൾ ആഘോഷിച്ച് സൂപ്പർ സ്റ്റാർ രജനികാന്ത്. ഭാര്യ ലത, മക്കളായ ഐശ്വര്യ, സൗന്ദര്യ രജനികാന്ത് എന്നിവരും മറ്റ് കുടുംബാംഗങ്ങൾക്കും ഒപ്പമാണ് രജനികാന്തിന്റെ 73-ാം ജന്മദിന ആഘോഷം നടന്നത്. കുടുംബത്തോടൊപ്പം കേക്ക് മുറിക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമത്തിൽ വളരെ പെട്ടെന്നാണ് വൈറലായത്.

ചെന്നൈയിലെ രജനിയുടെ വസതിക്ക് മുന്നിൽ ജന്മദിനത്തില്‍ ആശംസകൾ അറിയിക്കാൻ വലിയ ആരാധകക്കൂട്ടം തന്നെ എത്തുകയുണ്ടായി. പിറന്നാൾ ദിനത്തിൽ നിരവധി പേരാണ് രജനികാന്തിന് ആശംസകൾ അറിയിച്ച് രം​ഗത്ത് വന്നത്. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ തരം​ഗമായി കൊണ്ടിരിക്കുന്നു.

രജനിയുടെ ജന്മദിനത്തോടനുബന്ധിച്ച് എല്ലാ വർഷവും തലൈവരുടെ മാസ് സിനിമകൾ തീയേറ്ററുകളിൽ എത്താറുണ്ട്. ഇത്തവണ ​ആരാധകരെ ആവേശത്തിലാക്കാൻ മുത്തു എന്ന സിനിമയാണ് തമിഴ്നാട്ടിലെ തിയേറ്ററിലെത്തിയിരിക്കുന്നത്. കാലങ്ങൾ പിന്നിട്ട് തീയേറ്ററുകളിൽ വീണ്ടും എത്തിയ മുത്തുവിനെ ഇരുകൈകളും നീട്ടിയാണ് ആരാധകർ എതിരേൽക്കുന്നതെന്നാണ് ചെന്നൈയിൽ നിന്നുള്ള റിപോർട്ടുകൾ പറയുന്നത്. രജനികാന്ത് ഇപ്പോൾ ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ‘വേട്ടയാൻ’ എന്ന സിനിമയുടെ തിരക്കിലാണ്. തലൈവരുടെ പിറന്നാളിനോടനുബന്ധിച്ച് ബുധനാഴ്ച സിനിമയുടെ ടീസർ പുറത്തിറക്കി. അടുത്ത വർഷമായിരിക്കും സിനിമ തിയേറ്ററുകളിലെത്തുന്നത്..

സൂപ്പർസ്റ്റാർ രജനിയുടെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് ഇത് ഇരട്ടി മധുരമാണ് സമ്മാനിച്ചിരിക്കുന്നത്. രജനികാന്തിന്റെ 73-ാം ജന്മദിന ആഘോഷത്തോട് അനുബന്ധിച്ച് സ്റ്റൈൽ മന്നന്റെ ഏറ്റവും പുതിയ ചിത്രമായ വേട്ടയാന്റെ ടൈറ്റിൽ നേരത്തെ റിലീസ് ചെയ്തിരുന്നു. വളരെ അവേശത്തോടെയാണ് ആരാധകർ ടൈറ്റിൽ വിഡിയോ ഏറ്റെടുത്തത്. മണിക്കൂറുകൾക്കകം ആരാധകരുടെ ആവേശം ഇരട്ടിയാക്കി മകൾ ഐശ്വര്യ സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന ലാൽ സലാം എന്ന ചത്രത്തിന്റെ ഗ്ലീംസ് വീഡിയോയും പുറത്ത് വിട്ടിട്ടുണ്ട്.

സ്റ്റൈൽ മന്നന്റെ മാസ് രംഗങ്ങൾ ഉൾക്കൊള്ളിച്ചുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിൽ കാമിയോ ലുക്കിലാണ് രജനികാന്ത് എത്തുന്നത്. പൊങ്കൽ റിലീസായിട്ടാണ് ലാൽ സലാമെത്തുക. ചിത്രത്തിൽ വിഷ്ണു വിശാലും വിക്രാന്തുമാണ് പ്രധാന കഥാപാത്രങ്ങൾ. മൊയ്ദീൻ ഭായ് എന്നാണ് രജനിയുടെ കഥാപാത്രത്തിന്റെ പേര്. ദീപാവലി ദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ആദ്യ ടീസറിലും രജനികാന്തിന്റെ രംഗങ്ങൾ ആണ് ഉണ്ടായിരുന്നത്. ആരാധകർ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ചിത്രത്തിൽ രജനികാന്ത് എത്തുന്നതെന്നതാണ് ശ്രദ്ധേയം.

രജനികാന്ത് നായകനാവുന്ന 170-ാമത്തെ ചിത്രമാണ് ‘വേട്ടയാൻ’ തലൈവരുടെ മാസ് രംഗങ്ങൾ ഉൾപ്പെടുത്തിയാണ് സിനിമയുടെ ടൈറ്റിൽ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ടി.ജെ ജ്ഞാനവേലാണ് ചിത്രത്തിന്റെ സംവിധാനം. ജയ്ഭീമിന് ശേഷം അദ്ദേഹം ഒരുക്കുന്ന സിനിമയാണ് വേട്ടയാൻ. രജനികാന്തിനു പുറമെ അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബട്ടി, മഞ്ജു വാര്യർ, ഋതിക സിം​ഗ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളി ലെത്തുന്നുണ്ട്. 1991-ൽ പുറത്തിറങ്ങിയ ഹം എന്ന ചിത്രത്തിനു ശേഷം രജനികാന്തും അഭിതാഭ് ബച്ചനും ഒരുമിക്കുന്ന സിനിമ എന്ന പ്രത്യേകത കൂടി വേട്ടയാനുണ്ട് എന്നതും എടുത്ത് പറയേണ്ടിയിരിക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...