Connect with us

Hi, what are you looking for?

Crime,

പിണറായിയെ അടിവസ്ത്രം കാട്ടി പ്രതിഷേധിച്ച മറിയക്കുട്ടിയോട് സി പി എമ്മിന്റെ ഒളിയാക്രമണം

പെൻഷൻ കിട്ടാത്തതിൽ പ്രതിഷേധിച്ചു പിച്ചയെടുത്തു കൊണ്ട് വേറിട്ട സമരമുറയിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ മറിയക്കുട്ടി എന്ന അടിമാലിക്കാരി അമ്മച്ചിക്ക് നേരെ സിപിഎമ്മിന്റെ ഒളിയാക്രമണം. പല പേരുകൾ പറഞ്ഞ് വീട്ടിലെത്തിയ അപരിചിതർ സിപിഎമ്മിന്റെ ഗുണ്ടകൾ തന്നെയാണെന്ന് മറിയക്കുട്ടി പറയുന്നു. തന്നെ അപായപ്പെടുത്തുക എന്നത് തന്നെയായിരുന്നു അവരുടെ ലക്ഷ്യമെന്നും മറിയക്കുട്ടി ആരോപിച്ചു.

ആദ്യം ഒരു സ്ത്രീയാണ് വന്നത് അവരെ അകത്തേക്ക് കയറ്റാൻ മറിയക്കുട്ടി കൂട്ടാക്കിയില്ല . പിന്നീട് ഒരു പുരുഷനും തികച്ചും അസ്വാഭാവികമായി മാറിയക്കുട്ടിയുടെ വീട്ടിലെത്തി . എന്നാൽ അവരുടെ ലക്‌ഷ്യം തന്നെ അപായപ്പെടുത്തുക എന്നതാണ് എന്ന് മനസ്സിലാക്കിയതോടെ മറിയക്കുട്ടി ഇയാളെയും പറപ്പിച്ചു.

കഴിഞ്ഞ ദിവസം പിണറായി വിജയൻറെ നവകേരള സദസ്സിന് നേരെ മറിയക്കുട്ടി കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു . തന്റെ കറുത്ത നിറത്തിലുള്ള അടിവസ്ത്രമാണ് മറിയക്കുട്ടി മുഖ്യന് നേരെ പ്രതിഷേധ സൂചകമായി ഉയർത്തിക്കാട്ടിയത്. ഇത് മാറിയക്കുട്ടിയോടുള്ള സിപിഎമ്മിന്റെ പക ഇരട്ടിയാക്കാൻ ഇടയായിട്ടുണ്ട്. സാധാരണ ഗതിയിൽ കരിങ്കൊടി കാട്ടുന്നവരെ കൈയേറ്റം ചെയ്യുകയും ജയിലിൽ അടയ്ക്കുകയും ചെയ്യുന്ന പിണറായി വിജയൻ മാറിയക്കുട്ടിയോട് പ്രതികരിക്കുന്നതെങ്ങനെ ആവുമെന്ന ആശങ്ക മലയാളികൾക്കുണ്ട്. എന്നാൽ മറിയക്കുട്ടി എന്ന പുലിക്കുട്ടിക്ക് ആ പേടി ലവലേശമില്ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...