Connect with us

Hi, what are you looking for?

Crime,

പിണറായിക്ക് വിലങ് ഒരുങ്ങുന്നു, തെളിവുകൾ അതികഠിനം, അറസ്റ്റ് തടയാൻ കഴിയില്ല

പിണറായി വിജയന് എതിരെ വധശ്രമത്തിനും ഗൂഢാലോച നകുറ്റത്തിനുമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന ആവശ്യം പരിഗണിക്കാനൊരുങ്ങി കേന്ദ്രം. ഗവർണർക്ക് നേരെ നടന്ന ആക്രമണം പിണറായിയുടെ അറിവോടു കൂടി തന്നെയായിരുന്നു എന്നതിന്റെ തെളിവുകൾ ഇതിനോടകം പുറത്ത് വന്നു കഴിഞ്ഞു. തനിക്കെതിരെ ഉണ്ടായ ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെ യാണെന്നും സംഭവത്തിൽ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്നും ഗവർണറും ആരോപണം ഉന്നയിക്കുന്നുണ്ട്.

അതേസമയം ഗവർണർക്കെതിരെ പ്രതിഷേധത്തിനിറങ്ങിയ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ ഐപിസി 124 വകുപ്പ് ചുമത്തി കേസെുടുത്തു. ഈ വകുപ്പ് ചുമത്തി പ്രതിഷേധക്കാർക്കെതിരെ കേസ് എടുക്കണമെന്നു ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും ഗവർണർ നിർദ്ദേശം നൽകിയിരുന്നു. ഏഴുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത്. ഇതോടൊപ്പം തന്നെ എല്ലാത്തിന്റെയും സൂത്രധാരനായ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും നിയമനടപടികളുമായി നീങ്ങുമെന്നും പിണറായി വിജയനെയും പ്രതിപട്ടികയിൽ ഉൾപ്പെടുത്തുമെന്നുമാണ് സൂചന.

തന്നെ ആക്രമിക്കാന്‍ മുഖ്യമന്ത്രിയാണ് പ്രതിഷേധക്കാരെ അയച്ചതെന്ന് ഗവര്‍ണര്‍ തന്നെ ആരോപിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍ എംപി യും രംഗത്ത് വന്നിട്ടുണ്ട്. ഗവര്‍ണര്‍ക്കെതിരായ ആക്രമണം കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയതാണ്. അക്രമികള്‍ വന്നത് പോലീസ് വാഹനത്തി ലാണെന്ന ആരോപണം അതീവ ഗൗരവമുള്ളതാണ്. ഗവര്‍ണറുടെ സഞ്ചാരപാത എസ്എഫ്‌ഐക്കാര്‍ക്ക് ചോര്‍ത്തിക്കൊടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി ഉണ്ടാകണം. ഗവര്‍ണറുടെ സുരക്ഷയില്‍ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും അടിയന്തര നടപടി ഉണ്ടാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുകയും വധശ്രമത്തിന് കേസെടുക്കുകയും ചെയ്തു. പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച സിപിഐഎമ്മുകാര്‍ക്കെതിരെ കേസെടുത്തില്ല. ഈ കേസ് പരിഗണിച്ച ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രൂക്ഷമായ ഭാഷയിലാണ് പോലീസിന്റെ നടപടിയെ വിമര്‍ശിച്ചത്. മന്ത്രിമാര്‍ക്ക് മാത്രമല്ല, ജനത്തിനും സംരക്ഷണം ഉപ്പാക്കണമെന്ന് കടുത്ത ഭാഷയില്‍ കോടതി താക്കീത് ചെയ്തു. ഇതിനെ തുടര്‍ന്നാണ് കേസെടുക്കാന്‍ പോലീസ് തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണം ആവര്‍ത്തിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇത് തനിക്കെതിരെയുള്ള അഞ്ചാമത് ആക്രമണം ആണെന്നും ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും ഗവർണർ വ്യക്തമാക്കി.പൊലീസ് വാഹനത്തിലാണ് അക്രമികളെ കൊണ്ടുവന്നതെന്നും തിരിച്ച് കൊണ്ടു പോയതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു.കേരളത്തിൽ ഭരണഘടന പ്രതിസന്ധിയുണ്ടെന്നും ഗവര്‍ണര്‍ ഡൽഹിയില്‍ പറഞ്ഞു.പൊലീസ് വാഹനത്തിൽ അക്രമികളെ കൊണ്ടുവന്നുവെന്നും തിരിച്ച് കൊണ്ടുപോയതും പൊലീസ് വാഹനത്തിലാണെന്നും ഗവര്‍ണര്‍ ആരോപിക്കുന്നു. ഗൂഢാലോചനക്ക് മുഖ്യമന്ത്രി നേതൃത്വം നൽകിയെന്നാണ് ഗവര്‍ണര്‍ ആരോപിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രതിഷേധവുമായി പാഞ്ഞടുത്ത എസ് എഫ്ഐ പ്രവർത്തകരെ കാറിൽനിന്നിറങ്ങി ഗവർണർ വെല്ലുവിളിച്ചിരുന്നു. ‘ആരാണ് ഇവിടത്തെ സീനിയർ പൊലീസ് ഉദ്യോഗസ്ഥൻ’ എന്നു ചോദിച്ച ഗവർണർ പ്രതിഷേധക്കാരെ ‘ബ്ലഡി ഫൂൾസ്, ക്രിമിനൽസ്’ എന്നു വിളിച്ചു. അടിക്കാൻ വന്നവരാണെങ്കിൽ വരാൻ വെല്ലുവിളിച്ച ഗവർണർ, പേടിച്ചോടുന്നയാളല്ല താനെന്നും പൊട്ടിത്തെറിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം തന്നെ കായികമായി ആക്രമിക്കാ നാണു ശ്രമിച്ചതെന്നും തലസ്ഥാനത്തു ഗുണ്ടാരാജാ ണെന്നും ആരോപിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...