Connect with us

Hi, what are you looking for?

Crime,

പോലീസ് കാറിൽ കൈയും കെട്ടിയിരുന്നു, ‘വാടാ ബ്ലെഡി ക്രിമിനല്‍സ്..’ എന്നു വിളിച്ചു ഗവർണർ അക്രമികൾക്കിടയിലേക്ക്, ഗുണ്ടകൾ തിരിഞ്ഞു നോക്കാതെ ഓടി

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കാർ തടഞ്ഞു നിർത്തി അടിച്ചും ഇടിച്ചും ആക്രോശിച്ച് SFI ഗുണ്ടകൾ കൈയേറ്റ ശ്രമം നടത്തുമ്പോൾ പോലീസ് കൈയും കെട്ടി കാറിനുള്ളിൽ ഇരിക്കുകയായിരുന്നു എന്നാണ് ഗവർണർ പറഞ്ഞിരിക്കുന്നത്. പാവപ്പെട്ട അവര്‍ എന്തുചെയ്യാനാണ്. അവര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ട്. ഞാന്‍ കാറില്‍നിന്നും ഇറങ്ങിയപ്പോള്‍ പ്രതിഷേധക്കാരെ ജീപ്പില്‍ കയറ്റി അവിടെനിന്നും മാറ്റുകയാണ് പോലീസുകാര്‍ ചെയ്തത്. മുഖ്യമന്ത്രിയുടെ കാറിനടുത്തേക്ക് ഇത്തരത്തില്‍ ആരെങ്കിലും വരാന്‍ പോലീസുകാര്‍ അനുവദിക്കുമോ? അതിവിടെ നടക്കുമോ? എന്നാണ് ഗവർണർ ചോദിക്കുന്നത്.

അതേസമയം, കാര്‍ തടഞ്ഞു നിര്‍ത്തിയുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ വാഹനത്തില്‍ നിന്നു ചാടിയിറങ്ങി ഗുണ്ടകൾക്ക് നേരെ വെല്ലുവിളിക്കുകയായിരുന്നു ഗവർണർ. ‘വാടാ ബ്ലെഡി ക്രിമിനല്‍സ്..’ എന്നു വിളിച്ചുകൊണ്ടാണ് അദേഹം എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുന്നത്.സുരക്ഷാ പ്രവര്‍ത്തകരും പ്രതിഷേധക്കാരും വരെ ഇതോടെ ആശങ്കിലായി. ഗവര്‍ണര്‍ കാറിന് പുറത്തിറങ്ങിയതോടെ പ്രതിഷേധിക്കാന്‍ എത്തിയവര്‍ തിരിഞ്ഞോടി. അവരുടെ പുറകെ ചെന്ന് ഗുണ്ടകളെ വാടായെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ വെല്ലുവിളിച്ചു.

പിന്നീട് ആണ് അദ്ദേഹം വാഹനത്തിനടുത്തെത്തി സുരക്ഷാ ഉദ്യോഗസ്ഥരോട് കോപപ്പെടുന്നത്. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനെ ഗവര്‍ണര്‍ താക്കീത് ചെയ്യുകയും ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകുംവഴി പേട്ട പള്ളിമുക്കിൽ വെച്ചായിരുന്നു ഈ അസാധാരണ സംഭവങ്ങള്‍ നടക്കുന്നത്. പിന്നീട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു. സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം തകര്‍ന്നുവെന്നും തന്നെ വകവരുത്താന്‍ മുഖ്യമന്ത്രി ആളുകളെ അയയ്ക്കുന്നുവെന്നും ആരോപിക്കുകയായിരുന്നു.

ആദ്യം യൂണിവേഴ്സിറ്റി കോളജിനടുത്തുവെച്ചും പിന്നീട് ജനറല്‍ ആശുപത്രി പരിസരത്തുവെച്ചും രണ്ടുതവണ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം നടന്നിരുന്നു. ഈ രണ്ടുസ്ഥലങ്ങള്‍ക്കും ഇടയില്‍ വൈകിട്ടോടെ വീണ്ടും പ്രതിഷേധം ഉണ്ടായതോടെയാണ് ഗവര്‍ണര്‍ റോഡിലേക്കിറങ്ങുന്ന സാഹചര്യം ഉണ്ടാവുന്നത്. വാഹനത്തില്‍നിന്നും ഇറങ്ങിയ ഗവര്‍ണര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കുനേരെ ചെല്ലുകയായിരുന്നു. ഏറെപാടുപെട്ടാണ് പ്രവര്‍ത്തകരെ പോലീസ് ജീപ്പില്‍ കയറ്റി ഇവിടെനിന്നും മാറ്റിയത്. തനിക്ക് സുരക്ഷ ഉറപ്പാക്കിയില്ലെ ന്നാരോപിച്ച് പോലീസുകാരെ ഗവർണർ രൂക്ഷഭാഷയില്‍ ആണ് സകരിച്ചത്.

തന്നെ കായികമായി ആക്രമിക്കാന്‍ മുഖ്യമന്ത്രി പ്രതിഷേധക്കാരെ അയച്ചു. ഗുണ്ടകളാണ് ഇവിടെ ഭരിക്കുന്നത്. ഭരണഘടനാ സംവിധാനങ്ങള്‍ ഇവിടെ തകര്‍ന്നു. ഇവരുടെ ഗുണ്ടാരാജ് തുടരാന്‍ അനുവദിക്കില്ല. ഭരണഘടനാ സംവിധാനങ്ങള്‍ തകരുന്നതും അനുവദിക്കാനാകില്ല. ഞാന്‍ ചെയ്യുന്ന ചില കാര്യങ്ങളോട് മുഖ്യമന്ത്രിക്ക് വിയോജിപ്പുണ്ടാവാം. അതിന് കായികമായി തന്നെ അക്രമിക്കാനുള്ള ഗൂഢാലോചനയാണോ മുഖ്യമന്ത്രി നടത്തേണ്ടതെന്നും ഗവര്‍ണര്‍ രൂക്ഷഭാഷയില്‍ ചോദിച്ചു. തുടര്‍ന്ന് അദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തി മാധ്യമങ്ങളെ കണ്ടപ്പോള്‍ മുഖ്യമന്ത്രിയുടെ അറിവേടെയാണ് തന്നെ ആക്രമിച്ചതെന്ന് ആരോപിക്കുകയുണ്ടായി. ആക്രമണ സംഭവം ഗവർണർ രാത്രി തന്നെ കേന്ദ്ര സര്‍ക്കാരിനെയും അറിയിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...