Connect with us

Hi, what are you looking for?

Crime,

ഗുണ്ടാപ്പണിക്കാലം കഴിഞ്ഞതറിയാതെ റിയാസ്, അമ്മായിയച്ഛന് പണി കൊടുത്തു

ഗവർണറുടെ വാഹനവ്യൂഹത്തിന് നേരെ ചാടിവീണ് കരിങ്കൊടി പ്രതിഷേധം നടത്തിയ എസ്എഫ്ഐയെ ന്യായീകരിച്ചാണ് മന്ത്രിമാർ എല്ലാം തന്നെ പറഞ്ഞത്. ഗവർണർക്കെതിരെയുളള എസ് എഫ് ഐ സമരവും മുഖ്യമന്ത്രിക്കെതിരെയുളള കെഎസ് യു പ്രതിഷേധവും ഒരെ തട്ടിലുളളതല്ലെന്നാണ് മന്ത്രി രാജീവിന്റെ പ്രതികരണം. കാമ്പസിലെ കാവിവൽക്കരണത്തെ ചെറുക്കുകയാണ് എസ്എഫ്ഐ എന്നാണ് മന്ത്രി റിയാസിന്റെ പ്രതികരണം.ഗവർണർക്കെതിരെയുളള സമരവും മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധവും ഒരേ തട്ടിലുളളതല്ല. എസ്എഫ്ഐയുടെ സമരം ഏതു തരത്തലുള്ളതാണെന്ന് റിപ്പോർട്ട് കിട്ടിയാൽ മാത്രമേ പറയാനാകു.ഗവർണർ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കണമായിരുന്നു.

എസ്എഫ് ഐ യെ പിന്തുണച്ച മന്ത്രി മുഹമ്മദ് റിയാസ്, കാമ്പസിലെ കാവി വൽക്കരണത്തെ ചെറുക്കുകയാണ് എസ്എഫ് ഐ ചെയ്യുന്നതെന്നും എസ്.എഫ്.ഐക്ക് ഷേക്ക് ഹാൻഡ് കൊടുക്കുകയാണ് ചെയ്യേണ്ടതെന്നും പ്രതികരിച്ചു. സർവകലാശാലകളിൽ സംഘപരിവാർവത്കരണത്തിന് എതിരെ എസ്എഫ്ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് ഇന്നലെ തലസ്ഥാനത്ത് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പൊലീസ് സുരക്ഷയോടെയായിരുന്നു ഗവർണറുടെ യാത്ര. മൂന്നിടത്ത് ഗവർണ്ണർക്കെതിരെ പ്രതിഷേധമുണ്ടായി. ആദ്യം പാളയത്ത് എസ്എഫ്ഐക്കാർ ഗവർണ്ണറുടെ വാഹനത്തിലിടിച്ച് വരെ പ്രതിഷേധിച്ചു.പിന്നെ ജനറൽ ആശുപത്രി പരിസരത്തും ഒടുവിൽ പേട്ട പൊലീസ് സ്റ്റേഷന് സമീപവും പ്രതിഷേധക്കാർ വാഹനത്തിന് നേരെ പാഞ്ഞടത്തു പ്രതിഷേധിച്ചു.

റിയാസിനെ പറഞ്ഞിട്ട് കാര്യമില്ല. തനി പിമ്പിന്റെ പണിയും ഗുണ്ടാപ്പണിയും മാത്രമെടുത്ത് മന്ത്രി പദത്തിൽ എത്തിയ ആളാണ് മുഹമ്മദ് റിയാസ്. ലാവ്ലിൻ കേസ് കൊണ്ടുവന്നപ്പോൾ അതിന്റെ രേഖകൾക്കായി ക്രൈമിന്റെ ഓഫീസിൽ കത്തിച്ചതാണ് റിയാസിനെ പിണറായിയുടെ പ്രിയപ്പെട്ടവനാക്കിയത്. അപ്പോൾ റിയാസ് സ്വാഭാവികമായും പിണറായിയെ ന്യായീകരിക്കണം. പാർട്ടിയെ ന്യായീകരിക്കണം പോഷക സംഘടനയെ ന്യായീകരിക്കണം. കാരണം എസ് എഫ് ഐ , ഡി വൈ എഫ് ഐ തുടങ്ങിയ പോഷക സംഘടനയിലൂടെയല്ലേ റിയാസ് ഈ പരുവത്തിലെത്തിയത്. അന്ന് മുതൽ ഇന്ന് വരെ പിണറായിക്ക് പുറകിൽ വാലാട്ടി നിൽക്കുകയാണ് റിയാസ് ചെയ്തിട്ടുള്ളത്.

അതുകൊണ്ടു മാത്രമല്ലെ അർഹതയുള്ള മറ്റുള്ളവരെ തഴഞ്ഞു പിണറായി റിയാസിനെ മന്ത്രിയാക്കിയത്. അങ്ങനെ എന്തെല്ലാം സ്വപ്നം കണ്ടാണ് മുഖ്യന്റെ മോളെ വരെ വലയിലാക്കിയത്. അതും ആദ്യ ഭാര്യയെ ഇത്രമേൽ ഉപദ്രവിച്ച ഒരു വ്യക്തി കൂടിയാണ് ഈ റിയാസ് എന്നതും മറക്കരുത്. അപ്പോൾ റിയാസിന്റെ കൃത്യമായ ധാരണകൾ മുഖ്യ മന്ത്രിയെയും അദ്ദേഹത്തിന്റെ പദ്ധതികളെയും കുറിച്ചുണ്ട്. അതുകൊണ്ട് പിണറായി ഗവർണർക്കെതിരെ ഈ നീക്കം നടത്തുന്നതും റിയാസിന് നന്നായി അറിയാമായിരുന്നു. പിണറായിയും മരുമോനും വിചാരിച്ചത് അവർ ആളെ കാണുമ്പോൾ പേടിച്ച് മാറിയിരിക്കുന്നത് പോലെ ഗവർണർ മിണ്ടാതെ അനങ്ങാതെ ഇരിക്കുമെന്നാണ്.

അവിടെ മരുമകനും അമ്മായി അച്ഛനും തെറ്റിപ്പോയി. ഗവർണർ നെഞ്ചു വിരിച്ച് ചാടിയിറങ്ങി. അത് ഇവരാരും പ്രതീക്ഷിക്കാത്ത ഒരു കാര്യമായിപ്പോയി. അതാണ് വിഭ്രമം മൂത്ത് റിയാസ് എസ് എഫ് ഐ ക്കാർക്ക് ഷേക്ക് ഹാൻഡ് കൊടുക്കണം എന്ന് പറയുന്നത്. ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതികരിച്ചില്ലെങ്കിൽ പദ്ധതി പാളിപ്പോകുമെന്ന് മനസിലായതോടെ മന്ത്രി പി രാജീവും എ കെ ശശീന്ദ്രനും ഒക്കെ ഗവർണറെ ഇകഴ്ത്തി പറയാൻ കാരണം.

വാഹനത്തിന് പുറത്തിറങ്ങാൻ പാടുണ്ടൊ?മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് ഉത്തരവാദിത്തപ്പെട്ടവർ പ്രവർത്തിക്കേണ്ടത്.ഗവർണറുടെ ഭാഗത്ത് നിന്നും ഇന്നലെ അതുണ്ടായില്ലെന്നും രാജീവ് പ്രതികരിച്ചത്. 12 എസ്എഫ്ഐ ക്കാർക്കെതിരെ 356 പ്രകാരമാണ് ജാമ്യമില്ലാ കുറ്റം ചുമത്തിയത്. എന്നാൽ, പെരുമ്പാവൂരിൽ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനെതിരെ ഷൂ എറിഞ്ഞ യൂത്ത് കോൺഗ്രസുക്കാ ർക്കെതിരെ പൊലീസ് ചുമത്തിയത് വധശ്രമക്കുറ്റമാണ്. അതേസമയം, ഗവർണർക്കെതിരായ എസ്എഫ്ഐ പ്രതിഷേധത്തിലും സംഘർഷത്തിലും രാജ്ഭവൻ സർക്കാറിനോട് റിപ്പോർട്ട് തേടിയേക്കും.

കാറിനുമേൽ പ്രതിഷേധക്കാർ ചാടി വീണ സംഭവത്തിൽ ഗുരുതര സുരക്ഷ വീഴ്ച ഉണ്ടായെന്ന് ഗവർണർ പരസ്യമായി വിമർശിച്ചിരുന്നു. കേന്ദ്ര സർക്കാരും റിപ്പോർട്ട് ആവശ്യപ്പെട്ടേക്കും. ഇതിനിടെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ അടക്കം ചേർത്ത് സിറ്റി പൊലീസ് കമ്മീഷണർ ഇന്ന് എഡിജിപിക്ക് റിപ്പോർട്ട് നൽകും. ഗവർണർക്ക് എതിരായ പ്രതിഷേധം തുടരുമെന്നാണ് എസ്എഫ്ഐ നിലപാട്. ഗവർണർ നടുറോഡിൽ ഇറങ്ങി സുരക്ഷ പ്രശ്നം ഉന്നയിച്ചത് സർക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കാനാണ് യുഡിഎഫിന്റെയും ബിജെപിയുടെയും തീരുമാനം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...