Connect with us

Hi, what are you looking for?

India

ശബരിമലയിൽ എത്തുന്ന ഭക്തർ പുഴുക്കളല്ല – ശോഭ സുരേന്ദ്രൻ

ശബരിമലയിലെ പ്രതിസന്ധിയെ ന്യായീകരിച്ചും വിശ്വാസികളുടെ വില ഇടിച്ചു കാണിച്ചും പ്രതികരിച്ചിരിക്കുകയാണ് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. ശബരിമലയിൽ ഉണ്ടാകുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത തരത്തിലുള്ള പ്രതിസന്ധികളാണ്. ശബരിമലയിൽ മണ്ഡലകാലത്ത് ഭക്തജനത്തിരക്ക് ഉണ്ടാകുമെന്ന് അറിയാത്തവരല്ല ദേവസ്വം മന്ത്രിയും മുഖ്യമന്ത്രിയും. ഇത്രയേറെ പ്രതിസന്ധികൾ ഉണ്ടായിട്ടും ഒരു പത്തു വയസുകാരിയുടെ മരണം ഉൾപ്പെടെ സംഭവിച്ചിട്ടും ദേവസ്വം മന്ത്രി ഇത്ര നിസാരമായി കാണാൻ പാടില്ലാത്ത കാര്യമായിരുന്നു. ശബരിമലയിലെ പ്രതിസന്ധി സ്വാഭാവികമെന്നാണ് മന്ത്രി പറഞ്ഞത്.

ഒരു ലക്ഷത്തോളം തീർത്ഥാടകർ ഒന്നിച്ചുവന്നതാണ് ശബരിമലയിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് മന്ത്രിയുടെ വിശദീകരണം. ശബരിമലയിലെ ക്യൂ സംവിധാനത്തിൽ മാറ്റം വരുത്തിയപ്പോഴുണ്ടായ തിരക്കാണ് ഇപ്പോൾ ഉള്ളതെന്ന് മന്ത്രി പറഞ്ഞു. പക്ഷെ ഇത്ര തിരക്കുണ്ടാകുമെന്ന് കണക്ക് കൂട്ടേണ്ടത് ഭരണ സംവിധാനമാണ്. തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. കുറച്ച് കാത്തുനിൽക്കേണ്ടി വരും. ഒരു ദിവസത്തെ പ്രശ്നം രാഷ്‌ട്രീയ മുതലെടുപ്പിന് ഉപയോ​ഗിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് നാല് മണിക്കൂർ സമയമെടുത്താണ് നിലവിൽ ഭക്തർ എത്തുന്നത്. ഒരു മണിക്കൂറിൽ ശരാശരി നാലായിരം ഭക്തരാണ് പതിനെട്ടാംപടി ചവിട്ടുന്നത്. പലരും മണിക്കൂറുകളോളം ബസിലും മറ്റും നിന്ന് കുഴഞ്ഞുവീഴുന്നതും സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്.

സർക്കാർ നടത്തിയ ക്രൂരമായ കൊലപാതകം ശബരിമലയിലെ ഭക്തർ പുഴുക്കളല്ല. കേരള സർക്കാറിന്റെ അടിമകളല്ല അവർ അയ്യപ്പന്മാരാണ്, തത്വമസിയാണ്. അവർ ദൈവതുല്യരാണ് . ശബരിമലയിൽ ഇപ്പോൾ നടക്കുന്നതെന്താണ്. ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ പ്രതികരിക്കുന്നു. വെള്ളം പോലും കിട്ടാതെ ഭക്തർ മരിക്കുന്നു.

ലോകത്തെ ഏറ്റവും വലിയ ഹൈന്ദവ തീർത്ഥാടന കേന്ദ്രത്തിൽ തിരക്കുമൂലം ഭക്തർ മരിക്കുമ്പോൾ മുഖ്യമന്ത്രി നാട് ചുറ്റുന്നു. ദേവസ്വം മന്ത്രി സ്ഥലത്തില്ല. കേരളത്തിന് 50,000 കോടിയിലധികം പണം എത്തുന്ന വഴിയാണ് ശബരിമല സീസൺ. ഭക്തന്മാരെ ദുരിതത്തിൽ ആക്കുന്ന സർക്കാരിൻറെ പ്രവർത്തികളാണ് നമുക്ക് ശബരിമലയിൽ കാണാൻ സാധിക്കുന്നതെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ വർഷം സ്ത്രീകളെ പ്രവേശിപ്പിച്ച് ശബരിമലയിലെ ആചാരത്തെയും അനുഷ്ഠാനത്തെയും തകർക്കാൻ വേണ്ടി തന്ത്രപൂർവ്വം തീരുമാനമെടുത്തുകൊണ്ട് ഇന്നത്തെ ആഭ്യന്തരവകുപ്പ് മന്ത്രിയും അന്നത്തെ മുഖ്യമന്ത്രിയും ദേവസം വകുപ്പ് മന്ത്രിയും ഒരുമിച്ച് ചേർന്നുകൊണ്ട് നടത്തിയിട്ടുള്ള വലിയ ക്രൂരമായിട്ടുള്ള സമീപനങ്ങൾ കണ്ടതാണ്. പക്ഷേ വിശ്വാസി എന്നുള്ള രീതിയിൽ എനിക്ക് കാണാൻ സാധിച്ചത് മുഖ്യമന്ത്രി നേതൃത്വം കൊടുത്ത മന്ത്രിസഭ ഈ അയ്യപ്പൻറെ ശാപത്തിന് പാത്രമാകുന്നത് കാണാൻ സാധിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ നോക്കിയിട്ട് ഇതാ കള്ളക്കടത്തുകാരനായിട്ടുള്ള മുഖ്യമന്ത്രി പോകുന്നു എന്ന് പറഞ്ഞ് പരിഹസിക്കുന്നവരെ നാം കണ്ടു.

സംസ്ഥാനങ്ങൾക്ക് വേണ്ടി പാവപ്പെട്ടവർക്ക് വേണ്ടി വലിയ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിമാരുടെ മുന്നിൽ കള്ളക്കടത്തുകാരുടെ മുഖ്യമന്ത്രിയായിട്ട് ഈ കേരളത്തിലെ പിണറായി വിജയൻ മാറിയത് ഇത്തരത്തിലുള്ള ഭക്തരുടെ മനസ്സിനെ നോവിച്ചതുകൊണ്ട് കൂടിയാണ് എന്ന് കരുതാനാണ് എനിക്കിഷ്ടം.

41 ദിവസം വ്രതം എടുത്തു കൊണ്ട് ശബരിമല സന്നിധിയിലേക്ക് വരുമ്പോൾ കാൽനടയായിട്ട് വ്രതം എടുത്ത് ചെരുപ്പ് പോലും ഇടാതെ കാൽപാദങ്ങൾ ചുട്ടുപൊള്ളി കൊണ്ടാണെങ്കിലും അവർ സഞ്ചരിക്കുന്നത് .അത്തരത്തിലൊരു കുഞ്ഞു ഭക്തയാണ് ശബരിമലയിൽ വെള്ളൺ ലഭിക്കാതെ മരിച്ചത്. ഇവിടെ എന്ത് ചെയ്യാനാണ് പോലീസിനെ സമയമുള്ളത് അതുകൊണ്ട് ശബരിമല സന്നിധിയിൽ നടന്നത് കൊലപാതകം പിണറായി വിജയനും ദേവസ്വം വകുപ്പ് മന്ത്രി രാധാകൃഷ്ണനും പങ്കെന്നും ശോഭാ സുരേന്ദ്രൻ.

ശബരിമല ദർശനം കിട്ടാതെ തീർഥാടകർ പന്തളത്തുനിന്ന് മടങ്ങുന്നു. പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെത്തി നെയ്യഭിഷേകം നടത്തി മാലയൂരിയാണ് മടങ്ങുന്നത്. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകരാണ് മടങ്ങുന്നത്. ദർശനം കിട്ടാതെ മടങ്ങുന്നവരിൽ മലയാളികളുമുണ്ട്. 8–10 മണിക്കൂറോളം വഴിയിൽ കാത്തു നിന്നിട്ടും ശബരിമല ദർശനം കിട്ടാതെയാണ് തീർഥാടകർ മടങ്ങുന്നത്. അപ്പാച്ചിമേട് എത്തിക്കഴിഞ്ഞാൻ മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്. ശബരിപീഠം മുതൽ ക്യൂവാണ്. തിരക്കിനെ തുടർന്ന് ഇന്നലെ വഴിയിൽ തടഞ്ഞുനിർത്തിയവരെല്ലാം ഇന്നാണ് എത്തുന്നത്. ഇന്നത്തെ ബുക്കിങ്ങിലുള്ളവർ കൂടിയെത്തുന്നതോടെ തിരക്ക് വർധിക്കുമെന്നാണ് വിലയിരുത്തൽ.

ആയിരക്കണക്കിന് തീർഥാടകരെ നിയന്ത്രിക്കാൻ നാമമാത്രമായ പൊലീസ് മാത്രമാണുള്ളതെന്ന് ആക്ഷേപമുണ്ട്. ശബരിമലയിൽ തിരക്ക് നിയന്ത്രിച്ച് പരിചയമുള്ള മുതിർന്ന പൊലീസുകാരുൾപ്പെടെ ആരെയും ഇക്കുറി സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടില്ലെ ന്നതാണ് വീഴ്ചയെന്നാണു കരുതുന്നത്. പ്രതിദിനം 80,000 തീർഥാടകരെത്തുന്ന ശബരിമലയിൽ തിരക്കു നിയന്ത്രണത്തിനുള്ളത് 1850 പൊലീസുകാരാണ്.

ഇതിൽ 8 മണിക്കൂറുള്ള ഒരു ഷിഫ്റ്റിൽ സേവനത്തിനുള്ളത് 615 പേർ മാത്രം. നവകേരള സദസ്സിനു സുരക്ഷയൊരുക്കാൻ നിയോഗിക്കുന്ന പൊലീസിന്റെ എണ്ണംവച്ചു നോക്കുമ്പോൾ ശബരിമല ഡ്യൂട്ടിയിലുള്ളവരുടെ എണ്ണം കുറവാണെന്ന ആക്ഷേപം ശക്തമാണ്. ഇന്നലെ ഇടുക്കിയിൽ നവകേരള സദസ്സിനു സുരക്ഷയൊരുക്കാനു ണ്ടായിരുന്നത് 2250 പൊലീസുകാരാണ്. എറണാകുളത്ത് 2200 പേരും. മുൻവർഷങ്ങളിൽ തിരക്കു കൂടുന്നതിനുസരിച്ചു കെഎപി ക്യാംപുകളിൽനിന്നു കൂടുതൽ പൊലീസുകാരെ എത്തിച്ചിരുന്നു. എന്നാൽ, ഇത്തവണ അതുണ്ടായില്ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...