Connect with us

Hi, what are you looking for?

Kerala

അന്ധനായ മണികണ്ഠന് താങ്ങായി തണലായി സുരേഷ് ഗോപി, കിടപ്പാടത്തിന് പണം നല്‍കി മനസ്സുനിറഞ്ഞ് കൈയ്യടിച്ച് ആരാധകര്‍

മലയാള സിനിമാ പ്രേഷകര്‍ക്ക് എന്നും ഹരവും ആവേശമായ ഏറെ പ്രിയങ്കരനായ നടനും ബിജെപി നേതാവും ആണ് സുരേഷ് ഗോപി. രാഷ്ട്രീയ എതിരാളികളുകളുടെ പകപോക്കലുകൾക്ക് മുന്നിൽ തൊട്ടു കൊടുക്കില്ലെന്ന് വാശിയിൽ തന്നെയാണ് സുരേഷ് ഗോപി ഇപ്പോഴും.

കണ്ടിട്ടുള്ളതില്‍ വെച്ച് പച്ചയായ മനുഷ്യന്‍ എന്നാണ് സുരേഷ് ഗോപിയെ പല താരങ്ങളും വിശേഷിപ്പിക്കാറുള്ളത്. ഒരാൾക്ക് പോലും സുരേഷ് ഗോപിയെപ്പറ്റി മറ്റൊരു അഭിപ്രായം പറയാനുമില്ല. എത്ര തിരക്കാണെങ്കിലും കുടുംബത്തിന് വലിയ പ്രാധാന്യം നല്‍കുന്ന കുടുംബസ്ഥൻ കൂടിയായ ഒരു നടൻ.

സുരേഷ് ഗോപി ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ ഒത്തിരി പ്രശംസ അര്‍ഹിക്കുന്നതാണ്. സുരേഷ് ഗോപിയെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ രാധികയും മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ്. ഇപ്പോഴിതാ ജന്മനാ അന്ധനായ മണികണ്ഠന് താങ്ങായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി.

കിടന്നുറങ്ങാൻ സ്വന്തമായി ഒരു കിടപ്പാടമില്ലാത്ത മണികണ്ഠന്റെ അവസ്ഥ അറിഞ്ഞപ്പോള്‍ സഹായിക്കാനായി അവിടെയും എത്തിയിരിക്കുകയാണ് താരം. മണികണ്ഠന് വീട് വെക്കാനായി ആവശ്യമായ സ്ഥലം വാങ്ങുന്നതിലേക്ക് പണം നല്‍കുകയും ചെയ്തു. ഇരിങ്ങാലക്കുട പടിയൂരില്‍ നടന്ന പരിപാടിയില്‍ സുരേഷ് ഗോപി മണികണ്ഠന് ചെക്ക് കൈമാറി. കഷ്ടപ്പെടുന്നവര്‍ക്ക് താങ്ങായും തണലായും എത്തുന്ന താരത്തിന്റെ നല്ല മനസ്സിനെ വാഴ്ത്തുകയാണ് മലയാളികള്‍ ഒന്നടങ്കം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...