Connect with us

Hi, what are you looking for?

India

കശ്മീരിന് പരമാധികാരമില്ല – സുപ്രീംകോടതി; പ്രത്യേക പദവി റദ്ദാക്കിയത് ശരിവെച്ചു

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് സുപ്രീംകോടതി ശരിവെച്ചു. ഭരണഘടനയുടെ 370-ാം അനുച്ഛേദം താല്ക്കാലികമായിരുന്നുവെന്ന് വ്യക്തമാക്കിയാണ് രാഷ്ട്രപതിയുടെ വിജ്ഞാപനം സുപ്രീംകോടതി ശരിവെച്ചിരിക്കുന്നത്. ഭരണഘടന അസംബ്ലി ഇല്ലാതായപ്പോള്‍ ആര്‍ട്ടിക്കിള്‍ 370 നല്‍കിയ പ്രത്യേക അവകാശങ്ങളും ഇല്ലാതായി. കശ്മീരിന് പരമാധികാരമില്ല. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ പ്രഖ്യാപനം സാധുതയുള്ളതാണോ അല്ലയോ എന്നത് ഇനി പ്രസക്തമല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ജമ്മു കശ്മീരില്‍ 2018 ഡിസംബറില്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണത്തിന്റെ സാധുത ഹര്‍ജിക്കാര്‍ പ്രത്യേകമായി ചോദ്യം ചെയ്യാത്തതിനാല്‍ അതില്‍ ഇടപെടാന്‍ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമ്പോള്‍ സംസ്ഥാനങ്ങളില്‍ യൂണിയന്റെ അധികാരത്തിന് പരിമിതികളുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അതിന്റെ പ്രഖ്യാപനമനുസരിച്ച്, സംസ്ഥാനത്തിന് വേണ്ടി കേന്ദ്രം എടുക്കുന്ന എല്ലാ തീരുമാനങ്ങളും നിയമപരമായ ചോദ്യം ചെയ്യലിന് വിധേയമാകില്ല. ഇത് അരാജകത്വം വ്യാപിപ്പിക്കും – കോടതി നിരീക്ഷിച്ചു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ സമർപ്പിച്ച ഒരു കൂട്ടം ഹർജികളിൽ മൂന്ന് വിധികളാണ് സുപ്രീം കോടതി പ്രസ്താവിച്ചത്. ഭരണഘടനാ ബെഞ്ചിന്റെ ഈ മൂന്ന് വിധികളും യോജിപ്പുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറിയിച്ചു. ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസ് ഗവായ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരാണ് വിധിയെഴുതിയത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

ഇതിനിടെ ആർട്ടിക്കിൾ 370 സംബന്ധിച്ച സുപ്രീം കോടതിയുടെ വിധിക്ക് മുന്നോടിയായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കി. മെഹബൂബ മുഫ്തിയെ “നിയമവിരുദ്ധ” വീട്ടുതടങ്കലിലാക്കിയെന്നാണ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) എക്സിലൂടെ ആരോപിച്ചിരിക്കുന്നത്. മഫ്തിയുടെ വസതിയുടെ വാതിലുകൾ പോലീസ് സീൽ ചെയ്തതായി പിഡിപി പങ്കുവെച്ച ട്വീറ്റിൽ പറഞ്ഞിരിക്കുന്നു.

വിധിയുടെ പശ്ചാത്തലത്തിൽ സമാധാന അന്തരീക്ഷം ഉറപ്പാക്കാന്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കശ്മീര്‍ സോണ്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഐജിപി) വി കെ ബിര്‍ഡി പറഞ്ഞു. എല്ലാ സാഹചര്യങ്ങളിലും താഴ്വരയില്‍ സമാധാനം നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും വി കെ ബിര്‍ഡി പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി 10 താഴ്വര ജില്ലകളിലും സുരക്ഷാ അവലോകന യോഗങ്ങള്‍ നടത്തി വരുകയാണ്.

കശ്മീര്‍ താഴ്വരയിലെ മറ്റ് പല ജില്ലകളും കഴിഞ്ഞ ഒരാഴ്ചയായി സമാനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ വര്‍ഗീയ വിദ്വേഷം പരത്തുന്ന ഉള്ളടക്കം പ്രചരിപ്പിക്കുന്നത് തടയുന്നതിനായി ഡിസംബര്‍ 7 ന് കശ്മീരിലെ അധികാരികള്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ക്രിമിനല്‍ നടപടി ക്രമം സെക്ഷന്‍ 144 പ്രകാരം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...