Connect with us

Hi, what are you looking for?

Cinema

യഥാർത്ഥ ജീവിതത്തിൽ പ്രണയം തെളിയിക്കാന്‍ ഞാന്‍ ആരുടെയും ഷൂ നക്കില്ല, ‘അനിമലി’ലെ സോയക്കെതിരെ തൃപ്തി ദിമ്രി

അടിമുടി വിമർശനങ്ങൾ ഉയരുന്നതിനിടയിലും ഒരു മികച്ച ചിത്രമെങ്കിൽ വിമര്‍ശനങ്ങള്‍ ഏറെയെങ്കിലും ബോക്‌സ് ഓഫീസില്‍ കുതിപ്പായിരിക്കുമെന്നു തെളിയിച്ച ചിത്രമാണ് ‘അനിമല്‍’. നിലവില്‍ 600 കോടിയിലേറെ കളക്ഷന്‍ അനിമല്‍ ചിത്രം ആഗോളതലത്തില്‍ നേടിയിരിക്കുകയാണ്. ചിത്രത്തില്‍ തൃപ്തി ദിമ്രി അവതരിപ്പിച്ച സോയ എന്ന കഥാപാത്രമാണ് ഇപ്പോള്‍ എവിടെയും ചർച്ച.

സോഷ്യല്‍ മീഡിയയില്‍ തൃപ്തിയും രണ്‍ബിറും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ചിത്രത്തില്‍ സോയ രണ്‍ബിറിന്റെ ഷൂ നക്കാന്‍ പോകുന്ന ഒരു രംഗമുണ്ട്. ഈ രംഗം ചെയ്തതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണിപ്പോൾ തൃപ്തി. രണ്‍ബിറിന്റെ രണ്‍വിജയ് എന്ന കഥാപാത്രം സോയയോട് തന്നോടുള്ള പ്രണയം എത്രയുണ്ടെന്ന് തെളിയിക്കാൻ തന്റെ ഷൂസ് നക്കാന്‍ ആവശ്യപ്പെടുകയാണ്. ഷൂസ് നക്കാനായി സോയ കുനിയുന്നതും, വിജയ് നടന്ന് അകലുന്നതുമാണ് ചിത്രത്തിലുള്ളത്.

അനിമലില്‍ സോയ എന്ന കഥാപാത്രം അങ്ങനെയാണെങ്കില്‍ താന്‍ നേരെ മറിച്ചാണ് എന്ന് പറയുകയാണ് തൃപ്തി. ‘സോയക്ക് അങ്ങനെ ചെയ്യാന്‍ തോന്നാം. പക്ഷെ എന്നോട് ആരെങ്കിലും അങ്ങനെ പ്രണയം തെളിയിക്കാന്‍ പറഞ്ഞാല്‍ ഞാന്‍ ചെയ്യില്ല. സോയക്ക് അവളുടെതായ കാരണങ്ങള്‍ പറയാനുണ്ടാവും.’ ‘നമ്മളില്‍ എല്ലാവരിലും നല്ല വശവും മോശം വശവുമുണ്ട്. നമുക്ക് ഒരു ഇരുണ്ട വശമുണ്ട്, ചിലപ്പോള്‍ അതില്‍ നമ്മള്‍ പ്രതികരിക്കും. ജീവിതത്തില്‍ പ്രധാനപ്പെട്ടത് എന്തെങ്കിലും സംഭവിക്കുമ്പോഴേ അത് നടക്കു. അനുഭവങ്ങളാണ് നമ്മളെ രൂപാന്തര പ്പെടുത്തരുന്നത്.’ തൃപ്തി പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...