Connect with us

Hi, what are you looking for?

Kerala

സംവിധാനങ്ങളുടെ പാളിച്ച, ശബരിമല ദർശനം അയ്യപ്പ ഭക്തർക്ക് കഠിനമായി, കാത്ത് നിൽപ്പ് 18 മണിക്കൂറിലേറെയെത്തി

ശബരിമല . ഓരോ ദിവസവവും തിരക്ക് നിയന്ത്രണാതീതമായതോടെ തീർത്ഥാടകർ ശബരിമല ദർശനത്തിനായി കാത്തു നിൽക്കേണ്ടി വരുന്നത് പതിനെട്ട് മണിക്കൂറിലേറെ സമയം. ലക്ഷത്തിലേറെ ഭക്തരാണ് ശനിയാഴ്ച ദർശനത്തിനായി എത്തിയിരുന്നത്. പതിനെട്ടാം പടിയുടെ നിയന്ത്രണം ലോക്കൽ പൊലീസിൽ നിന്ന് ഇന്ത്യൻ റിസർവ് ബറ്റാലിയൻ ഏറ്റെടുത്തു. വരും ദിവസങ്ങളിലെ വെർച്വൽ ക്യൂ ബുക്കിംഗ് പൂർണമാണ്. സ്‌പോ‌ട്ട് ബുക്കിംഗിലൂടെയേ ദർശനം നടത്താനാവൂ എന്ന അവസ്ഥയാണുള്ളത്.

ശനിയാഴ്ച തീർത്ഥാടകരുടെ നീണ്ട നിര വലിയ നടപ്പന്തലും ശരംകുത്തിയും കടന്നു മരക്കൂട്ടത്തിലേക്കും ശബരിപീഠത്തിലേക്കും വരെ എത്തി. ഭക്ഷണവും വെള്ളവും ലഭിക്കാതെയും തിക്കിലും തിരക്കിലും പെട്ടും അവശരായ അയ്യപ്പ ഭക്തന്മാരെ സന്നിധാനം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട അവസ്ഥയുണ്ടായി. തീർത്ഥാടന പാതകളിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് ശനിയാഴ്ച ഉണ്ടായത്. ഞായറാഴ്ചയും ഈ നില ഉണ്ടാവുമെന്നാണ് കരുതുന്നത്.

നിലയ്‌ക്കലിൽ പൊലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരി ക്കുന്നതിനാൽ പമ്പയിൽ നിന്ന് വിവിധ സെക്ടറുകളായാണ് തീർത്ഥാടകരെ മലചവിട്ടാൻ അനുവദിച്ചു വരുന്നത്. പലയിടങ്ങളിലും ഭക്തർ പൊലീസ് ബാരിക്കേഡ് തകർത്ത് കടന്നുപോകാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി.

അതേസമയം, ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ അടിയന്തര മാർഗനിർദ്ദേശങ്ങൾ നല്‌കി ഹൈക്കോടതി. ശനിയാഴ്ച അവധിയായിട്ടും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഇതിനായി പ്രത്യേകസിറ്റിംഗ് നടത്തുകയായിരുന്നു. വെള്ളിയാഴ്ച ഭക്തർ ക്യൂ മറികടന്നത് പ്രശ്നമുണ്ടാക്കി. പൊലീസാണ് ഇവരെ നിയന്ത്രിച്ചത്. ഇത് ആവർത്തിക്കാതിരിക്കാൻ സന്നിധാനത്തെ പൊലീസ് ചീഫ് കോ ഓർഡിനേറ്റർ നടപടികൾ സ്വീകരിച്ചെന്ന് സർക്കാർ വിശദീകരിച്ചു.

പ്രതിദിനം 80,000 – 90,000 പേർ എത്തുന്നുണ്ട്. വെർച്വൽ ക്യൂ ബുക്കിംഗ് 90,000 ആയി പരിമിതപ്പെടുത്തി. പമ്പയിലും നിലയ്ക്കലും സ്പോട്ട് ബുക്കിംഗ് 20,000 കവിഞ്ഞു. പമ്പയിലെ സ്പോട്ട്ബുക്കിംഗ് നിറുത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യവും തിരക്ക് നിയന്ത്രിക്കാനുള്ള നടപടികളും വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ സർക്കാർ സമയം തേടി. വിഷയം 11ലേക്ക് മാറ്റി.

ഹൈക്കോടതി പ്രത്യേക സിറ്റിങ്ങിലൂടെ നൽകിയ നിർദ്ദേശങ്ങൾ ഇങ്ങനെ: തിരക്ക് നിയന്ത്രണത്തിന് സ്പെഷ്യൽ കമ്മിഷണർ സന്നിധാനത്ത് വേണം, സൗകര്യങ്ങളിലെ പോരായ്‌മകൾ പരിഹരിക്കാൻ സ്പെഷ്യൽ കമ്മിഷണറെ അറിയിക്കണം. ഷെഡുകളിലും ക്യൂകോംപ്ളക്‌സുകളിലും തിരക്കില്ലെന്ന് ഉറപ്പു വരുത്തണം. ഇവിടങ്ങളിൽ ഭക്തർക്ക് ചുക്കുവെള്ളവും ബിസ്‌കറ്റും നൽകണം, ക്യൂവിലുള്ള സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകണം, ഭക്തരുടെ സഹായത്തിന് വോളന്റിയർമാരെ നിയോഗിക്കണം. എന്നിവയാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.

ഒരു മിനിട്ടിൽ 70 – 80 ഭക്തരാണ് പതിനെട്ടാംപടി കയറുന്നത്. 17 മണിക്കൂറാണ് പ്രതിദിന ദർശനസമയം. ഇതനുസരിച്ച് ഒരുദിവസം 76,500 പേർക്കേ ദർശനം സാദ്ധ്യമാകൂ. ദർശനസമയം ഒന്നോ രണ്ടോ മണിക്കൂർ കൂട്ടാമോയെന്ന് തന്ത്രിയോട് ആരാഞ്ഞ് വിവരം അറിയിക്കാൻ രാവിലെ ഡിവിഷൻബെഞ്ച് ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. ദർശന സമയത്ത് തന്ത്രിയും മേൽശാന്തിയും സന്നിധാനത്ത് വേണ്ടതിനാൽ സമയം കൂട്ടാനാവില്ലെന്ന് തന്ത്രി മറുപടി നൽകുകയുണ്ടായി.

ക്യൂ നീളുമ്പോൾ ഭക്തരെ തടഞ്ഞ് നിശ്ചിത ഇടവേളകളിലാണ് കടത്തിവിടുന്നത്. പമ്പ മുതൽ ശബരിപീഠം വരെ 16ക്യൂ ഷെഡുകളിലാണ് ഭക്തരെ നിറുത്തുന്നത്. ശബരിപീഠം മുതൽ മരക്കൂട്ടം വരെ രണ്ട് പൈലറ്റ് ക്യൂ കോംപ്ളക്സുകളും മരക്കൂട്ടംമുതൽ ശരംകുത്തിവരെ ആറ് ക്യൂ കോംപ്ളക്സുകളും ഉണ്ട്. തിരക്കു നിയന്ത്രിക്കാൻ അഷ്ടാഭിഷേകവും പുഷ്പാഭിഷേകവും ദിവസം പതിനഞ്ചായി നിജപ്പെടുത്തി.

സന്നിധാനത്തെ സുരക്ഷക്കായി 1203 പൊലീസുകാർ,40 ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ,113 റാപ്പിഡ് ആക്‌ഷൻ ഫോഴ്‌സ് അംഗങ്ങൾ, പമ്പയിൽ 25 വീതം റാപ്പിഡ് ഫോഴ്‌സ് അംഗങ്ങളും, ദുരന്തനിവാരണ സേനാംഗങ്ങളും,ആണ് ഇപ്പോഴുള്ളത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...