Connect with us

Hi, what are you looking for?

Crime,

സ്ത്രീധനമായി മന്ത്രിക്കസേര ചോദിച്ച റിയാസിനെ പഞ്ഞിക്കിട്ട് പിണറായി, സ്ത്രീധനം ചോദിക്കുന്നവന്റെ ചെപ്പ കുറ്റിക്കടിക്കണം

സ്ത്രീധനം ചോദിക്കുന്നവരോട് “താൻ പോടോ” എന്നു പറയാൻ പെൺകുട്ടികൾ തയ്യാറാകണം എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്കുകളോട് പൂർണ യോജിപ്പെന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. സ്ത്രീധനം തന്നാൽ മാത്രമേ വിവാഹം ചെയ്യൂവെന്ന് പറഞ്ഞാൽ താൻ പോടോയെന്ന് പറയാൻ ഇന്നത്തെ കാലത്തെ പെൺകുട്ടികൾക്ക് കഴിയണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ.

തിരുവനന്തപുരത്ത് യുവഡോക്ടറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നവകേരള സദസിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തിൽ മുഖ്യന് പൂർണ പിന്തുണയാണ് ശ്രീജിത്ത് പണിക്കർ അറിയിച്ചിരിയ്ക്കുന്നത്. മുഖ്യമന്ത്രിയോട് പൂർണ്ണയോജിപ്പ്. സ്ത്രീധനം ചോദിക്കുന്നവരോട് “താൻ പോടോ” എന്നു പറയാൻ പെൺകുട്ടികൾ തയ്യാറാകണം. ഒപ്പം, ക്രൂരമായ ഗാർഹിക പീഡനക്കേസുകളിൽ പ്രതികളായവർ വിവാഹാലോചനയുമായി വന്നാൽ “താൻ പോടോ” എന്നു പറയാൻ നമ്മൾ രക്ഷിതാക്കളും തയ്യാറാകണം. സംഭവം മാസ്സായിട്ടുണ്ട്.

എന്നാൽ സ്ത്രീധനമായി ഒരു സംസ്ഥാനത്തിന്റെ മന്ത്രിസ്ഥാനം തന്നെ കൊടുത്ത പിണറായി ആണല്ലോ ഇത് പറയുന്നതെന്നോ ർക്കുമ്പോ ചിരിക്കാതെ തരമില്ല. എന്തായാലും മുഖ്യന്റെ വാക്കുകളെല്ലാം ചെന്ന് തറയ്ക്കുന്നത് പുന്നാര മരുമോന്റെ നെഞ്ചത്തു തന്നെയാണ്. ആദ്യ വിവാഹത്തിലെ ഭാര്യയെ ക്രൂരമായി ഉപദ്രവിച്ച റിയാസിന്റെ സ്വഭാവ മഹിമകൾ കേരളം മുഴുവൻ പാട്ടാണ് . അങ്ങനെയുള്ള റിയാസിനെ സ്വന്തം മകളുടെ ഭർത്താവാക്കി വാഴിച്ചത്തിന്റെ പിന്നിലെ കഥകളും ചെറുതല്ല . ഈ സാഹചര്യത്തിലാണ് സ്ത്രീധനത്തിനെതിരെ പിണറായിയുടെ ഈ ഘോര ഘോര പ്രസംഗം. പിണറായിയുടെ വാക്കുകൾ ഇങ്ങനെ ..

സ്ത്രീധനം ചോദിക്കാനോ വാങ്ങാനോ പാടില്ലായെന്ന പൊതുബോധം സമൂഹത്തിനുണ്ടാകണം. സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദി ത്വത്തോടൊപ്പം ശക്തമായ നടപടികളും സ്വീകരിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. വിസ്മയയുടെ മരണത്തിലടക്കം ശക്തമായ നടപടികളാണ് ഉണ്ടായത്. സ്ത്രീധനത്തിനെതിരേ ശക്തമായ പൊതുബോധം ഉണ്ടാക്കി കൊണ്ടുവരാൻ സമൂഹത്തിന് കഴിഞ്ഞാൽ മാത്രമേ ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി ജി വിദ്യാർത്ഥി ഡോക്ടർ ഷഹന ആത്മഹത്യ ചെയ്തത് . ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ചാണ് ഡോ. ഷഹന തിങ്കളാഴ്ച രാവിലെയാണ് ഡോ.റുവൈസിന് വാട്സ്പ് സന്ദേശം അയക്കുന്നത്. ഷഹന ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ 9 മണിയോടെ റുവൈസ് ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹനയുടെ മനോനില കൂടുതൽ തകർക്കാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ.

തിങ്കളാഴ്ച പതിനൊന്നരയോടെയാണ് ഡോ. ഷഹനയെ ഫ്ലാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്. അറസ്റ്റിലാകുന്നതിന് മുമ്പ് ഷെഹ്ന അയച്ച സന്ദേശം റൂവൈസ് ഡിലീറ്റ് ചെയ്തിരുന്നു. പക്ഷെ കഴക്കൂട്ടം അസി.കമ്മീഷണറുടെ ചോദ്യം ചെയ്യലിൽ ഷഹന സന്ദേശം അയച്ചിരുന്നതായി റുവൈസ് സമ്മതിച്ചു. ഷഹനയുടെ മൊബൈലിൽ നിന്നും തെളിവുകള്‍ പൊലീസിന് ലഭിച്ചു. റുവൈസിന് പുറമെ അച്ഛനെയും ബന്ധുക്കളെയും കൂടി പ്രതി ചേർക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. വിവാഹത്തിന് മുന്നോടിയായി റൂവൈസും ബന്ധുക്കളും ഷഹനയുടെ വീട്ടിലേക്കും ഷഹനയുടെ ബന്ധുക്കള്‍ റൂവൈഎസിൻ്റെ വീട്ടിലേക്കും പോയിരുന്നു. വിവാഹ തീയതി ഉള്‍പ്പെടെ ചർച്ച നടത്തി. അവസാന നിമിഷമാണ് റൂവൈസും ബന്ധുക്കളും പിന്മാറിയത്.

വിവാഹത്തിനായി ഷഹനയുടെ വീട് പെയിന്‍റ് അടിച്ച് മോടികൂട്ടിയിരുന്നു. റൂവൈസും ബന്ധുക്കളും പണം ആവശ്യപ്പെട്ടുവെന്നാണ് ഷഹനയുടെ ബന്ധുക്കളുടെ മൊഴി. റൂവൈസിൻ്റെ അച്ഛനെ കുറിച്ചാണ് മൊഴിയിൽ പ്രത്യേകിച്ച് പറയുന്നത്. റൂവൈഎസും ബന്ധുക്കളും സ്വർണത്തിനും പണത്തിനുവേണ്ടി നേരിട്ട് സമ്മർദ്ദം ചെലുത്തിയെന്ന് ഷെഹ്നയുടെ ആത്മഹത്യ കുറിപ്പിലും വ്യക്തമാണ്. ഗവർണ്ണർ ഷഹനയുടെ വീട് സന്ദർശിച്ചു.

തിങ്കാളാഴ്ച റൂവൈസിൻ്റെ കസ്റ്റഡിയിൽ ലഭിക്കും. ഇതിനകം റൂവൈഎസിൻ്റെ ബന്ധുക്കളെ ചോദ്യം ചെയ്യല്‍ പൂർത്തിയാക്കും. അതിനിടെ ഐഎംഎയിൽ നിന്നും റൂവൈസിനെ സസ്പെൻഡ് ചെയ്തു. എന്തായാലും മുഖ്യൻ പറഞ്ഞത് പോലെ സ്ത്രീധനം ചോദിക്കുന്നവനോട് താൻ പോടോയെന്ന് പറയാൻ പെൺകുട്ടികൾ പഠിക്കുന്നതിനൊപ്പം ഇനി വോട്ട് തെണ്ടി വരുന്ന കമ്മികളോട് “ താൻ പോടോ “ എന്നുപറയാൻ നാട്ടുകാരും റെഡി ആകണം. എന്നാലെ ഈനാടും നന്നാകൂ…. (സമ്പൂർണ വീഡിയോ കാണൂ

https://youtu.be/_N3soDJM6eA?si=Vq9ZVew-v68yleSu

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...